ബിലാലിന് വേണ്ടി ഞങ്ങളും; മമ്മൂട്ടി ചിത്രം ബിഗ് ബിയുടെ രണ്ടാം ഭാഗം ഉടൻ
സ്റ്റൈലിഷ് ലുക്കിൽ പ്രത്യക്ഷപ്പെടുന്ന താരമാണ് മമ്മൂക്ക. താരത്തിന്റെ പുതിയ ഗെറ്റപ്പുകൾ പലപ്പോഴും സോഷ്യൽ മീഡിയയിൽ ചർച്ച വിഷയമാകാറുണ്ട്. സിനിമ പുറത്തിറങ്ങി വർഷങ്ങൾ കഴിഞ്ഞിട്ടും ഇന്നും പ്രേക്ഷകരുടെ ഇടയിൽ ചർച്ചയാകുന്ന മമ്മൂട്ടിയുടെ ഒരു ചിത്രമാണ് ബിഗ് ബി. കറുത്ത വസ്ത്രം ധരിച്ച് അതീവ സ്റ്റൈലീഷ് ലുക്കിലുളള മമ്മൂട്ടിയുടെ ലുക്കും സ്ലോ മോഷനിലുള്ള നടത്തവും മാസ ഡയലോഗും പ്രേക്ഷകരെ കോരിത്തരിപ്പിക്കുന്ന സംഘട്ടനവുമാണ് ബിഗ് ബിയെ പ്രേക്ഷകരുടെ പ്രിയപ്പെട്ട ചിത്രമാക്കിയത്. കൊച്ചി പഴയ കൊച്ചി അല്ല എന്നാൽ ബിലാൽ പഴയ ബിലാൽ തന്നെ എന്നുള്ള മാസ് ഡയലോഗ് ഇന്നും സമൂഹമാധ്യമങ്ങളിൽ വൈറലാണ്. ചിത്രത്തിന്റെ രണ്ടാം ഭാഗത്തിന് വേണ്ടി ആകാംക്ഷയോടെ പ്രേക്ഷകർ കത്തിരിക്കുന്നത്. ബിലാൽ എന്ന് പേര് നൽകിയിരിക്കുന്ന ചിത്രം അമൽ നീരദ് തന്നെയാണ സംവിധാനം ചെയ്യുന്നത്.
ഇപ്പോഴിത ചിത്രത്തെ കുറിച്ചുളള സൂചനയുമായി സംഗീത സംവിധായകൻ ഗോപി സുന്ദർ. ഫേസ്ബുക്ക് പേജിലൂടെയായിരുന്നു വെളിപ്പെടുത്തൽ. സംവിധായകൻ അമൽ നീരദിനോടൊപ്പമുളള ചിത്രം പങ്കുവെച്ചു കൊണ്ടായിരുന്നു ബിലാലിനെ കുറിച്ചുളള പുതിയ വിവരം വെളിപ്പെടുത്തിയത്. ബിലാലിനായി തങ്ങൾ ഒന്നിച്ചെത്തുന്നു. എല്ലാവരുടേയും പ്രാർഥന വേണം - അമൽ നീരദിനോടൊപ്പമുളള ചിത്രം പങ്കുവെച്ച് കൊണ്ട് ഗോപി സുന്ദർ കുറിച്ചു.
മമ്മൂട്ടി തന്നെയാണ് ബിഗ് ബിയുടെ രണ്ടാം ഭാഗത്തെ കുറിച്ചുളള സൂചന നൽകിയത്. ഒരു ഫേസ്ബുക്ക് ലൈവിലൂടെയാണ് ബിലാലിനെ കുറിച്ചുള്ള സൂചന നൽകിയത്. ബിലാൽ എന്ന് എത്തുമെന്നായിരുന്നു ആരാധകരുടെ ചോദ്യം. ബിലാൽ വരുമെന്നും തയ്യാറെടുപ്പുകൾ നടക്കുന്നു എന്നുമായിരുന്നു.



Click it and Unblock the Notifications











