twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഞാനടക്കമുള്ളവരുടെ കഷ്ടപ്പാടുകള്‍ ചെറുതാണ്, ലോക്ക് ഡൗണിനിടെ വിഷമിപ്പിച്ച കാഴ്ച...

    |

    കൊവിഡ് 19 സിനിമ-സീരിയൽ മേഖലയിൽ വൻ പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്. ഷൂട്ടിങ്ങുകൾ നിർത്തി വയ്ക്കുകയും തിയേറ്ററുകൾ അടച്ചിടുകയും ചെയ്തിട്ടുണ്ട്. സർക്കാർ നിർദ്ദേശങ്ങൾ അനുസരിച്ച് എല്ലാവരും ഹോം ക്വാറന്റൈനിലാണ്. കൊറോണ കാലം ഒരു കൂട്ട കുടുംബാംഗങ്ങൾക്കൊപ്പം ആഘോഷമാക്കുമ്പോൾ മറ്റൊരു കൂട്ടരിൽ അസ്വസ്ഥത സൃഷ്ടിക്കുന്നുണ്ട്. . ഇപ്പോഴിത തന്റെ ലോക്ക് ഡൗൺ ദിനങ്ങളെ കുറിച്ച് സംഗീത സംവിധായകൻ ഗോപി സുന്ദർ. ഏഷ്യനെറ്റ് ഓൺലൈനിലൂടെയാണ് താരം അപ്രതീക്ഷിതമായി ലഭിച്ച അവധി ദിനങ്ങളെ കുറിച്ചും ലേക്ക്ഡൗൺ കാലത്തെ തന്റെ ജോലിയെ കുറിച്ചും വെളിപ്പെടുത്തിയത്.

    തൃപ്പൂണിത്തുറയിലെ വീട്ടിലാണ് താരം ഉള്ളത്. ലോക്ക് ഡൗൺ കാലം തന്റെ വർക്കിനെ ബാധിച്ചിട്ടില്ല എന്നാണ് ഗോപി സുന്ദർ പറയുന്നത്. അതു പോലെ തന്നെ തന്റെ സ്റ്റുഡിയോയിലെ ജീവനക്കാർക്ക് അവധി നൽകിയിട്ടുണ്ടെന്നും സംഗീത സംവിധായകൻ പറയുന്നു . നാടിന്‍റെ പ്രതിസന്ധികാലത്ത് ഒത്തൊരുമിച്ച് നില്‍ക്കേണ്ടതും ആവശ്യമാണ്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേയ്ക്ക് പണം സംഭാവന ചെയ്തിട്ടുണ്ടെന്നും ഗോപി പറയുന്നു.

    വർക്ക് ഫ്രം  ഹോം

    ലോക്ക് ഡൗൺ ജീവിതത്തെ കുറിച്ച് വെളിപ്പെടുത്തി ഗോപി സുന്ദർ രംഗത്തെത്തിയിരുന്നു. ഏഷ്യനെറ്റ് ഓൺ ലൈനിലൂടെയായിരുന്നു ഗോപി സുന്ദറിന്റെ വെളിപ്പെടുത്തൽ. ലോക്ക് ഡൗണ്‍ കാലത്ത് ജോലി മുടക്കേണ്ടിവരാതിരുന്ന ആളുകളുടെ കൂട്ടത്തിലാണ് ഞാന്‍. ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കുന്നതിന് മുന്‍പ് ചില മലയാളം, തെലുങ്ക് പടങ്ങളുടെയൊക്കെ വര്‍ക്കില്‍ ആയിരുന്നു. ഒപ്പമുള്ള എൻജിനിയർമാർക്കും മാനേജർമാർക്കുമൊക്കെ അവധി നൽകിയിരിക്കുകയാണ്. അവരൊക്കെ അവരവരുടെ വീടുകളില്‍ സുരക്ഷിതരായി ഇരിക്കുന്നു. ആരോടും പുറത്തിറങ്ങരുതെന്ന് പറഞ്ഞിട്ടുണ്ട്. ഭഗ്യവശാൽ തൃപ്പൂണിത്തുറയിലെ എന്‍റെ വീടിന്‍റെ മുകളില്‍ തന്നെയാണ് സ്വന്തം സ്റ്റുഡിയോ. അതുകൊണ്ട് ഒറ്റയ്ക്ക് ഇരുന്നും വർക്ക് മുന്നോട്ട് കൊണ്ട് പോകാൻ സാധിക്കുന്നുണ്ട്.പക്ഷേ ഈ ഒറ്റയ്ക്കിരിപ്പ് കുറേയാവുമ്പോള്‍ ബോറടിക്കുന്നുമുണ്ട്. സാധാരണ രണ്ട് പ്രോഗ്രാമേഴ്‍സ്, രണ്ടുമൂന്ന് എന്‍ജിനീയര്‍മാരൊക്കെയായി ആകെ എട്ട് പേരോളം ഉണ്ടാവേണ്ടതാണ് സ്റ്റുഡിയോയില്‍- ഗോപി സുന്ദർ പറയുന്നു.

