മിയ മുതൽ അഞ്ജു വരെ, സെലിബ്രിറ്റികൾ ഒഴുകിയെത്തിയ ആഘോഷരാവ്, ജിപി-ഗോപിക വിവാഹത്തിന് മണിക്കൂറുകൾ മാത്രം!
ജനുവരി മാസം താര വിവാഹങ്ങൾക്കൊണ്ട് നിറഞ്ഞിരിക്കുകയാണ്. സുരേഷ് ഗോപിയുടെ മകൾ ഭാഗ്യയുടെ വിവാഹത്തോടെയായിരുന്നു തുടക്കം. പിന്നാലെ സ്വാസിക അടക്കമുള്ളവരുടെ വിവാഹങ്ങൾ നടന്നു. ജനുവരി മാസത്തിൽ നടക്കാൻ പോകുന്ന ഏറ്റവും അവസാനത്തെ വിവാഹം
നടനും ടെലിവിഷൻ അവതാകനുമായ ഗോവിന്ദ് പത്മസൂര്യയും സീരിയൽ താരം ഗോപിക അനിലും തമ്മിലുള്ള വിവാഹമാണ്. കുറച്ച് മാസങ്ങൾക്ക് മുമ്പായിരുന്നു ഇരുവരുടെയും വിവാഹനിശ്ചയം അതിഗംഭീരമായി കോഴിക്കോട് വെച്ച് നടന്നത്.
ഇപ്പോഴിതാ നാളെ ഇരുവരും വിവാഹമെന്ന പവിത്രമായ ചടങ്ങിലൂടെ ഒന്നാകാൻ പോവുകയാണ്. ഇപ്പോഴിതാ മെഹന്ദി, ഹൽദി ആഘോഷം കുടുംബാംഗങ്ങൾക്കും ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും ഒപ്പം കൊണ്ടാടിയിരിക്കുകയാണ് ഗോപികയും ജിപിയും. രണ്ട് ചടങ്ങുകളുടെയും ചിത്രങ്ങൾ ഇരുവരുടെയും സോഷ്യൽമീഡിയ പേജിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. മെഹന്ദി ആഘോഷം ജിപി വീട്ടിൽ ബന്ധുക്കൾക്ക് ഒപ്പമാണ് ആഘോഷിച്ചത്.

പൊതുവെ മെഹന്ദി ഇടാത്തയാളാണ് താനെന്നും അതുകൊണ്ട് തന്നെ മെഹന്ദി ഫങ്ഷൻ തന്റെ ബന്ധുക്കൾക്കും കുടുംബാംഗങ്ങൾക്കും മെഹന്ദി ഇടാൻ വേണ്ടി അവർ തന്നെ ഒരുക്കിയ ഫങ്ഷനാണെന്നുമാണ് താൻ കരുതിയതെന്നാണ് വീഡിയോ പങ്കിട്ട് ജിപി പറഞ്ഞത്.
പിന്നീട് അവർ തന്റെ കയ്യിൽ രണ്ട് വെറ്റില വെച്ച് അതിൽ മെഹന്ദികൊണ്ട് ഡിസൈനുകൾ ചെയ്ത് തുടങ്ങിയപ്പോഴാണ് ഫങ്ഷൻ എന്താണെന്ന് മനസിലായതെന്നും മെഹന്ദി ഫങ്ഷൻ വീഡിയോ പങ്കിട്ട് ജിപി പറഞ്ഞു. ഗോപികയും ജിപിയും ഒരുമിച്ചാണ് ഹൽദി ഫങ്ഷൻ ആഘോഷിച്ചത്. കളർഫുള്ളായ ഹൽദി ആഘോഷത്തിന്റെ ചിത്രങ്ങൾ കണ്ടിട്ട് മതിവരുന്നില്ലെന്നാണ് ഇരുവരുടെയും ആരാധകർ കുറിച്ചത്.
വിവാഹനിശ്ചയത്തിന് അധികം ആളുകളെ പങ്കെടുപ്പിക്കാൻ ജിപിക്ക് സാധിച്ചിരുന്നില്ല. അതുകൊണ്ട് തന്നെ വിവാഹം ആഘോഷമാക്കാൻ വിദേശത്തുള്ള കസിൻസ് വരെ എത്തിയിട്ടുണ്ടെന്ന് പുത്തൻ വീഡിയോയിൽ ജിപി പറയുന്നു. മെഹന്ദി ഫങ്ഷൻ കസിൻസ് അടിപൊളിയാക്കിയെങ്കിൽ ഹല്‍ദി ആഘോഷം പവര്‍ഫുള്ളാക്കിയത് ജിപിയുടെ ഗോപികയുടെയും സുഹൃത്തുക്കളാണെന്നത് ചിത്രങ്ങളിൽ നിന്നും വ്യക്തമാണ്.
ഫുള്‍ കളര്‍ഫുളാണ് ആഘോഷം. വധൂവരന്മാരുടെ ഡ്രസ്സിന്റെ കളര്‍ കോമ്പോയാണ് ആദ്യത്തെ ആകര്‍ഷണം. പിന്നെ നിറങ്ങള്‍ വാരിയെറിയുന്നുണ്ടായിരുന്നു. ഹല്‍ദിയ്ക്ക് വധൂവരന്മാര്‍ മഞ്ഞയും ചുവപ്പും കളര്‍ കോമ്പിനേഷനിലുള്ള വസ്ത്രം ധരിച്ചപ്പോള്‍ അതില്‍ പങ്കെടുത്തവരുടെ വസ്ത്രം വെള്ളയും ലൈറ്റ് പിങ്കും ഒക്കെയായിരുന്നു.

