»   » ഇജ്ജാതി ചവിട്ട് ചവിട്ടിയാ നായകനും തെറിച്ചു പോവുമല്ലോ മമ്മൂക്കാ... വീണത് വില്ലന്‍!!

ഇജ്ജാതി ചവിട്ട് ചവിട്ടിയാ നായകനും തെറിച്ചു പോവുമല്ലോ മമ്മൂക്കാ... വീണത് വില്ലന്‍!!

Posted By:
Subscribe to Filmibeat Malayalam
ആക്ഷനില്‍ മമ്മൂക്ക തകർക്കും, ചിത്രങ്ങള്‍ വൈറല്‍ | filmibeat Malayalam

മമ്മൂട്ടി ഫാന്‍സ് ഏറെ പ്രതീക്ഷയോടെ കാത്തിരിയ്ക്കുന്ന ചിത്രമാണ് മാസ്റ്റര്‍ പീസ്. അജയ് വാസാുദേവന്‍ സംവിധാനം ചെയ്യുന്ന മാസ്റ്റര്‍പീസിന്റെ ട്രെയിലര്‍ ആരാധകരില്‍ ആവേശം നിറച്ച് മുന്നേറിക്കൊണ്ടിരിയ്ക്കുകയാണ്. ഇടിവെട്ട് ആക്ഷനും ഡയലോഗുകളുമാണ് ട്രെയിലറിലെ ആകര്‍ഷണം.

ഇപ്പോഴിതാ ചിത്രത്തിലെ ചില ലൊക്കേഷന്‍ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. മെഗാസ്റ്റര്‍ കോളേജ് അധ്യാപകനായി എത്തുന്ന ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ കുറിച്ചും മറ്റും അറിയാന്‍ തുടര്‍ന്ന് വായിക്കൂ..

നിലാവറിയാതെ നിരൂപണം; മികച്ച കഥ.. അഭിനയം..അവതരണം; പക്ഷെ ഈ സിനിമയും വിജയിക്കില്ല!!

ആക്ഷന്‍..

ചിത്രത്തിലെ ഒരു ആക്ഷന്‍ രംഗമാണിത്. പൊതുവെ ആക്ഷന്‍ രംഗങ്ങളില്‍ മമ്മൂട്ടിയെ വിമര്‍ശിക്കുന്നവര്‍ ഇതിനും കണ്ടുവച്ചിട്ടുണ്ട് ചില പോരായ്മകള്‍.

ലുക്ക് കണ്ടാ...

ആക്ഷന് കുറ്റം പറഞ്ഞാലും മമ്മൂക്കയുടെ മരണ മാസ് ലുക്കിനെ കുറിച്ച് ആര്‍ക്കും ഒരു എതിരഭിപ്രായം ഉണ്ടാവില്ല. നല്ല സ്റ്റൈലന്‍ കൊളേജ് അധ്യാപകനായിട്ടാണ് മെഗാസ്റ്റാര്‍ എത്തുന്നത്.

ഗ്രൂപ്പ് സെല്‍ഫി

ഒരു ഗ്രൂപ്പ് സെല്‍ഫി.. ചിത്രത്തിലെ പ്രധാന താരങ്ങളെയും അണിയറപ്രവര്‍ത്തകരെയും കാണാം..നന്ദു, മുകേഷ്, ബിജു, പൂനം ബജ്വ, വരലക്ഷ്മി, കൈലാഷ്, സന്തോഷ് പണ്ഡിറ്റ്, കലാഭവന്‍ ഷാജോണ്‍, പാഷാണം ഷാജി, ഉണ്ണി മുകുന്ദന്‍.. എല്ലാവരും ഒറ്റ ഫ്രെയിമില്‍.

