'ഇത് ഒട്ടും പ്രതീക്ഷിച്ചില്ല... നിങ്ങൾ പെർഫെക്ട് മാച്ച്'; ​ഗോവിന്ദ് പത്മസൂര്യയും ഗോപിക അനിലും വിവാഹിതരാകുന്നു!

മലയാള സിനിമയിലും ടെലിവിഷൻ ഷോകളിലും ശ്രദ്ധേയനായ താരമാണ് ഗോവിന്ദ് പത്മസൂര്യ. ഇപ്പോൾ മലയാളത്തിൽ നിന്നും മറ്റ് തെന്നിന്ത്യൻ സിനിമകളിൽ നിറയുകയാണ് താരം. മുപ്പത്തിയാറുകാരനായ ​ഗോവിന്ദ് പത്മസൂര്യയുടെ വിവാഹം എന്നത് ആരാധകർക്കിടയിൽ എപ്പോഴും ചർച്ച ചെയ്യപ്പെട്ടിട്ടുള്ള ഒന്നാണ്. യുവനടിമാർക്കൊപ്പമുള്ള ഫോട്ടോഷൂട്ട് ചിത്രങ്ങളൊക്കെ താരം പങ്കുവെക്കുമ്പോൾ ​ഗോവിന്ദ് പത്മസൂര്യ വിവാ​ഹിതനായി എന്ന തരത്തിൽ നിരവധി തവണ ​ഗോസിപ്പുകളും വന്നിട്ടുണ്ട്.

അങ്ങനെ അവസാനം തന്റെ ജീവിത സഖിയെ ​ഗോവിന്ദ് പത്മസൂര്യ കണ്ടെത്തിയിരിക്കുകയാണ് ഇപ്പോൾ. അത് മറ്റാരുമല്ല സാന്ത്വനം എന്ന ജനപ്രിയ സീരിയലിലൂടെ അ‍ഞ്ജലിയായി മനം കവർന്ന ​ഗോപിക അനിലിനെയാണ് താരം വിവാഹം ചെയ്യാൻ പോകുന്നത്. വിവാഹനിശ്ചയം ഭം​ഗിയായി നടന്നതിന്റെ ചിത്രങ്ങൾ പങ്കിട്ട് ​​ഗോവിന്ദ് പത്മസൂര്യ തന്നെയാണ് ഈ സന്തോഷം ആരാധകരെ അറിയിച്ചത്.

Govind Padmasoorya, santhwanam

'ഞങ്ങൾ വളരെ സന്തോഷത്തോട് കൂടിയാണ് ഇത് നിങ്ങളുമായി പങ്കുവെയ്ക്കുന്നത്. ഇന്ന് അഷ്ടമി ദിനത്തിൽ ശുഭമുഹൂർത്തത്തിൽ ഞങ്ങളുടെ വിവാഹനിശ്ചയം നടന്നു. വീട്ടുകാരുടെ നിർദേശപ്രകാരം കണ്ടുമുട്ടിയ ഞങ്ങളുടെ ഹൃദയബന്ധം സാവകാശം പൂവിടുകയായിരുന്നു. നിങ്ങൾ എന്നും ഞങ്ങളെ സ്വന്തം കുടുംബാംഗത്തെപോലെയാണ് ചേർത്തുപിടിച്ചിട്ടുള്ളത്.'

'നിങ്ങളുടെ ഈ സ്നേഹം തന്നെയാണ് ഞങ്ങളുടെ ഊർജവും. ഞങ്ങളുടെ ഒരുമിച്ചുള്ള ഈ കാൽവെപ്പിൽ നിങ്ങളുടെ എല്ലാവിധ പ്രാർത്ഥനയും അനുഗ്രഹവും ഉണ്ടായിരിക്കും എന്ന് വിശ്വാസിക്കുന്നുവെന്നാണ്', വിവാഹ നിശ്ചയം നടന്നതിന്റെ ചിത്രങ്ങൾ പങ്കിട്ട് ​ഗോവിന്ദ് പത്മസൂര്യയും ​ഗോപിക അനിലും കുറിച്ചത്.

ലാവണ്ടർ നിറത്തിലുള്ള ഷേർവാണിയും തലപ്പാവുമണിഞ്ഞ് ​ഗോവിന്ദ് പത്മസൂര്യ എത്തിയപ്പോൾ റോസ് നിറത്തിലുള്ള ലെഹങ്കയും ആഭരണങ്ങളുമണിഞ്ഞ് അതീവ സുന്ദരിയായാണ് ​ഗോപിക അനിൽ എത്തിയത്.