വണ്ടിയില്‍ ജിപിയും ഗോപികയും വന്നിറങ്ങിയപ്പോൾ പാട്ടും ഡാന്‍സും പുഷ്പവൃഷ്ടിയുമൊക്കെയായിട്ടാണ് സുഹൃത്തുക്കൾ ആഘോഷിച്ചത്. നടി മിയ ജോര്‍ജ് മുതൽ അഞ്ജു കുര്യൻ അടക്കം ഇന്റസ്ട്രിയിലെ ജിപിയുടെയും ഗോപികയുടെയും അടുത്ത സെലിബ്രിറ്റി സുഹൃത്തുക്കള്‍ എല്ലാം ഹല്‍ദി ആഘോഷത്തില്‍ പങ്കെടുക്കാൻ എത്തിയിരുന്നു.
കഴിഞ്ഞ ദിവസം വിവാഹിതരായ സ്വാസികയും വരൻ പ്രേം ജേക്കബ് അടക്കമുള്ള സുഹൃത്തുക്കളും എത്തിയിരുന്നു. മൗസ് ആര്‍ട്ട് കൊച്ചിനാണ് മനോഹരമായ ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്. ദേവി ഈവന്റ്‌സ് ആന്റ് ട്രെഡീഷന്‍ കമ്പനിയാണ് ഇവന്റ് മുഴുവൻ പ്ലാന്‍ ചെയ്തിരിയ്ക്കുന്നത്. ജസാഷ് ഡിസൈനിങ് സ്റ്റുഡിയോയാണ് ഗോപികയുടെ വസ്ത്രം ഡിസൈന്‍ ചെയ്തത്. വരന്റെ വസ്ത്രം ഫരീദ് ഇന്‍ഫിനിറ്റിയും.
നിസാന്‍ മേക്കോവേഴ്‌സാണ് ഗോപികയുടെ ഹെയര്‍സ്റ്റൈലും മേക്കപ്പും ചെയ്തത്. വിവാഹദിവസത്തെ ചടങ്ങുകളുടെ വീഡിയോയും ജിപിയുടെ യുട്യൂബ് ചാനലിലൂടെ പുറത്ത് വരുമെന്ന പ്രതീക്ഷയിലാണ് ആരാധകർ. കുറച്ച് ദിവസം മുമ്പ് ബ്രൈഡ് ടു ബി ആഘോഷമാക്കിയതിന്റെ ചിത്രങ്ങൾ പങ്കിട്ട് ഗോപിക എത്തിയിരുന്നു.
വീട്ടുകാർ നിശ്ചയിച്ച് ഉറപ്പിച്ച വിവാഹമാണ് ജിപിയുടെയും ഗോപികയുടെയും. വിവാഹനിശ്ചയ ചിത്രങ്ങൾ പുറത്തുവിടുന്നത് വരെ ഒരു സൂചന പോലും ഇരുവരും പുറത്തുവിട്ടിരുന്നില്ല. അതുകൊണ്ട് തന്നെ ഇരുവരും ഒന്നാകാൻ പോകുന്നുവെന്നത് ആരാധകർക്ക് വലിയ സർപ്രൈസായിരുന്നു.


Click it and Unblock the Notifications