അത്രയേറെ ആഗ്രഹിച്ച യാത്ര! വിവാഹ ശേഷം പേരന്‍സിനൊപ്പമായി ആദ്യം പോയ സ്ഥലത്തെക്കുറിച്ച് ജിപി

ഗോവിന്ദ് പത്മസൂര്യയും ഗോപികയും വ്‌ളോഗിലൂടെ പങ്കിടുന്ന വിശേഷങ്ങളെല്ലാം പെട്ടെന്ന് തന്നെ ശ്രദ്ധിക്കപ്പെടാറുണ്ട്. വിവാഹ ശേഷമായി ഇരുകുടുംബങ്ങളും ഒന്നിച്ച് നടത്തുന്ന യാത്രകളുടെ വിശേഷങ്ങളും ഇവര്‍ കാണിക്കാറുണ്ട്. അടുത്തിടെ ഇവര്‍ ഒന്നിച്ച് ദുബായിലേക്ക് പോയിരുന്നു. എന്റെ അച്ഛനും അമ്മയുമൊക്കെ പുറത്ത് കുറേ സ്ഥലങ്ങളിലൊക്കെ പോയിട്ടുണ്ട്. പക്ഷേ, ദുബായില്‍ പോയിട്ടില്ല. ഗോപുവിന്റെ അച്ഛനും അമ്മയും നടത്തുന്ന ആദ്യ ഇന്റര്‍നാഷണല്‍ ട്രിപ്പാണ്.

നേരത്തെ വിചാരിച്ചതാണ്, നടന്നില്ലെന്നായിരുന്നു ഗോപികയുടെ അച്ഛന്‍ പറഞ്ഞത്. ഞങ്ങള്‍ ഇതൊരു ട്രിപ്പായല്ല, വര്‍ക്കുള്ളത് കൊണ്ട് അങ്ങനെയാണ് എടുത്തത്. ഫുള്‍ എക്‌സൈറ്റഡായത് കൊണ്ട് തലേദിവസം ഉറങ്ങിയില്ലെന്നൊക്കെ അച്ഛനും അമ്മയും പറയുന്നുണ്ടായിരുന്നു. എമിറേറ്റ്‌സിന്റെ ഫ്‌ളൈറ്റില്‍ പോവുമ്പോള്‍ അവര്‍ ഫോട്ടോയൊക്കെ എടുത്ത് കൊടുക്കും. പിള്ളേരുടെ പരിപാടിയാണെങ്കിലും ഞങ്ങളും ഫോട്ടോ എടുപ്പിച്ചിരുന്നുവെന്ന് ജിപി വ്യക്തമാക്കിയിരുന്നു.

Govind Padmasoorya  new vlog
Photo Credit: Govind Padmasoorya / Facebook

ഞങ്ങള്‍ക്ക് ഇതെല്ലാം പുതുമയുള്ള കാര്യമാണ്. പെട്ടിയൊക്കെ തിരിച്ചറിയാനായി ഓറഞ്ച് റിബണ്‍ കെട്ടിയിരുന്നു. പെട്ടി കണ്ടില്ലെങ്കിലും ആ റിബണ്‍ കാണുന്നുണ്ടായിരുന്നു. ഇപ്പോള്‍ എല്ലാവരും റിബണ്‍ ഉപയോഗിച്ച് തുടങ്ങി. ഇനി വേറെ എന്തെങ്കിലും ഉപയോഗിക്കേണ്ടി വരും. എട്ട് പേരുള്ളത് കൊണ്ട് ഞങ്ങള്‍ വാനാണ് എടുത്തത്. താമസിക്കാനായി അപ്പാര്‍ട്ട്‌മെന്റാണ് എടുത്തത്. എല്ലാവര്‍ക്കും ഒന്നിച്ചിരിക്കാനായി നല്ലൊരു അപ്പാര്‍ട്ട്‌മെന്റാണ് ഞങ്ങള്‍ എടുത്തത്. ഇതെന്താണ് എന്നൊക്കെ ഗോപിക ചോദിക്കുന്നുണ്ടായിരുന്നു. എല്ലാവര്‍ക്കും ഒന്നിച്ച് ഇരിക്കാം, കിടക്കാം, അതിലും വലിയ സന്തോഷം വേറെന്ത് വേണമെന്നായിരുന്നു ഗോപികയുടെ ചോദ്യം. വാട്ടര്‍തീമും, സ്ലൈഡുമൊക്കെ വലിയ ഹരമാണ് ഇവര്‍ക്ക്. മറീനയിലേക്കായിരുന്നു ഞങ്ങള്‍ ആദ്യം പോയത്.

എവിടെയൊക്കെ പോവണമെന്നുള്ളതിനെക്കുറിച്ച് എനിക്കും ഗോപികയ്ക്കും വ്യക്തമായ പ്ലാനിംഗുണ്ടായിരുന്നു. അവരെന്തായാലും ഇതോര്‍ത്തിരിക്കും. വെജായും, നോണ്‍ വെജായും കുറേപേരുണ്ട് ഞങ്ങളുടെ ഇടയില്‍. ഉണ്ണി മുകുന്ദനും അന്ന് ഇതേ സ്ഥലത്തുണ്ടായിരുന്നു. ഇവരെല്ലാം ആളെ കണ്ടപ്പോള്‍ സര്‍പ്രൈസായി ഫോട്ടോയൊക്കെ എടുത്തിരുന്നു. വളരെ മുന്‍പേ എടുത്ത വീഡിയോ ആണെങ്കിലും ഇതൊരു മെമ്മറിയായി അവിടെ കിടക്കുമല്ലോ, അതാണ് ഇപ്പോഴാണെങ്കിലും എഡിറ്റ് ചെയ്ത് പബ്ലിഷാക്കിയതെന്നും ജിപി വിശദീകരിച്ചിരുന്നു.

ദുബായ് യാത്രയെന്നാല്‍ ബുര്‍ജ് ഖലീഫയായിരുന്നല്ലോ. ഞങ്ങള്‍ ഇതുവരെ അതിനകത്ത് കയറിയിട്ടില്ല. വീട്ടുകാരെയൊക്കെ കൂട്ടിയിട്ട് കയറാം എന്നായിരുന്നു. അതും ഈ യാത്രയിലൂടെയാണ് സഫലമായത്. വീഡിയോ എടുക്കാനും, എഡിറ്റ് ചെയ്യാനുമുള്ള എഫേര്‍ട്ട് വര്‍ത്ത് ആവുമോയെന്ന കാര്യത്തില്‍ ചില സമയത്ത് സംശയം തോന്നാറുണ്ട്. എന്നാല്‍ എല്ലാം ഒന്നില്‍ നിന്നും തുടങ്ങിയത് ഓര്‍മ്മ വരും ചില മെസേജുകള്‍ കാണുമ്പോള്‍. ഇതൊക്കെ കണ്ട് സന്തോഷിക്കാന്‍ കഴിയുന്നു എന്ന മെസേജ് കണ്ടപ്പോള്‍ ഞങ്ങള്‍ക്കും സന്തോഷം. ഇത്രയും എഴുതിയിടാനും, വീഡിയോ കണ്ട് അഭിപ്രായം രേഖപ്പെടുത്തുകയും ചെയ്തതിന് നന്ദിയെന്നുമായിരുന്നു കമന്റ് ചെയ്ത ആളോട് ജിപി പറഞ്ഞത്.

Read more about: govind padmasoorya
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X