മൈ ലൈഫ് മൈ റൂൾസ്... ഹനാൻ അടക്കമുള്ള സുന്ദരിമാർക്കൊപ്പം ഗോപി സുന്ദറിന്റെ സെൽഫി, കമന്റ് ബോക്സിൽ പരിഹാസം!
സമൂഹത്തെ കുറിച്ചോ സോഷ്യൽമീഡിയ എന്ത് പറയുമെന്നതോ ചിന്തിക്കാതെ ജീവിതം തനിക്ക് ഇഷ്ടപ്പെട്ട രീതിയിൽ ജീവിച്ച് തീർക്കുന്ന വളരെ കുറച്ച് ആളുകൾ മാത്രമെ കേരളത്തിലുള്ളു. അക്കൂട്ടത്തിൽ ഒരാളാണ് സംഗീത സംവിധായകനും ഗായകനുമെല്ലാമായ ഗോപി സുന്ദർ. എന്നും ഗോപി സുന്ദറിന്റെ വ്യക്തി ജീവിതം സോഷ്യൽമീഡിയയിൽ ചർച്ചയായിട്ടുള്ള ഒന്നാണ്. അതിന് കാരണം ഗോപി സുന്ദറിന്റെ ജീവിതത്തിൽ വന്ന് പോയിട്ടുള്ള സ്ത്രീകൾ തന്നെയാണ്.
വിവാഹിതനും രണ്ട് ആൺകുട്ടികളുടെ അച്ഛനുമായ ഗോപി സുന്ദർ വിവാഹമോചനം പോലും നേടാതെയാണ് ഗായിക അഭ ഹിരൺമയിക്കൊപ്പം വർഷങ്ങളോളം ലിവിങ് ടുഗെതർ ജീവിതം നയിച്ചത്. പതിനാല് വർഷത്തോളം അഭയ ഗോപി സുന്ദറിനൊപ്പം ഉണ്ടായിരുന്നു. സിനിമാ പിന്നണി ഗായികയായുള്ള അഭയയുടെ അരങ്ങേറ്റം പോലും ഗോപി സുന്ദർ ജീവിതത്തിലേക്ക് വന്നശേഷമായിരുന്നു.

അഭയയുമായുള്ള ബന്ധം അവസാനിപ്പിച്ചശേഷം പെട്ടന്നൊരു സുപ്രഭാതത്തിലാണ് ഗായിക അമൃത സുരേഷുമായുള്ള പ്രണയത്തെ കുറിച്ച് ഗോപി സുന്ദർ വെളിപ്പെടുത്തിയത്. വിവാഹമോചിതയും ഒരു പെൺകുഞ്ഞിന്റെ അമ്മയുമായ അമൃത ഗോപി സുന്ദറുമായി പ്രണയത്തിലായി എന്നത് അമൃതയുടെ ആരാധകർക്ക് ഉൾക്കൊള്ളാൻ കഴിയുന്ന ഒന്നായിരുന്നില്ല. ഇരുവരും വിവാഹിതരായോ ഇല്ലയോ എന്നതൊന്നും അന്നും ഇന്നും വെളിപ്പെടുത്തിയിട്ടില്ല.
പക്ഷെ ഗോപി സുന്ദർ ഒപ്പമുണ്ടായിരുന്നപ്പോഴെല്ലാം ഭർത്താവ് എന്നാണ് വിശേഷിപ്പിച്ചിരുന്നത്. ഗോപി സുന്ദറിനൊപ്പമുള്ള ജീവിതം ആരംഭിച്ചശേഷം വലിയ രീതിയിലുള്ള സൈബർ ആക്രമണം അമൃതയ്ക്കും നേരിടേണ്ടി വന്നിരുന്നു. ഇരുവരും ഒരുമിച്ച് നിരവധി അഭിമുഖങ്ങളിൽ അടക്കം പ്രണയത്തിലായശേഷം പ്രത്യക്ഷപ്പെട്ടിരുന്നു.
എന്നാൽ എല്ലാം അവസാനിച്ചത് പെട്ടന്നായിരുന്നു. ഇപ്പോൾ അമൃതയെ കുറിച്ചുള്ള ഒരു പോസ്റ്റ് പോലും ഗോപി പങ്കുവെക്കാറില്ല. അമൃതയും അതുപോലെ തന്നെയാണ്. ഇടയ്ക്കിടെ പുതിയ സ്ത്രീകൾ തന്റെ സൗഹൃദ വലയത്തിലേക്ക് വരുമ്പോൾ അവർക്കൊപ്പമെല്ലാമുള്ള ചിത്രങ്ങൾ ഗോപി സുന്ദർ സോഷ്യൽമീഡിയയിൽ പങ്കിടാറുണ്ട്. അപ്പോഴെല്ലാം അമൃത എവിടെയെന്ന് ആരാധകർ തിരക്കാറുമുണ്ട്. പക്ഷെ ഒന്നിനും കൃത്യമായ മറുപടി ഗോപി നൽകിയിരുന്നില്ല. മാത്രമല്ല കഴിഞ്ഞ ദിവസം ഗോപി സുന്ദറിന്റെ പിറന്നാൾ ആയിരുന്നു.
47-ാം ജന്മദിനം ആഘോഷിച്ച ഗോപി സുന്ദറിന് നിരവധി ആശംസകളാണ് ലഭിച്ചത്. സിനിമ താരങ്ങൾ ഉൾപ്പെടെ വിവിധ മേഖലകളിൽ നിന്നുള്ള ധാരാളം പേരാണ് ആശംസ അറിയിച്ച് എത്തിയത്. പിറന്നാൾ ആഘോഷത്തിനുശേഷം തന്റെ ജീവിതത്തിലെ എക്കാലത്തെയും മികച്ച ജന്മദിനമായിരുന്നു കഴിഞ്ഞ ദിവസം നടന്നതെന്ന് ഗോപി സോഷ്യൽമീഡിയയിൽ കുറിക്കുകയും ചെയ്തു.

ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച ചിത്രത്തേടൊപ്പമായിരുന്നു സംഗീത സംവിധായകന്റെ വാക്കുകൾ. എന്റെ എക്കാലത്തെയും മികച്ച ജന്മദിം എന്ന കുറിപ്പിനൊപ്പം സുഹൃത്ത് പ്രിയ നായർക്കൊപ്പമുള്ള ചിത്രവും ഗോപി പങ്കുവച്ചിട്ടുണ്ട്. ഏറെക്കാലമായി ഗോപിയുടെ അടുത്ത സുഹൃത്താണ് പ്രിയ. ഇരുവരും പ്രണയത്തിലാണെന്ന അഭ്യൂഹങ്ങളും ആരാധകർക്കിടയിലുണ്ട്. പ്രിയ നായർ ആർട്ടിസ്റ്റ് എന്നാണ് ഇൻസ്റ്റഗ്രാം ബയോയിൽ പറയുന്നത്.
അടുത്തിടെ പ്രിയക്കൊപ്പം ഗോപി സുന്ദർ ഒരു സിനിമയ്ക്ക് പോയിരുന്നു. ഗോപി സുന്ദറിന്റെ കഴിഞ്ഞ പിറന്നാളിന് ഇട്ട ഒരു പോസ്റ്റാണ് പ്രിയ നായരെ ശ്രദ്ധേയയാക്കിയത്. ഇപ്പോഴിതാ തന്നെ നിരന്തരമായി വിമർശിക്കുന്നവർക്കുള്ള മറുപടിയുമായി എത്തിയിരിക്കുകയാണ് ഗോപി സുന്ദർ. ഹനാൻ അടക്കമുള്ള സുന്ദരിമാർക്കൊപ്പം നിൽക്കുന്ന സെൽഫിയാണ് ഗോപി സുന്ദർ പങ്കിട്ടത്. മൈ ലൈഫ് മൈ റൂൾസ് എന്ന തലക്കെട്ടും താരം നൽകിയിട്ടുണ്ട്.
ബിഗ് ബോസ് താരം ഹനാൻ, നടിയും മോഡലുമായ അഞ്ജന മോഹൻ, പ്രിയ നായർ എന്നിങ്ങനെയുള്ള കുറച്ച് പെൺകുട്ടികളാണ് ഗോപിയുടെ സെൽഫിയിലുള്ളത്. ഫോട്ടോ വൈറലായതോടെ ഗോപി സുന്ദറിനെ പരിഹസിച്ചാണ് കമന്റുകൾ ഏറെയും വന്നത്.


Click it and Unblock the Notifications