ലോക്ഡൗണില്‍ സംഭവിച്ച ഏറ്റവും നല്ല കാര്യം, പ്രിയപ്പെട്ടവൾക്കൊപ്പം ഗോപി സുന്ദർ, കുറിപ്പ് വൈറലാകുന്നു

കൊവിഡ് 19 ജനജീവിതം ആകെ താറുമാറാക്കിയിട്ടുണ്ട്. തിരക്കിൽ നിന്ന് തിരക്കിലേയ്ക്ക് സഞ്ചരിക്കുന്ന ആളുകൾ കഴിഞ്ഞ ഒരാഴ്ചയായി വീട്ടിനുള്ളിൽ തന്നെയാണ്. കൊവിഡ് 19 സിനിമ-സീരിയൽ മേഖലയിൽ വൻ പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്. ഷൂട്ടിങ്ങുകൾ നിർത്തി വയ്ക്കുകയും തിയേറ്ററുകൾ അടച്ചിടുകയും ചെയ്തിട്ടുണ്ട്. സർക്കാർ നിർദ്ദേശങ്ങൾ അനുസരിച്ച് താരങ്ങൾ ഹോം ക്വാറന്റൈനിലാണ്.

gopi sundar

വീട്ടിലാണെങ്കിലും അപ്രതീക്ഷിതമായി വീണു കിട്ടിയ അവധി ദിനങ്ങൾ ആഘോഷമാക്കുകയാണ് താരങ്ങൾ. പാചകം, ക്വീനിംഗ്, എന്നിങ്ങനെ കുടുംബാംഗങ്ങൾക്കൊപ്പം ക്വാറന്റൈൻ ദിനങ്ങൾ ആഘോഷമാക്കുകയാണ്. സോഷ്യൽ മീഡിയയിൽ സജീവമായ ഇവർ തങ്ങളുടെ കൊറോണ അവധി ദിനങ്ങളെ കുറിച്ച് പങ്കുവെയ്ക്കാറുണ്ട്. ഇപ്പോഴിതാ ലോക്ഡൗണ്‍ കാലയളവില്‍ സംഭവിച്ച ഒരു നല്ല കാര്യം ആരാധകരുമായി പങ്കുവെച്ച് രംഗത്ത് വന്നിരിക്കുകയാണ് സംഗീത സംവിധായകൻ ഗോപി സുന്ദര്‍.

അഭയ ഹിരൺമയിക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചു കൊണ്ടായിരുന്നു ഗോപി സുന്ദറിന്റെ കുറിപ്പ്. അഭയയുടെ കയ്യിൽ ഒരു ആട്ടിൻ കുട്ടിയുമുണ്ട്. മൃഗ സ്നേഹമാണ് ഈ ക്വാറന്റൈൻ കാലത്ത് സംഭവിച്ച നല്ല കാര്യമെന്ന് ഗോപി സുന്ദർ പറയുന്നു. സംഗീത സംവിധായകന്റെ കുറിപ്പ് ഇങ്ങനെ'മൃഗങ്ങളോട് അല്പം കരുണ കാണിക്കാന്‍ തുടങ്ങി എന്നതാണ് ലോക് ഡൗണില്‍ സംഭവിച്ച ഏറ്റവും നല്ല കാര്യം. അവയ്ക്ക് ഭക്ഷണം നല്‍കാനും ശ്രദ്ധിക്കാനും തുടങ്ങി. നിര്‍ബന്ധപൂര്‍വമോ അല്ലാതെയോ. എത്ര ഭക്ഷണം അല്ലെങ്കില്‍ വെള്ളം ബാക്കി വരുന്നു എന്നത് ഒരു വിഷയമേ അല്ല. ഇതു ചെയ്തുകൊണ്ടേയിരിക്കൂ. ഒടുവില്‍ നമ്മള്‍ തിരിച്ചറിയും. പ്രകൃതിയാണ് യഥാര്‍ഥ ദൈവമെന്ന്.' ഗോപി സുന്ദര്‍ കുറിച്ചു.

സംഗീത സവിധായകന്റെ പോസ്റ്റ് സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. സമ്മിശ്ര പ്രതികരണങ്ങളാണ് പോസ്റ്റിന് ലഭിച്ചു കൊണ്ടിരിക്കുന്നത്. സോഷ്യൽ മീഡിയയിൽ സജീവമായ താരം തങ്ങളുടെ ക്വാറന്റൈൻ ജീവിതത്തെ കുറിച്ച് സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു. എറണകുളം തൃപ്പുണ്ണിത്തുറയിലെ വീട്ടിലാണ് താരം. അഭയ ഹിരൺമയിയും ക്വാറന്റൈൻ ജീവിതം സോഷ്യൽ മീഡിയയിൽ പങ്കുവെയ്ക്കാറുണ്ട് .

ഗോപി സുന്ദർ പോസ്റ്റ്

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X