ഗോപി സുന്ദറിനൊപ്പം പ്രിയയും മക്കളും! ആ കാഴ്ച കാണാന്‍ ഏറെ ആഗ്രഹിച്ച ആളില്ലാതെ! ഫോട്ടോ വൈറല്‍

സംഗീത സംവിധായകനായ ഗോപി സുന്ദറും മുന്‍ഭാര്യ പ്രിയയും മക്കളുമെല്ലാം പ്രേക്ഷകര്‍ക്ക് പരിചിതരാണ്. നീണ്ട നാളത്തെ ഇടവേളയ്ക്ക് ശേഷമായി ഇവരെല്ലാം ഒന്നിച്ചതിന്റെ വിശേഷങ്ങളാണ് വൈറലായിക്കൊണ്ടിരിക്കുന്നത്. ഗോപി സുന്ദറിന്റെ അമ്മ ലിവി സുരേഷ് ബാബുവിന്റെ ഓര്‍മ്മ ദിനത്തിലായിരുന്നു ഇവരെല്ലാം ഒത്തുകൂടിയത്. ഇവരുടെ അടുത്ത ബന്ധുവായ ദേവനും ചിത്രത്തിലുണ്ട്. മുന്‍നിരയിലായിരുന്നു പ്രിയ ഇരുന്നത്. മക്കളും ഗോപി സുന്ദറും പുറകിലെ നിരയിലും. മാധവ് സുന്ദറായിരുന്നു ഇന്‍സ്റ്റഗ്രാമിലൂടെ ഫോട്ടോ പങ്കുവെച്ചത്. ഫാമിലി എന്ന ക്യാപ്ഷനോടെയായിരുന്നു ചിത്രം പോസ്റ്റ് ചെയ്തത്. നിമിഷനേരം കൊണ്ടായിരുന്നു ചിത്രം ചര്‍ച്ചയായി മാറിയത്.

കാണാനാഗ്രഹിച്ച കുടുംബ ചിത്രം എന്നായിരുന്നു കമന്റുകള്‍. നിരവധി പേരാണ് കമന്റുകളിലൂടെയായി സ്‌നേഹം അറിയിച്ചിട്ടുള്ളത്. ആല്‍ബങ്ങളിലൂടെയായി ഇതിനകം തന്നെ മാധവ് സംഗീത രംഗത്ത് തന്റെ സാന്നിധ്യം അറിയിച്ച് കഴിഞ്ഞിട്ടുണ്ട്. പാട്ടു വിശേഷങ്ങളും, ജീവിതത്തിലെ കാര്യങ്ങളെക്കുറിച്ചുമൊക്കെ പറഞ്ഞ് സോഷ്യല്‍മീഡിയയില്‍ സജീവമാണ് മാധവ്. അച്ഛനെപ്പോലെയാവാന്‍ ആഗ്രഹമില്ല. അമ്മയാണ് ഞങ്ങള്‍ക്കെല്ലാം. അമ്മയാണ് കാര്യങ്ങളെല്ലാം നോക്കുന്നത്. എന്നും അമ്മയ്‌ക്കൊപ്പം തന്നെയാണ് ഞാന്‍ എന്നും മാധവ് വ്യക്തമാക്കിയിരുന്നു. ഇന്‍സ്റ്റഗ്രാം ലൈവിനിടയിലായിരുന്നു അമ്മയുടെ പിന്തുണയെക്കുറിച്ച് വാചാലനായത്. ഒരു കുറവും അറിയിക്കാതെയാണ് അമ്മ ഞങ്ങളെ നോക്കുന്നത്. അച്ഛന്റെ യാതൊരുവിധ ശീലങ്ങളും, സ്വഭാവങ്ങളും ഞങ്ങള്‍ അനുകരിക്കില്ലെന്നും അന്ന് മാധവ് പറഞ്ഞിരുന്നു.

Gopi Sundar latest pic with Priya
Photo Credit: Madhav Sundar/ Instagram

ഡ്രൈവിംഗ് തനിക്ക് ഏറെ ഇഷ്ടമുള്ള കാര്യമാണ്. കാറോടിക്കാന്‍ പഠിപ്പിച്ചത് അച്ഛനാണ്. അച്ഛനറിയാമായിരുന്നു എനിക്ക് ഡ്രൈവിംഗ് അത്രയും ഇഷ്ടമുള്ള കാര്യമാണെന്ന്. അച്ഛനെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ മനസിലേക്ക് വരുന്ന നല്ല ഓര്‍മ്മ അത് മാത്രമാണെന്നും മാധവ് വ്യക്തമാക്കിയിരുന്നു. 2001 ലായിരുന്നു ഗോപി സുന്ദര്‍ പ്രിയയെ വിവാഹം ചെയ്തത്. നിയമപരമായി ബന്ധം വേര്‍പെടുത്താതെയായിരുന്നു ഗോപി സുന്ദര്‍ ലിവിംഗ് റ്റുഗദറിലേക്ക് പോയത്. ഗായിക അഭയ ഹിരണ്‍മയി ആയിരുന്നു ഗോപിക്കൊപ്പമുള്ള ലിവിംഗ് റ്റുഗദര്‍ ജീവിതം ആദ്യം പരസ്യമാക്കിയത്. വര്‍ഷങ്ങളായി ഞങ്ങളൊന്നിച്ചാണെന്നായിരുന്നു അഭയയുടെ പോസ്റ്റ്. വര്‍ഷങ്ങള്‍ക്ക് ശേഷമായി ഇരുവരും വഴിപിരിയുകയായിരുന്നു. വേര്‍പിരിയലിന്റെ കാരണത്തെക്കുറിച്ച് ഇരുവരും പ്രതികരിച്ചിരുന്നില്ല.

താനുമായി വിവാഹമോചനം നേടാതെയാണ് ഗോപിയുടെ ജീവിതത്തിലേക്ക് മറ്റൊരു പെണ്‍കുട്ടി കടന്നുവന്നതെന്ന് പ്രിയ പറഞ്ഞിരുന്നു. പോസ്റ്റുകളിലൂടെയായി ഒന്നിച്ചുണ്ടായിരുന്ന കാലത്തെ ചിത്രങ്ങളും, ഓര്‍മ്മകളുമൊക്കെ പങ്കുവെച്ചിരുന്നു. മക്കളാണ് എല്ലാം, മക്കള്‍ക്ക് വേണ്ടിയാണ് ഇപ്പോഴത്തെ ജീവിതം എന്നും പ്രിയ വ്യക്തമാക്കിയിരുന്നു. അമ്മയോടൊപ്പമുള്ള വിശേഷങ്ങളെല്ലാം മക്കളും പങ്കുവെക്കാറുണ്ട്.

More from Filmibeat

Read more about: gopi sundar
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X