     പ്രശ്നത്തിലാകുന്നത്

    ഈ ആവസ്ഥയിൽ കഷ്ടപ്പെടുന്നത് എന്നെപ്പോലുള്ളവരല്ല. ഞാനൊക്കെ വീട്ടില്‍ സേഫ് ആണ്.വീട്ടില്‍ തന്നെ സ്റ്റുഡിയോ ഉണ്ട്. ഇഷ്ടമുണ്ടെങ്കില്‍ വര്‍ക്ക് ചെയ്യാം, വര്‍ക്ക് ചെയ്യാതെ ഇരിക്കാം. ഗാനമേളയ്ക്ക് ഒക്കെ പോകുന്ന കലാകാരന്മാരില്ലേ.ഗായകരും ഉപകരണങ്ങള്‍ വായിക്കുന്നവരുമൊക്കെ.അവരുടെ പ്രോഗ്രാംസ് മൊത്തം ബ്ലോക്ക് ആയിപ്പോയി. കേരളത്തിൽ ഉത്സവ സീസൺ കൂടിയായിരുന്നു ഇത്.

     എന്റെ ജീവനക്കാർക്ക്

    എനിക്കൊപ്പം മുന്‍പ് വര്‍ക് ചെയ്തിരുന്ന, ഇന്‍സ്ട്രുമെന്‍റ്സ് വായിക്കുന്ന ചിലര്‍ക്കൊക്കെ അവരുടെ വീടുകളിൽ ഇരുന്ന് വർക്ക് ചെയ്യുന്ന ഒരു സാഹചര്യം ഒരുക്കിയിട്ടുണ്ട്.സാധാരണ സ്റ്റുഡിയോയില്‍ ചെയ്യുന്നത് വീട്ടിലിരുന്ന് ചെയ്‍ത്, ഓണ്‍ലൈനായി എനിക്ക് അയച്ചുതരും. പെയ്മെന്‍റ് ഓൺലൈൻ ആയി നൽകും.ഒരു ഉത്സവ സീസണ്‍ നഷ്ടമായി എന്നതിനേക്കാള്‍ നിലവിലെ അനിശ്ചിതത്വമാവും അവരെ സമ്മര്‍ദ്ദത്തിലാക്കുന്നത്. വലിയ സാമ്പാദ്യം വെച്ച് ജീവിക്കുന്നവരല്ലേ ഇവരിൽ ഭൂരിഭാഗം പേരും. അവർക്കൊക്കെ ഈ സാഹചര്യം വലിയ ബുദ്ധിമുട്ടാണ്.

     പകച്ചു  നിൽക്കുന്ന  അവസഥ

    ഇൻഡസ്ട്രിയുടെ കാര്യം പറഞ്ഞാൽ എല്ലാവരും ക്രിയേറ്റീവായ മാനസികാവസ്ഥയിൽ നിന്നൊക്കെ മാറിപ്പോയി. ഈ പ്രതിസന്ധി എന്ന് തീരുമെന്ന് പകച്ച് നിൽക്കുകയാണ്.ഈ അവസ്ഥയില്‍ ക്രിയേറ്റീവ് ആയുള്ള കാര്യങ്ങളൊന്നും ആലോചിക്കാന്‍ പറ്റില്ല.പലരും ഇപ്പോഴത്തെ സാഹചര്യത്തെക്കുറിച്ചുള്ള പാട്ടുകളൊക്കെ ഉണ്ടാക്കുന്നുണ്ട്. എനിക്കൊന്നും അങ്ങനെ ചെയ്യാൻ പറ്റുന്നില്ല.ഒരുപാട് മനുഷ്യര്‍ ബുദ്ധിമുട്ടുന്നത് നമ്മള്‍ ടിവിയിലൂടെ കണ്ടുകൊണ്ടിരിക്കുകയല്ലേ? നാടിന്‍റെ പ്രതിസന്ധികാലത്ത് ഒത്തൊരുമിച്ച് നിൽക്കേണ്ടതും ആവശ്യമാണ്.

