വിവാഹത്തിന് ദിവസങ്ങള്‍ മാത്രം, എല്ലാം മാറ്റി വെച്ച് തിരക്കിലായി! വിവാഹതീയ്യതി പറഞ്ഞ് ജിപിയും ഗോപികയും

വിവാഹനിശ്ചയം നടത്തിയതിന് ശേഷമാണ് ഗോവിന്ദ് പത്മസൂര്യ എന്ന ജിപിയും ഗോപികയും വിവാഹിതരാവുകയാണെന്ന കാര്യം പുറംലോകം അറിയുന്നത്. ടെലിവിഷനിലൂടെ ഇരുവരും മലയാളികള്‍ക്ക് പ്രിയപ്പെട്ട താരങ്ങളായി മാറിയിരുന്നു. നിശ്ചയം കഴിഞ്ഞിട്ട് മാസങ്ങളായെങ്കിലും വിവാഹത്തെ കുറിച്ച് ഇരുവരും ഒന്നും പറഞ്ഞിരുന്നില്ല. ഒടുവില്‍ വിവാഹത്തീയ്യതിയടക്കം പറഞ്ഞ് പുതിയ വീഡിയോയുമായി എത്തിയിരിക്കുകയാണ് താരങ്ങള്‍.

കുറച്ചുനാളുകളായി എവിടെയാണ്, എന്തായി പരിപാടികള്‍ എന്നൊക്ക എല്ലാവരും ചോദിക്കുന്നുണ്ട്. പരിപാടികള്‍ ഏകദേശം അടുത്ത് എത്തി. ഷൂട്ടും ഷോപ്പിങ്ങുമൊക്കെ എല്ലാംകൂടി ഒരുമിച്ച് ഞങ്ങള്‍ ഇങ്ങനെ മാനേജ് ചെയ്തു കൊണ്ടിരിക്കുകയാണ്. കസിന്‍സൊക്കെ ഉണ്ട്, ഒരുമിച്ചാണ് ഞങ്ങളുടെ ഷോപ്പിംഗ്. ഇപ്പോള്‍ പുറത്തിറങ്ങിയാല്‍ എല്ലാവരും ആദ്യം ചോദിക്കുന്നത് കല്യാണത്തിന്റെ പ്രിപ്പറേഷന്‍സ് എന്തായി എന്നാണ്. അതിപ്പോള്‍ ഫാമിലിയോ ഫ്രണ്ട്‌സോ മാത്രമല്ല, അല്ലാതെ പുറത്ത് നിന്ന് കാണുന്നവരും അങ്ങനെ തന്നെയാണ് ചോദിക്കുന്നതെന്ന് ഗോപിക പറയുന്നു.

gopika-gp

കല്യാണം കഴിയുന്നതിന് മുന്‍പെങ്കിലും എല്ലാവരെയും ക്ഷണിച്ചു തീരുമോ എന്നറിയില്ല. പേപ്പറുകളില്‍ വിളിക്കാനുള്ളവരുടെ പേരുകള്‍ തയ്യാറാക്കിയതും വീട്ടിലെ പ്ലാനിങ്ങുകളും ജിപി വീഡിയോയില്‍ കാണിച്ചിരുന്നു. ശരിക്കും ഒരു സിനിമയുടെ നിര്‍മാണം പോലെയാണ് തനിക്ക് തോന്നുന്നത്. റിലീസിനൊരു ഡേറ്റ് തീരുമാനിച്ചു. അതിലേക്ക് കാര്യങ്ങള്‍ വേഗം എത്തിക്കാനുള്ള പ്രൊഡക്ഷന്‍ കാര്യങ്ങളാണ് നടക്കുന്നത്.

പിന്നെ സാന്ത്വനം സീരിയലിന്റെ ഷൂട്ടിങ്ങ് തകൃതിയായി പോകുന്നത് കൊണ്ട് ഗോപികയും താനും കാണുന്നത് തന്നെ ചുരുക്കമാണ്. പക്ഷേ എന്റെ പരിപാടികളെല്ലാം തത്കാലത്തേക്ക് നിര്‍ത്തി വെച്ചിരിക്കുകയാണ്.

ഈ കാര്യങ്ങളൊക്കെ ഞാന്‍ നല്ലോണം ആസ്വദിക്കുന്നുണ്ട്. ബാക്കിയൊക്കെ പിന്നീട് ചെയ്യാമെന്ന് പറഞ്ഞ് വളരെ ആത്മാര്‍ഥമായി ഇതില്‍ ഇറങ്ങി പണിയെടുക്കുകയാണ്. ഇതിന്റെ മെയിന്‍ കാര്യമെന്ന് പറയുന്നത് അച്ചടക്കമാണെന്ന് പറഞ്ഞ ജിപി രണ്ട് കുടുംബത്തില്‍ നിന്നുമുള്ള കുസൃതികളുടെ നിമിഷമാണ് വീഡിയോയില്‍ കാണിച്ചിരിക്കുന്നത്.

