twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    വിജയ് സാറിന്റ നടത്തം അനുകരിച്ചു, അന്ന് അദ്ദേഹം പ്രതികരിച്ചത് ഇങ്ങനെയാണ്, വെളിപ്പെടുത്തി ഗൗരി

    |

    96 എന്ന ഒറ്റ ചിത്രത്തിലൂടെ മലയാളത്തിലും തമിഴിലും ഒരുപോലെ ആരാധകരെ സൃഷ്ടിച്ച നടിയാണ് ഗൗരി ജി കിഷൻ. സ്വന്തം പേരിനെക്കാളും നടി പ്രേക്ഷകരുടെ ഇടയിൽ അറിയപ്പെടുന്നത് കുട്ടി ജാനു എന്നാണ്. വിജയ് സേതുപതി തൃഷ എന്നിവർ പ്രധാന വേഷത്തിലെത്തിയ 96 ൽ തൃഷയുടെ കൗമാരക്കാലം അവതരിപ്പിച്ചു കൊണ്ടാണ് നടി സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത്. ആദ്യ ചിത്രത്തിലൂടെ തന്നെ നടി ശ്രദ്ധിക്കപ്പെടുകയായിരുന്നു.

    ബെഡ് റൂമിൽ നിന്നൊരു ഫോട്ടോഷൂട്ട്, കാണൂ

    12ാം ക്ലാസിൽ പഠിക്കുമ്പോഴാണ് ഗൗരി റാമിന്റെ കുട്ടി ജാനുവായി എത്തുന്നത്. ഓഡീഷനിലൂടെയായിരുന്നു ചാൻസ് ലഭിക്കുന്നത്. 96 വൻ വിജയമായതിനെ തുടർന്ന് തെലുങ്കിൽ നിന്നും തമിഴിൽ നിന്നും മികച്ച അവസരങ്ങൾ തേടിയെത്തുകയായിരുന്നു . കോളിവുഡിലും ടോളിവുഡിലും ഒരുപോലെ തിളങ്ങിയ ഗൗരി മലയാളത്തിലും ചുവട് വെച്ചിട്ടുണ്ട്. സണ്ണി വെയിൻ ചിത്രമായ അനുഗ്രഹീതൻ ആന്റണി എന്ന ചിത്രത്തിലൂടെയാണ് ഗൗരി മലയാളത്തിൽ ചുവട് വെച്ചിരിക്കുന്നത്. ചിത്രം മികച്ച വിജയം നേടി തിയേറ്ററുകളിൽ പ്രദർശനം തുടരുകയാണ്.

    വിജയ്ക്കൊപ്പം മാസ്റ്ററിൽ

    ഈ വർഷം തുടക്കത്തിൽ തന്നെ രണ്ട് ഹിറ്റ് ചിത്രങ്ങളുടെ ഭാഗമാകാൻ ഗൗരിക്ക് കഴിഞ്ഞിട്ടുണ്ട്. വിജയ് ചിത്രമായ മാസ്റ്ററിലും നടി ഒരു പ്രധാന വേഷത്തിലെത്തിയിരുന്നു. ചിത്രത്തിലെ സവിത എന്ന കഥാപാത്രം പ്രേക്ഷകരുടെ ഇടയിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇപ്പോഴിത വിജയ്ക്കൊപ്പമുള്ള മാസ്റ്ററിലെ അനുഭവം പങ്കുവെയ്ക്കുകയാണ് നടി. മനോരമ ഓൺലൈന് നൽകിയ അഭിമുഖത്തിലാണ് ഗ്ലോബൽ സ്റ്റാറായ വിജയ്ക്കൊപ്പമുള്ള നിമിഷത്തെ കുറിച്ച് നടി വെളിപ്പെടുത്തിയത്. ജാഡയില്ലാത്ത ഒരു മനുഷ്യനാണ് വിജയ് എന്നാണ് നടി പറയുന്നത്.