     ആരോഗ്യ പ്രവർത്തകരോട്  കടപ്പാട്

    ലോകമെമ്പാടുമുള്ള ആരോഗ്യപ്രവര്‍ത്തകര്‍ സ്വന്തം സുരക്ഷിതത്വം പോലും മാറ്റിവച്ച് വൈറസ് ഭീഷണിയെ നേരിടാന്‍ പ്രവർത്തിച്ചു കൊണ്ടിരിക്കുകയാണ്. തീര്‍ത്താല്‍ തീരാത്ത കടപ്പാടാണ് അവര്‍ ഓരോരുത്തരോടും നമുക്ക് ഉണ്ടാവേണ്ടത്. അതുപോലെ പൊരിവെയില്‍ പോലും വകവെയ്ക്കാതെ കർത്തവ്യം നിർവഹിക്കുന്ന മറ്റൊരു വിഭാഗമാണ് നമ്മുടെ പോലീസ് സേന.അവരുടെ സേവനത്തെയും കണ്ടില്ലെന്ന് നടിക്കാനാവില്ല. അതേസമയം പോലീസ് സേനയിലെ ചില ഉദ്യോഗസ്ഥരുടെയെങ്കിലും നടപടി ആ സല്‍പ്പേരിന് കളങ്കമുണ്ടാക്കുന്നതുമാണ്. പോലീസുകാരില്‍ ചിലര്‍ പുറത്തിറങ്ങിയ ആളുകള്‍ക്ക് നേരെ ലാത്തിപ്രയോഗം നടത്തിയ കാഴ്‍ചയെക്കുറിച്ചാണ് പറഞ്ഞത്.വ്യക്തിപരമായി വലിയ വിഷമമുണ്ടാക്കിയ കാഴ്‍ചയായിരുന്നു.

     ന്യായികരിക്കുന്നില്ല


    ലോക്ക് ഡൗണ്‍ സമയത്ത് പുറത്തിറങ്ങുന്നതിനെ ന്യായീകരിക്കുകയല്ല.അത്യാവശ്യങ്ങള്‍ക്കേ പുറത്തിറങ്ങാവൂ എന്നതില്‍ തര്‍ക്കമൊന്നുമില്ല. ശരിക്കും ലോക്ക് ഡൗണ്‍ മാത്രമേ ഇപ്പോഴത്തെ സാഹചര്യത്തില്‍ ഒരു നിയന്ത്രണത്തിനായി നമുക്കു മുന്നിലുള്ളൂ.പരമാവധി സാമൂഹിക അകലം പാലിച്ച് സുരക്ഷിതരായി വീട്ടിലിരിക്കുക എന്നതു തന്നെയാണ് ചെയ്യാനുള്ളത്..മുന്‍പ് അനുഭവിച്ചിട്ടില്ലാത്ത ഒരു പ്രതിസന്ധിയിലൂടെയാണ് നമ്മളിപ്പോള്‍ കടന്നുപൊയ്ക്കൊണ്ടിരിക്കുന്നത്. .അടുത്ത തലമുറയ്ക്ക് ഒരു റഫറന്‍സ് ആയിരിക്കണം.. വരും തലമുറയിലെ കുട്ടികള്‍ക്ക് പുസ്‍തകങ്ങളില്‍ പഠിക്കാന്‍ കൊടുക്കാവുന്ന രീതിയിലാണ് കേരളം പല പ്രതിസന്ധികളെയും കൈകാര്യം ചെയ്തുകൊണ്ടിരിക്കുന്നത്. കാര്യങ്ങള്‍ അങ്ങനെയാണെന്നിരിക്കെ ആരില്‍ നിന്നുണ്ടാവുന്ന മോശം പ്രവര്‍ത്തിയും നമ്മുടെ നേട്ടങ്ങളുടെ ശോഭ കെടുത്തും

    English summary
    Gopi Sundar Says About Lock Down Days
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X