രണ്ടു ഫാമിലിയും ഒന്നിച്ചുള്ള ഈ ഓര്‍ഗനൈസിംഗ് പരിപാടി ശരിക്കും ഞങ്ങള്‍ എന്‍ജോയ് ചെയ്യുന്നുണ്ട്. ഒരുമിച്ചുള്ള നിമിഷങ്ങളും ഇടക്കുള്ള ചെറിയ തമാശകളും, ഒന്നിച്ചുള്ള ഫുഡ് അടിയും ഒക്കെ ആസ്വദിക്കുകയാണ്. ഞങ്ങളുടെ ഒരുക്കങ്ങളുടെ ഈ വീഡിയോസ് എല്ലാം നിങ്ങളുമായി ഷെയര്‍ ചെയ്യുന്നത് ആ സന്തോഷം നിങ്ങളെയും കാണിക്കുവാന്‍ വേണ്ടിയാണ്.

നിങ്ങളും ഇതിന്റെ ഭാഗമാണം. കാരണം ഞങ്ങളുടെ നിശ്ചയം കഴിഞ്ഞ നാള്‍ മുതല്‍ ഞങ്ങളുടെ പേരില്‍ ഒരുപാട് അക്കൗണ്ടുകള്‍ തുടങ്ങിയിരിക്കുന്നതും ചെറിയ ചെറിയ ഞങ്ങളെ കുറിച്ചുള്ള കാര്യങ്ങളും വ്‌ലോഗുകളും ഷെയര്‍ ചെയ്തതും കണ്ടു. അത് നിങ്ങള്‍ ആഘോഷിക്കുന്നത് കാണുമ്പോള്‍ തന്നെ സന്തോഷമാണ്. ഇനി മെയിന്‍ ആഘോഷങ്ങള്‍ വരാന്‍ പോകുകയാണ്. അതിനും നിങ്ങളെ കൂടി കൂടെ കൂട്ടുകയാണ്.

gopika-gp

ഇനി എന്തായാലും ഞങ്ങളുടെ യാത്ര ഒരുമിച്ചാണ്. അതിനു ഞങ്ങള്‍ക്ക് ഒരു തീം മ്യൂസിക് വേണം, ഒരു ലോഗോ വേണം, കുറച്ച് ഹാഷ്ടാഗ് വേണം. അതൊക്കെ സെറ്റാക്കിയിട്ടാണ് ഞങ്ങള്‍ ഇവിടെയിരിക്കുന്നത്. ജീപ്‌സ് ഗോപ്‌സ്, ജിജി സെലിബ്രേഷന്‍സ് ഇത് രണ്ടുമാണ് ഞങ്ങളുടെ വിവാഹ ആഘോഷങ്ങളുടെ ഹാഷ്ടാഗുകളെന്നാണ് താരം പറയുന്നത്.

മുന്നോട്ടുള്ള യാത്രയില്‍ നിങ്ങളും ഞങ്ങളുടെ കൂടെയുണ്ടാകണം. നമ്മള്‍ ആരും നേരിട്ട് ഇതുവരെ കണ്ടിട്ടില്ല, പക്ഷെ നമ്മള്‍ എന്നും ഒരു കുടുംബം പോലെയാണ്. സോഷ്യല്‍ മീഡിയയുടെയും ടെലിവിഷന്റെയും ഒക്കെ പവര്‍ ആണിത്. ഈ കല്യാണവും നമുക്ക് അങ്ങനെ തന്നെ ആഘോഷിക്കാം. ഞങ്ങളുടെ ആഘോഷങ്ങള്‍ എല്ലാം എത്രയും പെട്ടെന്ന് സോഷ്യല്‍ മീഡിയ അക്കൗണ്ടുകളിലൂടെ പെട്ടെന്ന് എത്തിക്കാന്‍ ഞങ്ങള്‍ ശ്രമിക്കും.

ലൈഫിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു ഫേസിലേക്ക് ഞങ്ങള്‍ രണ്ടുപേരും കടക്കുകയാണ്. ഇത്രയും കാലം നിങ്ങളുടെ സപ്പോര്‍ട്ടും അനുഗ്രഹവും ഒക്കെ ഉണ്ടായിരുന്നു. ഇനി മുന്നോട്ടും അതുപോലെ ഉണ്ടാവും എന്ന് പ്രതീക്ഷിക്കുന്നു. ഈ ആഘോഷങ്ങളുടെ ഭാഗമാവുകയും ഞങ്ങളോടൊപ്പം നില്‍ക്കുകയും ചെയ്യുക. എന്നും ഞങ്ങള്‍ക്ക് നിങ്ങള്‍ തരുന്ന സ്‌നേഹം പതിവില്‍ കൂടുതല്‍ ഇത്തവണ തരിക. ഈ വരുന്ന ജനുവരി 28 ആം തീയതിയാണ് തങ്ങളുടെ വിവാഹമെന്നാണ് ജിപിയും ഗോപികയും പറയുന്നത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X