ബ്രേക്ക്ഫാസ്റ്റ് ദുബായില്‍! ലഞ്ച് അര്‍മേനിയയില്‍! വിവാഹ വാര്‍ഷികം ഗ്രാന്റാക്കി ജിപിയും ഗോപികയും
ഗോവിന്ദ് പത്മസൂര്യ എന്ന് ജിപിക്ക് ആരാധകരേറെയാണ്. അവതരണവും, അഭിനയവുമായി പ്രേക്ഷക ഹൃദയത്തില്‍ ഇടം നേടിയതാണ് അദ്ദേഹം. എന്നാണ് വിവാഹം എന്ന ചോദ്യം വളരെക്കാലമായി നേരിടുന്നുണ്ടായിരുന്നു ജിപി. ആരെയായിരിക്കും ജീവിത പങ്കാളിയാക്കുന്നത് എന്നറിയാനായിരുന്നു ആരാധകരെല്ലാം കാത്തിരുന്നത്. ബാലതാരമായി തിളങ്ങി, പരമ്പരകളിലൂടെ വീണ്ടും അഭിനയ മേഖലയിലേക്കെത്തിയ ഗോപികയുടെ പേര് കേട്ടപ്പോള്‍ ആദ്യം ഞെട്ടലായിരുന്നു എല്ലാവര്‍ക്കും. 36 കാരനായ ജിപി, 29 വയസുള്ള ഗോപികയെയാണോ വിവാഹം ചെയ്യുന്നത് എന്നായിരുന്നു ചോദ്യങ്ങളെല്ലാം. ഇവരുടെ വിവാഹനിശ്ചയം കഴിഞ്ഞ ശേഷം പ്രായവ്യത്യാസം വലിയ ചര്‍ച്ചയായിരുന്നു. അതൊന്നും ഞങ്ങള്‍ക്കൊരു വിഷയമേ അല്ലെന്ന് ഇരുവരും വ്യക്തമാക്കിയിരുന്നു. വിശേഷങ്ങളെല്ലാം സോഷ്യല്‍മീഡിയയിലൂടെ പങ്കുവെക്കുകയും ചെയ്തിരുന്നു.
ഇപ്പോഴിതാ രണ്ടാം വിവാഹ വാര്‍ഷികത്തിന്റെ വിശേഷങ്ങള്‍ പങ്കിട്ടിരിക്കുകയാണ് ഇരുവരും. ദുബായിലായിരുന്നു ബ്രേക്ക്ഫാസ്റ്റ്. ലഞ്ച് അര്‍മേനിയയിലായിരുന്നു. ഇങ്ങനെയാണ് ഞങ്ങളുടെ ആനിവേഴ്‌സറി ദിവസം തുടങ്ങുന്നത് എന്നായിരുന്നു ജിപി കുറിച്ചത്. രണ്ട് ഡിഗ്രി സെല്‍ഷ്യസാണ് ഇവിടത്തെ തണുപ്പ്. ഞങ്ങളുടെ കാല്‍പ്പാദങ്ങളില്‍ മഞ്ഞാണ്. പ്ലേറ്റുകളില്‍ അവക്കാഡോയും. പ്രത്യേകിച്ചൊരു പ്ലാനുമില്ലാതെ അലഞ്ഞ് തിരിയാന്‍ നിര്‍ബന്ധിക്കുന്ന കഫേകള്‍. ഞങ്ങളുടെ വിശേഷപ്പെട്ട ദിനത്തില്‍ ആശംസ അറിയിച്ചവരോടെല്ലാം നന്ദി പറയുന്നു. എല്ലാവരുടെയും മെസേജുകള്‍ വായിക്കാനും, റിപ്ലേ തരാനും ഞങ്ങള്‍ ശ്രമിക്കുന്നുണ്ട്. എല്ലാവരോടും സ്‌നേഹം എന്നായിരുന്നു ജിപി കുറിച്ചത്.



Click it and Unblock the Notifications











