മലയാളികളാണെങ്കില്‍ തേച്ചൊട്ടിക്കും! തന്റെ പാട്ടുകളെ കുറിച്ച് തുറന്ന് സംസാരിച്ച് ഗോപി സുന്ദര്‍
ഇന്ത്യന്‍ സിനിമാലോകത്തെ മുന്‍നിര സംഗീത സംവിധായകന്മാരില്‍ ഒരാളാണ് ഗോപി സുന്ദര്‍. വളരെ കുറഞ്ഞ കാലയളവിനുള്ളിലാണ് ഗോപി സുന്ദര്‍ സംഗീത ലോകത്ത് സ്വന്തമായൊരു സ്ഥാനം കണ്ടെത്തിയത്. മലയാളത്തില്‍ മാത്രമല്ല തെന്നിന്ത്യന്‍ സിനിമയിലൊന്നാകെ പാട്ടുകള്‍ അദ്ദേഹം ചെയ്യാറുണ്ട്. എന്നാല്‍ ഗോപി സുന്ദര്‍ പാട്ടുകള്‍ കോപ്പി അടിക്കുകയാണെന്ന് ചിലര്‍ ആരോപിക്കുന്നത്. ഇതിന്റെ പേരില്‍ ട്രോളുകളും സജീവമായി എത്തിയിരുന്നു.
തന്നെ ട്രോളിയവര്‍ക്കെല്ലാം തക്കതായ മറുപടിയുമായി എത്തിയിരിക്കുകയാണ് ഗോപി സുന്ദര്‍. ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു അദ്ദേഹം മനസ് തുറന്നത്. ' ഏറ്റവും ബുദ്ധിമുട്ട് മലയാളത്തില്‍ പാട്ടുകള്‍ ചെയ്യുമ്പോഴാണ്. കാരണം ലിറിക്കല്‍ കണ്ടന്റും മറ്റും അറിയുന്നതിന് അനുസരിച്ചായിരിക്കുമല്ലോ മലയാളത്തില്‍ സംഗീതം ചെയ്യുന്നത്.അപ്പോള്‍ അതിന്റേതായ ബുദ്ധിമുട്ടുകള്‍ കാണും. ഫാസ്റ്റ് നമ്പറുകളെല്ലാം മലയാളത്തില്‍ ചെയ്യുമ്പോള്‍ ശരിക്കും ആലോചിക്കണം. കാരണം നന്നായില്ലെങ്കില്‍ മലയാളികള്‍ തേച്ചൊട്ടിക്കും. ചില പാട്ടുകള്‍ ഞാന്‍ ചെയ്യുമ്പോള്‍ തലകുത്തി മറിയുക വരെ ചെയ്യുമെന്ന് തമാശരൂപേണ ഗോപി സുന്ദര്‍ പറയുന്നു.

സത്യത്തില്‍ ജോണി മോനെ ജോണി എന്ന പാട്ട് ദുല്‍ഖര്‍ ഇല്ലായിരുന്നെങ്കില്‍ മലയാളികള്‍ തേച്ചൊട്ടിക്കേണ്ട പാട്ടാണ്. കാരണം സ്ലോട്ടിന് ചേരുന്ന തരത്തില്‍ പാട്ടുകള്‍ ചെയ്താലേ മലയാളികള്‍ സ്വീകരിക്കൂ.. ബാംഗ്ലൂര്‍ ഡെയ്‌സിലെ പാട്ടുകള്‍ തന്നെ എടുക്കാം. മാംഗല്യം തന്തുനാനേന, പിന്നെ ജീവിതം തുന്തനാനേന... എന്ന് പറയുമ്പോള്‍ ചിലപ്പോള്‍ തുന്തനാനേന എന്ന് പ്രയോഗിച്ചതിന്റെ പേരില്‍ വിമര്‍ശിക്കപ്പെടമായിരുന്നു. പക്ഷേ അതില്ലാതെ പോയത് നസ്രിയ, നിവിന്‍, ദുല്‍ഖര്‍ ആ ടീം ഉള്ളത് കൊണ്ടാണ്. സ്വകാര്യ ജീവിതത്തിലെ വിമര്‍ശനങ്ങളെ പലപ്പോഴും അവഗണിക്കുകയാണ് പതിവ്. വീട്ടില്‍ കയറി വിമര്‍ശിക്കാന്‍ വന്നാല്‍ അത്തരക്കാര്‍ക്ക് കൃത്യമായി മറുപടി നല്‍കും.


Click it and Unblock the Notifications











