കല്യാണം കഴിഞ്ഞപ്പോള്‍ അതൊന്നും ഇല്ലല്ലോ! ഗോപിക പരാതിപ്പെടുന്ന കാര്യത്തെക്കുറിച്ച് ജിപി
അവതാരകനും അഭിനേതാവുമായ ഗോവിന്ദ് പത്മസൂര്യയോട് പ്രത്യേകമായൊരു ഇഷ്ടമുണ്ട് ആരാധകര്‍ക്ക്. നേരത്തെ തന്നെ സംവിധാനത്തിലും താല്‍പര്യം പ്രകടിപ്പിച്ചിട്ടുണ്ട് ജിപി. ഇടയ്ക്ക് ചില പരസ്യങ്ങളൊക്കെ ചെയ്തിരുന്നു. നല്ല റീച്ച് കിട്ടിയിരുന്നു ചിലതിനൊക്കെ. ഏഷ്യാനെറ്റിന്റെ 25 വര്‍ഷങ്ങളുടെ പ്രമോ വീഡിയോ ചെയ്തത് ഞാനായിരുന്നു. ഗോപി ചേട്ടനായിരുന്നു മ്യൂസിക് ചെയ്തത്. ലോക്ഡൗണൊക്കെ വന്നപ്പോഴാണ് സംവിധാനം നിര്‍ത്തിയത്. തെലുങ്കില്‍ നിന്നും ഒത്തിരി അവസരങ്ങളും വരുന്നുണ്ടായിരുന്നു ആ സമയത്ത്. സ്‌ക്രിപ്റ്റിംഗ് മുതല്‍ എല്ലാത്തിനും നമ്മള്‍ തന്നെ ഓടണമായിരുന്നു ഡയറക്ഷന്. തെലുങ്കില്‍ സജീവമായപ്പോഴാണ് തിരക്ക് കൂടിയത്. അതിനിടയിലാണ് റീല്‍സിന്റെ വരവ്. കണ്ടന്റ് ക്രിയേഷന്‍ എനിക്കിഷ്ടമുള്ള കാര്യമായിരുന്നു. ഡെയ്‌ലി വ്‌ളോഗിലും ഒരു കഥയുണ്ടാവും. ഗോപികയും കൂടി വന്നതോടെ എല്ലാം ഞങ്ങള്‍ ഒന്നിച്ച് ചെയ്ത് തുടങ്ങിയ സുജിത് ഭക്തന് നല്‍കിയ അഭിമുഖത്തിലായിരുന്നു ജിപി കൂടുതല്‍ വിശേഷങ്ങള്‍ പങ്കുവെച്ചത്.
ജനുവരി 28നായിരുന്നു ഞങ്ങളുടെ വിവാഹം. അതിന് തൊട്ടുമുന്നെയായിരുന്നു സാന്ത്വനം സീരിയല്‍ തീരുന്നത്്. 22 ദിവസത്തോളം ഷൂട്ടുണ്ടാവുമായിരുന്നു. 2 ഉദ്ഘാടനവും വന്നാല്‍ ബാക്കി 8 ദിവസവും തീരും. അതായിരുന്നു ഗോപികയുടെ ഷെഡ്യൂള്‍. എനിക്കാണെങ്കില്‍ രണ്ടാഴ്ചയോളം ഷൂട്ടുണ്ടാവും. പിന്നെ ഫ്രീയാണ്. അങ്ങനെയാണ് ഞാന്‍ പ്ലാന്‍ ചെയ്തിരുന്നത്. കല്യാണത്തിന്റെ സമയത്ത് തന്നെ എല്ലാ വീഡിയോകളും കൊടുത്തിരുന്നു. ഞാന്‍ തിരക്കിലായിരുന്നുവെങ്കിലും എല്ലാം പ്ലാന്‍ ചെയ്ത് വെച്ചിരുന്നു. അത് അവന്‍ നോക്കിക്കോളും എന്നായിരുന്നു ഫ്രണ്ട്‌സിന്. അത്രയും ഗസ്റ്റൊക്കെയുണ്ടായിരുന്നപ്പോഴും ഞാന്‍ ഇടയില്‍ പോയി എഡിറ്റഡ് വീഡിയോ കാണുമായിരുന്നു. എഡിറ്റ് ചെയ്യാന്‍ സമയം കിട്ടാത്തിനാല്‍ കല്യാണം ഞാന്‍ ലൈവായി കൊടുത്തിരുന്നു.

കുറേ ആക്ടേഴ്‌സിന്റെ പേരുമായി ചേര്‍ത്ത് എന്റെ കല്യാണം സോഷ്യല്‍മീഡിയ ആഘോഷമാക്കിയതാണ്. എനിക്ക് പറയാനുള്ളത് പോയിട്ട് വേണം ബാക്കിയുള്ളവരുടേതൊക്കെ പോവാന്‍ എന്നുണ്ടായിരുന്നു. അതാണ് കല്യാണ വീഡിയോ ആദ്യം എന്റെ ചാനലില്‍ വന്നത്. എന്‍ഗേജ്‌മെന്റ് കഴിഞ്ഞപ്പോഴും അതുപോലെയായിരുന്നു. ഞങ്ങളൊരുമിച്ചാണ് വിവാഹ വാര്‍ത്ത പരസ്യമാക്കിയത്. 200 പേരോളം പങ്കെടുത്ത ചടങ്ങായിരുന്നു. ആരും അത് പരസ്യമാക്കിയില്ല. ഞങ്ങള്‍ തന്നെ പറയട്ടെ എന്നായിരുന്നു. കല്യാണത്തിന് ഞാന്‍ മീഡിയക്കാരെ ക്ഷണിച്ചിരുന്നു.
ഇവിടെ മുഴുവനും സെലിബ്രിറ്റിയാണല്ലോ, നമുക്ക് ഡാന്‍സൊന്നും അറിയില്ലെന്നായിരുന്നു റിലേറ്റീവ്‌സ് പറഞ്ഞത്. ഞങ്ങള്‍ സ്റ്റെപ്പ് പഠിച്ചിട്ട് പോലുമില്ല, റിലേറ്റീവ്‌സൊക്കെ നന്നായി കളിക്കുന്നു എന്നായിരുന്നു സെലിബ്രിറ്റീസ് പറഞ്ഞത്. കുറേക്കഴിഞ്ഞപ്പോള്‍ എല്ലാവരും ഒന്നിച്ച് ഡാന്‍സ് ചെയ്യുകയായിരുന്നു. എന്നെ എല്ലാം ആക്കിയത് മീഡിയയാണ്. കല്യാണത്തിന് ഞാന്‍ അവരെയെല്ലാം ക്ഷണിച്ചിരുന്നു. അവരുടേതായ സ്‌പേസ് കൊടുത്തിരുന്നു. ഞാന്‍ അതൊരു ഇവന്റായാണ് എടുത്തത്. എല്ലാം കണ്ടന്റായി ചെയ്തിരുന്നു. ഒരു അവാര്‍ഡ് ഫംഗ്ക്ഷന്‍ ചെയ്യുന്നതിന്റെ എക്‌സൈറ്റ്‌മെന്റുണ്ടായിരുന്നു. കല്യാണം എനിക്കൊരിക്കലും പ്രൈവറ്റാക്കി വെക്കാന്‍ പറ്റുമായിരുന്നില്ല. ഞാന്‍ ആഗ്രഹിച്ചത് പോലെ തന്നെ വരട്ടെ എന്നുണ്ടായിരുന്നു.
യാത്രകളാണെങ്കിലും, ഞങ്ങളുടെ ഏറ്റവും നല്ല മൊമന്‍സാണെങ്കിലും എല്ലാം വ്‌ളോഗായി ചെയ്തത് കൊണ്ട് അവിടെ കിടക്കുന്നുണ്ട്. കല്യാണത്തിന് മുന്നെ എപ്പോഴും ടൂറിലായിരുന്നല്ലോ, ഞാന്‍ വന്ന ശേഷം അതൊന്നും ഇല്ലല്ലോ എന്ന് പറഞ്ഞ് ഗോപിക എന്നെ ചീത്ത പറയാറുണ്ട്. ഫ്രണ്ട്‌സെല്ലാം ഇപ്പോള്‍ നല്ല തിരക്കിലാണ്. അതുകൊണ്ടാണ് ഒന്നിച്ചുള്ള യാത്രകളൊന്നും നടക്കാത്തത്.


Click it and Unblock the Notifications











