എത്രമാത്രം ഞാൻ നിങ്ങളിൽ വീണ് പോയി; അത്ഭുതപ്പെടുത്തുന്നു; ജിപിയോട് പിറന്നാൾ ദിനത്തിൽ ​ഗോപിക

ആങ്കറിം​ഗിലൂടെ കേരളത്തിൽ തരം​ഗമായി മാറിയ ​ഗോവിന്ദ് പദ്മസൂര്യക്ക് നടനെന്ന നിലയിൽ കൂടുതൽ ശ്രദ്ധിക്കപ്പെടാനായത് തെലുങ്കിലാണ്. സോഷ്യൽ മീഡിയയിൽ സജീവമായ ജിപി തന്റെ വിശേഷങ്ങളെല്ലാം ആരാധകരുമായി പങ്കുവെക്കാറുണ്ട്. ഈ വർഷമാണ് നടൻ വിവാഹിതനായത്. സീരിയിൽ നടി ​ഗോപി അനിലിനെയാണ് ജിപി വിവാഹം ചെയ്തത്. ഇരുവരുടെയും വിവാഹ നിശ്ചയ വാർത്ത പുറത്ത് വന്നപ്പോൾ പലർക്കും ആശ്ചര്യമായിരുന്നു.

അതുവരെയും ഇക്കാര്യം പൂർണമായും മറച്ച് വെച്ചതായിരുന്നു ​ഗോപികയും ജിപിയും. നേരത്തെ പല തവണ ജിപിയുടെ വിവാഹമെന്ന പേരിൽ ​ഗോസിപ്പുകൾ വന്നതാണ്. ‌എന്നാൽ ​ഗോപികയും ജിപിയും വിവാഹം ചെയ്യുമെന്ന് ആരാധകർ കരുതിയിരുന്നില്ല. ഒരിക്കൽ പോലും ഇവരെ ഒരുമിച്ച് പൊതുവേദികളിൽ അതിന് മുമ്പ് കണ്ടിട്ടില്ല. ബാലതാരമായി അഭിനയ രം​ഗത്തേക്ക് കടന്ന് വന്ന ​ഗോപിക സ്വാന്തനം എന്ന സീരിയലിലൂടെയാണ് വൻ ജനപ്രീതി നേടിയത്.

Gopika Anil  Govind Padmasoorya

ജിപി-​ഗോപിക വിവാഹം സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായി. വീട്ടുകാർ ആലോചിച്ച് ഉറപ്പിച്ച വിവാഹ​മായിരുന്നു ഇത്. ഒന്നിച്ചുള്ള സന്തോഷകരമായ നിമിഷങ്ങൾ ​ഗോപികയും ജിപിയും സോഷ്യൽ മീഡിയയിൽ പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ ജിപിയുടെ 37ാം പിറന്നാൾ ദിനത്തിൽ ആശംസകൾ അറിയിച്ചിരിക്കുകയാണ് ​ഗോപിക. എന്റെ ആൾ‌ക്ക് പിറന്നാൾ ആശംസ.

ഒരാൾ നമുക്ക് എത്രമാത്രം പ്രധാനമാകുന്നെന്നും അവരില്ലാതെ ജീവിക്കാൻ പറ്റാതാകുന്നത് എങ്ങനെയെന്നും ഞാൻ എപ്പോഴും അത്ഭുതപ്പെടുന്നു, നമ്മൾ പരിചയപ്പെട്ട അന്ന് മുതൽ എത്ര മാത്രം നിങ്ങളിൽ വീണ് പോയെന്നത് എന്നെ ശരിക്കും അത്ഭുതപ്പെടുന്നു. ഹാപ്പി ബർത്ത് ഡേ ചേട്ടാ. ഞാൻ‌ നിങ്ങളെ ശരിക്കും വളരെയധികം സ്നേഹിക്കുന്നു എന്നാണ് ​ഗോപികയുടെ പോസ്റ്റ്.

Gopika Anil  Govind Padmasoorya

പോസ്റ്റിന് ജിപി കമന്റും ചെയ്തിട്ടുണ്ട്. കരയിപ്പിക്കുമോ എന്നാണ് ജിപിയുടെ കമന്റ്. സ്വാന്തനം സീരിയൽ അവസാനിച്ചതിന് പിന്നാലെ സിനിമാ രം​ഗത്തേക്കും കടന്നിരിക്കുകയാണ് ​ഗോപിക. സുമതി വളവ് എന്ന സിനിമയിലാണ് നടി വേഷമിട്ടത്.

നേരത്തെ ബാലതാരമായി സിനിമകളിൽ അഭിനയിച്ചിട്ടുണ്ടെങ്കിലും പിന്നീട് ഏറെക്കാലം സിനിമാ രം​ഗത്ത് നിന്ന് ​ഗോപിക മാറി നിൽക്കുകയായിരുന്നു. സീരിയലിലൂടെയാണ് നടി അഭിനയത്തിലേക്ക് തിരിച്ചെത്തിയത്. ​ഗോപികയുടെ കരിയറിന് പൂർണ പിന്തുണ നൽകിക്കൊണ്ട് ജിപി ഒപ്പമുണ്ട്.

ഒന്നിലധികം തവണ ​ഗോസിപ്പുകളിൽ വന്ന താരമായതിനാൽ വിവാഹ സമയത്ത് പല മുൻവിധികളും സോഷ്യൽ മീഡിയയിൽ ജിപിയെക്കുറിച്ച് വന്നിരുന്നു. എന്നാൽ ഇവയെല്ലാം കാറ്റിൽ പറത്തി ​ഗോപികയും ജിപിയും സന്തോഷകരമായി ജീവിക്കുന്നു. നേരത്തെ ​ഗോപികയെക്കുറിച്ച് ജിപി സംസാരിച്ചിരുന്നു.

ഞങ്ങൾ തീർത്തും വ്യത്യസ്തരാണ്. കുറച്ചെങ്കിലും സാമ്യത തോന്നിയത് പേരിലാണ്. അതിഭീകരമായി പുകഴ്ത്തുന്നവരോ പ്രണയിക്കുന്നവരോ അല്ല ഞങ്ങൾ. നല്ല രീതിയിൽ തല്ലുകൂടുന്നവരാണ്. എന്നാൽ പരസ്പരം നഷ്ടപ്പെടുത്താൻ പറ്റാത്തത് കൊണ്ടാണ് വിവാഹ നിശ്ചയത്തിലേക്ക് എത്തിയതെന്നും ജിപി അന്ന് വ്യക്തമാക്കി. ‌‌‌മലയാളത്തിൽ കഴിഞ്ഞ വർഷം പുറത്തിറങ്ങിയ നീരജ എന്ന ചിത്രത്തിൽ ​ജിപി ശ്രദ്ധേയ വേഷം ചെയ്തിട്ടുണ്ട്. നടന്റെ പുതിയ സിനിമകൾക്കായി കാത്തിരിക്കുകയാണ് ആരാധകർ.

More from Filmibeat

Read more about: govind padmasoorya
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X