വരലക്ഷമി

ശരത്ത് കുമാറിന്റെ മകള്‍ വരലക്ഷ്മി വീണ്ടും മലയാളത്തിലെത്തുകയാണ് മാസ്റ്റര്‍ പീസിലൂടെ. മമ്മൂട്ടിയുടെ കസബയില്‍ അഭിനയിക്കാനാണ് വരലക്ഷ്മി നേരത്തെ വന്നത്.

വണ്ടി ഓടിക്കും

പൊലീസ് വേഷത്തിലാണ് വരലക്ഷ്മി എത്തുന്നത്. വരലക്ഷ്മിയുടെ ചില സാഹസികാഭിനയ മുഹൂര്‍ത്തം ചിത്രത്തിലുണ്ടെന്ന് ഈ ഫോട്ടോ കണ്ടാലറിയാം...

കാലാഷും

വരലക്ഷ്മിയ്‌ക്കൊപ്പം കൈലാഷും ചിത്രത്തിലുണ്ട്. പൊലീസ് വേഷത്തിലാണ് കൈലാഷും വരുന്നത്.

ഉണ്ണി മുകുന്ദന്‍

മമ്മൂട്ടിയ്‌ക്കൊപ്പം മുഴുനീള കഥാപാത്രമായി ഉണ്ണി മുകുന്ദന്‍ അഭിനയിക്കുന്ന മൂന്നാമത്തെ ചിത്രമാണ് മാസ്റ്റര്‍ പീസ്. ബോംബെ മാര്‍ച്ച് 12, ഫയര്‍മാന്‍ എന്നിവയാണ് മറ്റ് രണ്ട് ചിത്രങ്ങള്‍.

കലിപ്പിലാണ്

മമ്മൂട്ടി അല്‍പം കലിപ്പിലാണെന്ന് തോന്നുന്നു. ആ വള ശ്രദ്ധിച്ചോ.. അതിന് ചിത്രത്തിലെന്തോ വലിയ പ്രാധാന്യമുണ്ടെന്ന് ട്രെയിലര്‍ കാണുമ്പോള്‍ മനസ്സിലാവും.

നടത്തം

മമ്മൂട്ടിയുടെ നടത്തത്തിനൊരു പ്രത്യേകതയുണ്ട്... കസബയിലായിരുന്നു ഇതുപോലൊരു സ്‌റ്റൈലന്‍ നടത്തം നേരത്തെ കണ്ടത്.

രക്ഷയില്ല..

രക്ഷയില്ലാത്ത സ്‌റ്റൈലാണ് ചിത്രത്തില്‍ മമ്മൂട്ടിയ്ക്ക്.

മാസും സ്‌റ്റൈലും

മാസും സ്‌റ്റൈലും ആക്ഷനും ഉള്ളതാണ് മാസ്റ്റര്‍പീസ്..

ഇക്കായും പിള്ളാരും

കോളേജ് അധ്യാപകനായിട്ടാണ് ചിത്രത്തില്‍ മമ്മൂട്ടി എത്തുന്നത്. മഖ്ബൂലും രാജീവ് പിള്ളയും ചിത്രത്തിലെ കഥാപാത്രങ്ങളായി എത്തുന്നു

ക്യാമറയ്ക്ക് പിന്നില്‍

ക്യാമറയ്ക്ക് പിന്നിലുള്ള ഒരു ദൃശ്യം. ലൊക്കേഷനില്‍ വെറുതെ ഇരിക്കുമ്പോഴും എന്തിനാണ് ഈ ഗൗരവം

ദോ അവിടെ

ഒരു സീനീന് തൊട്ടു മുന്‍പുള്ള ഒരു രംഗം... ദോ അവിടെ എന്തോ ഉണ്ടെന്ന്..

പണ്ഡിറ്റ്

സന്തോഷ് പണ്ഡിറ്റിന്റെ ആദ്യ മുഖ്യധാരാ ചിത്രമാണ് മാസ്റ്റര്‍ പീസ്.

English summary
Got an interesting photo for the movie Masterpiece

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam