'ഞങ്ങൾ തമ്മിൽ സാമ്യതകൾ ഇല്ല, എങ്ങനെ പ്രതിരോധിക്കും എന്നാണ് ആലോചിക്കുന്നത്, സുഹൃത്തുക്കളെ വിളിക്കാതിരുന്നത്'

ഒട്ടും പ്രതീക്ഷിക്കാതെ പ്രേക്ഷകരിലേക്ക് എത്തിയ ഒരു വിവാഹ​ വാർത്തയായിരുന്നു ​ഗോപിക അനിലും ​ഗോവിന്ദ് പത്മസൂര്യയും തമ്മിലുള്ളത്. ഇരുവരുടെയും വിവാഹനിശ്ചയം കുറച്ച് നാളുകൾക്ക് മുമ്പാണ് ആഘോഷമായി കോഴിക്കോട് നടന്നത്. വിവാഹനിശ്ചയം നടന്നതിന്റെ ചിത്രങ്ങൾ പുറത്തുവന്നപ്പോഴാണ് ​ഗോപികയും ​ഗോവിന്ദ് പത്മസൂര്യയും ഒന്നാകാൻ പോകുന്ന വിവരം പ്രേക്ഷകരും ആരാധകരും എല്ലാം അറിഞ്ഞത്. എല്ലാവർക്കും അതൊരു വലിയ സർപ്രൈസായിരുന്നു. ഒട്ടും പ്രതീക്ഷിക്കാത്തൊരു ഒന്നുചേരൽ എന്നാണ് ആരാധകരും പ്രേക്ഷകരും കുറിച്ചത്. ഇതിലും വലിയ ട്വിസ്റ്റ് അടുത്തൊന്നും കണ്ടിട്ടില്ലെന്നായിരുന്നു മറ്റ് ചിലർ കുറിച്ചത്.

ഇപ്പോഴിതാ പെണ്ണുകാണൽ വീഡിയോയും അതുമായി ബന്ധപ്പെട്ട് നടന്ന വിശേഷങ്ങളും പങ്കിട്ട് എത്തിയിരിക്കുകയാണ് ജിപിയും ​ഗോപികയും. ജിപിയുടെ ചാനലിൽ പങ്കുവെച്ച വീഡിയോയിലാണ് വിശേഷങ്ങൾ പങ്കിട്ടത്. തന്റെ സുഹൃത്തുക്കൾ ആരും വിവാ​ഹനിശ്ചയത്തിൽ പങ്കെടുക്കാതിരുന്നതിന്റെ കാരണവും ജിപി പുതിയ വീഡിയോയിലൂടെ വെളിപ്പെടുത്തി.

Govind Padmasoorya And Gopika Anil

'ഒഫീഷ്യൽ പെണ്ണ് കാണലിന് മുമ്പ് തന്നെ വിവാഹകാര്യത്തിൽ തീരുമാനം ആയിരുന്നു. പെണ്ണുകാണൽ കഴിഞ്ഞപ്പോൾ വീട്ടുകാർ എല്ലാവരുമായി പരസ്പരം ജെല്ലായി. ഒരിക്കലും ഇത്രയും പ്രതീക്ഷിച്ചിരുന്നില്ല. എന്നെക്കാളും പരിചയം ഗോപികക്ക് വീട്ടുകാരുമായിട്ടാണോയെന്ന് തോന്നിപോയി. വീട്ടുകാരെ എല്ലാം പരിചയപ്പെടുത്തി ആ മീറ്റിങ്ങും കഴിഞ്ഞു. എന്നാൽ ഇനിയാണ് സുഹൃത്തുക്കളെ പരിചയപ്പെടുത്തേണ്ട കടമ്പ കിടക്കുന്നത്.'

'അത്രത്തോളം സുഹൃത്തുക്കളാണ് എനിക്കുള്ളത്. വിവാഹനിശ്ചത്തിന് എന്തുകൊണ്ട് സുഹൃത്തുക്കൾ എത്തിയില്ല എന്ന ചോദ്യത്തിന് ഉത്തരം കൂടിയാണിത്. കാരണം അത്രത്തോളം സുഹൃത്തുക്കളുടെ ഒരു ഗ്യാങ് എനിക്കുണ്ട്. സെലിബ്രിറ്റീസായിട്ടുള്ള സുഹൃത്തുക്കൾ മാത്രമല്ല സ്‌കൂൾ കോളേജ് കാലഘട്ടത്തിലെ സുഹൃത്തുക്കളുണ്ട്.'

'ഇന്നും അവരുമായി മീറ്റപ്പും കാര്യങ്ങളും വെയ്ക്കുന്ന ഒരാളാണ് ഞാൻ. പത്തും പതിനഞ്ചും വർഷങ്ങളായി ജീവിതത്തിൽ ഉള്ള സുഹൃത്തുക്കളുണ്ട്. ഒരു അമ്പതോളം ആളുകളുണ്ട്. ഇനി സുഹൃത്തുക്കളെ എല്ലാം പോയി കാണുന്നതാണ് മുമ്പിലുള്ള മിഷൻ. കുടുംബത്തെ കൈയിലെടുത്ത പോലെ ഇവൾ (​ഗോപിക) സുഹൃത്തുക്കളെയും കയ്യിലെടുക്കാൻ സാധ്യതയുണ്ട്. അതിനെ എങ്ങനെ പ്രതിരോധിക്കും എന്നാണ് ആലോചിക്കുന്നത്.'

'കുറേ കാര്യങ്ങൾ ഇനിയും പറയാനുണ്ട്. ഞാൻ ആദ്യം ഗോപികയെ കണ്ടപ്പോൾ പറഞ്ഞത്... ലൈഫ് ഒരു റോളർ കോസ്റ്റർ റൈഡ് ആയിരിക്കും എന്നാണ്. ഒരു സാഹചര്യം എത്തിയപ്പോൾ അവൾ അത് എന്നോട് തിരിച്ചും ചോദിച്ചു. ചേട്ടൻ അല്ലേ പറഞ്ഞത് റോളർ കോസ്റ്റർ റൈഡായിരിക്കുമെന്ന് ഇപ്പോൾ സമാധാനം ആയില്ലേ എന്നാണ്​ ​ഗോപിക ചോദിച്ചത്. അത് വളരെ ഇന്ററസ്റ്റിങാണ്.'

Govind Padmasoorya And Gopika Anil

'ഞങ്ങൾ തീർത്തും വ്യത്യസ്തരായ ആളുകളാണ്. ഇപ്പോഴും ഞങ്ങൾക്ക് തമ്മിൽ എന്തെങ്കിലും സിമിലാരിറ്റി കണ്ടുപിടിക്കാനായിട്ടില്ല. കുറച്ചെങ്കിലും സാമ്യത തോന്നിയത് പേരിൽ മാത്രമാണ്. അതിഭീകരമായി പ്രണയിക്കുന്നവരോ പുകഴ്ത്തുന്നവരോ അല്ല ഞങ്ങൾ. നല്ല രീതിയിൽ തല്ലുകൂടുന്നവരാണ്. എന്നാൽ പരസ്പരം നഷ്ടപ്പെടുത്താൻ പറ്റാത്തതുകൊണ്ടാണ് നിശ്ചയത്തിലേക്ക് എത്തിയത്', എന്നാണ് ജിപി പറഞ്ഞത്.

പുതിയൊരാളെ ജീവിതത്തിലേക്ക് കൂട്ടാമെന്ന് തീരുമാനിച്ചപ്പോൾ ഞാൻ നോക്കിയത് നമുക്ക് നമ്മളായി തന്നെ ഏത് സാഹചര്യത്തിലും ഇരിക്കാൻ സാധിക്കണം. അത് സപ്പോർട്ട് ചെയ്യുന്ന ആൾ വരണമെന്നാണ് എന്നാണ് ​ഗോപിക പറഞ്ഞത്. ബാലതാരമായി സിനിമയില്‍ തിളങ്ങിയ ഗോപിക സാന്ത്വനം പരമ്പരയില്‍ അഭിനയിച്ച് വരികയാണ്.

അവതരണവും സിനിമകളുമൊക്കെയായി ജിപിയും സജീവമാണ്. എം.ജി ശശി സംവിധാനം ചെയ്ത അടയാളങ്ങൾ എന്ന ചിത്രത്തിലൂടെയാണ് ജിപി സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. ഡി ഫോർ ഡാൻസ് എന്ന റിയാലിറ്റി ഷോയിലൂടെ മലയാളി പ്രേക്ഷകർക്കിടയിൽ താരം ജനപ്രീതി നേടി. ഡാഡികൂൾ, ഐജി, വർഷം, പ്രേതം 2 എന്നിവയാണ് പ്രധാന സിനിമകൾ. കീ എന്ന ചിത്രത്തിലൂടെ തമിഴിലും അല വൈകുണ്ഡപുരമലു എന്ന ചിത്രത്തിലൂടെ തെലുങ്കിലും അഭിനയിച്ചു.

Read more about: govind padmasoorya
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X