രാജകീയ പ്രൗഢിയിൽ ഒരുക്കിയ വേദിയിൽ മാതാപിതാക്കൾക്കും സഹോദരങ്ങൾക്കും ഒപ്പം നിൽക്കുന്ന ചിത്രവും ചടങ്ങിലെ മറ്റ് ചിത്രങ്ങളും ​​ഗോവിന്ദ് പത്മസൂര്യയും ​ഗോപികയും പങ്കിട്ടിട്ടുണ്ട്. നിമിഷനേരം കൊണ്ടാണ് താരജോഡിയുടെ വിവാ​ഹനിശ്ചയ ചിത്രങ്ങൾ വൈറലായി മാറിയത്. സെലിബ്രിറ്റികളും ആരാധകരുമെല്ലാം ഫോട്ടോയെ ആശംസകൾ കൊണ്ട് മൂടി.

govind padmasoorya, santhwanam

ശ്രീനിഷ് അരവിന്ദ്, നടി അഞ്ചു, ശ്രുതി രജിനികാന്ത്, നയന എൽസ, മിയ, അപർണ തോമസ് തുടങ്ങിയവരെല്ലാം ആശംസകൾ അറിയിച്ച് എത്തി. കേരളത്തിലെ മോസ്റ്റ് എലിജിബിൾ ബാച്ചിലർ വിവാഹിതനാകാൻ പോകുന്നതിൽ വളരെ സന്തോഷമുണ്ടെന്നാണ് പ്രിയാമണി ആശംസകൾ നേർന്ന് കുറിച്ച്.

ഇതൊക്കെ ഉള്ളത് തന്നെയാണോ... വിശ്വസിക്കാൻ സാധിക്കുന്നില്ലെങ്കിലും നിങ്ങൾ പെർഫെക്ട് മാച്ചാണ് എന്നാണ് ഒരു ആരാധകൻ ആശംസകൾ അറിയിച്ച് കുറിച്ചത്. വീട്ടുകാർ നിശ്ചയിച്ച് ഉറപ്പിച്ച വിവാഹമാണ് ഇരുവരുടേതും എന്നാണ് ജിപിയുടെ പോസ്റ്റിൽ നിന്നും വ്യക്തമാകുന്നത്. വിവാഹം ഉറപ്പിച്ചതിനെ കുറിച്ചൊന്നും യാതൊരു സൂചനയും ജിപിയോ ​ഗോപികയോ നൽകിയിരുന്നില്ലെന്നതുകൊണ്ട് തന്നെ ആരാധകരും വിവാഹനിശ്ചയ ഫോട്ടോ കണ്ട് അമ്പരന്നു.

ഇത് വല്ലാത്ത ട്വിസ്റ്റായിപ്പോയി എന്നൊക്കെയാണ് കമന്റുകൾ. കോഴിക്കാടുകാരിയായ ​ഗോപികയ്ക്ക് ഇരുപത്തിയൊമ്പത് വയസാണ് പ്രായം. ഡോക്ടറായ ​ഗോപിക ബാലതാരമായിട്ടാണ് അഭിനയത്തിലേക്ക് എത്തിയത്. ബാലേട്ടൻ അടക്കമുള്ള സിനിമകളിൽ ​ഗോപികയും സഹോദരിയും അഭിനയിച്ചിട്ടുണ്ട്. ശിവം, മയിലാട്ടം, ഭൂമിയുടെ അവകാശികൾ തുടങ്ങിയ സിനിമകളിലും അഭിനയിച്ചു.

ശേഷം കുറച്ചുനാൾ പഠനത്തിനും മറ്റുമായി അഭിനയത്തിൽ നിന്നും വിട്ടുനിന്ന സീരിയലിൽ നായികയായി വീണ്ടും അഭിനയത്തിൽ സജീവമാകുകയായിരുന്നു. കബനി എന്ന സീരിയലിലാണ് ആ​​ദ്യം താരം നായിക വേഷം ചെയ്തത്. പിന്നീട് സാന്ത്വനത്തിലേക്ക് എത്തി. 2020 മുതലാണ് സാന്ത്വനം സീരിയലിൽ ​ഗോപിക അഭിനയിച്ച് തുടങ്ങിയത്. സീരിയലും ​ഗോപികയുടെ കഥാപാത്രവും ഇന്ന് ജനപ്രിയമാണ്. ​ഗോപിക എന്നതിലുപരിയായി അഞ്ജലി എന്ന പേരിലാണ് താരം കുടുംബപ്രേക്ഷകർക്കിടയിൽ അറിയപ്പെടുന്നത്.

Read more about: govind padmasoorya Santhwanam
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X