    അദ്ദേഹം അഭിനന്ദിച്ചു

    വിജയുമൊത്തുള്ള അഭിനയാനുഭവം ഒരിക്കലും മറക്കാനാകില്ല. 'ഗ്ലോബൽ സ്റ്റാറായതിന്റെ ഒരു ജാഡയുമില്ല അദ്ദേഹത്തിന്. സെറ്റിലെത്തിയാൽ ഫുൾ തമാശകളൊക്കെ പൊട്ടിച്ച് ആൾ ഭയങ്കര ജോളി ആണ്. ആദ്യ ദിവസത്തെ ഷൂട്ട് തന്നെ വിജയ് സാറിനോടൊപ്പമായിരുന്നു. എന്നെ കണ്ടപ്പോൾ 96ലെ അഭിനയം ഇഷ്ടപ്പെട്ടെന്ന് പറഞ്ഞു. മാസ്റ്ററിൽ ഒരു സീനിൽ വിജയ് സാറിനെ അനുകരിച്ചു ഞാൻ നടന്നുവരുന്നൊരു രംഗമുണ്ട്. ഇതു കണ്ട് എന്നെ ഒരുപാട് അഭിനന്ദിച്ചിരുന്നു.

    96 ൽ എത്തിയത്

    ഓഡീഷനിലൂടൊണ് 96 ൽ എത്തിയതെന്നും ഗൗരി അഭിമുഖത്തിൽ പറഞ്ഞു. അഞ്ച് റൗണ്ട് ഉണ്ടായിരുന്നു. എന്നാൽ ഉടനെയൊന്നും തിരഞ്ഞെടുപ്പിന്റെ വിവരങ്ങളൊന്നും അറിഞ്ഞില്ല. പിന്നീട് കോളേജിൽ ഡിഗ്രിക്ക് ചേർന്നു. പിന്നീട് മാസങ്ങൾ കഴിഞ്ഞപ്പോഴാണ് ചിത്രത്തിലേയ്ക്ക് ചാൻസ് ലഭിച്ചതായി അറിയിപ്പ് ലഭിച്ചത്. മലയാളി ആണെങ്കിലും ചെന്നൈയിലാണ് ഗൗരി പഠിച്ചതും വളർന്നതും.

    Recommended Video

    സണ്ണിക്കൊപ്പമുള്ള റൊമാന്റിക് അനുഭവങ്ങൾ. | Gouri G Kishan and Sunny Wayne | Filmibeat Malayalam
    അനുഗ്രഹീതൻ ആന്റണി

    തമിഴിൽ 4 ചിത്രങ്ങളും തെലുങ്കിൽ 3 ചിത്രങ്ങളും ഗൗരി പൂർത്തിയാക്കിക്കഴിഞ്ഞു. 2018 മുതൽ സിനിമയിൽ സജീവമാണെങ്കിലും 2021ൽ പുറത്തിറങ്ങിയ അനുഗ്രഹീതൻ ആന്റണി എന്ന ചിത്രത്തിലൂടെയാണ് നടി മലയാളത്തിൽ അരങ്ങേറ്റം കുറിക്കുന്നത്. കൊവിഡ് പ്രതിസന്ധിയെ തുടർന്ന് റിലീസ് നീട്ടിയ ചിത്രം ഏപ്രിൽ 1 നാണ് തിയേറ്ററുകളിൽ എത്തിയത്. സഞ്ചന മാധവൻ എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ നടി അവതരിപ്പിച്ചത്. ഇന്ദ്രൻസ്, സിദ്ദിഖ്, സുരാജ് വെഞ്ഞാറംമൂട്, ഷൈൻ ടോം ചാക്കോ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ. ധനുഷിന്റെ കർണനിലാണ് നടി നിലവി അഭിനയിക്കുന്നത്. ചിത്രത്തിൽ വളരെ പ്രധാനപ്പെട്ട ഒരു കഥാപാത്രമാണിത്.

    Read more about: vijay
    English summary
    Gouri G krishna opens Up vijay Reaction when she Imitate vijay's Walking from master Movie,
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X