'ഇതിപ്പോ എവിടുന്ന് വന്നു?, ഭാ​ഗ്യം ചെയ്തവർ, ബ്രദർ സിസ്റ്റർ ഡയനാമിക്സ്'; ജിപിയും ​ഗോപികയും സഹോദരങ്ങൾക്കൊപ്പം!

അടുത്തിടെ നടന്നതിൽ ഏറ്റവും കൂടുതൽ ആഘോഷിക്കപ്പെട്ട താര വിവാഹമായിരുന്നു അഭിനേതാക്കളായ ​ഗോവിന്ദ് പത്മസൂര്യയുടെയും ​ഗോപിക അനിലിന്റെയും. ഇക്കഴിഞ്ഞ ജനുവരിയിൽ തൃശൂരിൽ വെച്ചാണ് ഇരുവരുടെയും വിവാഹം താരനിബിഢമായി നടന്നത്. വടക്കുംനാഥ ക്ഷേത്രത്തിൽ വെച്ചുള്ള താലികെട്ടിന് ശേഷം രാജകീയ പ്രൗഢിയോടെയുള്ള വേദിയിലായിരുന്നു ഗോപിക-ജിപി വിവാഹം. സിനിമാ-സീരിയൽ രം​ഗത്തുള്ള ഒട്ടുമിക്ക താരങ്ങളും വിവാ​ഹത്തിൽ പങ്കെടുക്കാൻ എത്തിയിരുന്നു.

വിവാഹനിശ്ചയ ചിത്രങ്ങൾ പങ്കിടുന്നത് വരെ ഇരുവരും ഇതുമായി ബന്ധപ്പെട്ട ഒരു വിവരവും പങ്കുവെച്ചിരുന്നില്ല. ഇതൊരു അറേഞ്ച്ഡ് മാരേജായിരുന്നു. രണ്ടുപേരും മിനിസ്ക്രീനിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള താരങ്ങളാണ്.‍ അതുകൊണ്ട് ഇരുവരും ഒരുമിച്ചപ്പോൾ ആരാധകർക്കും സന്തോഷമായി. വിവാഹനിശ്ചയ ചിത്രങ്ങൾ പുറത്ത് വന്നപ്പോൾ പ്രണയ വിവാഹമാണോയെന്ന സംശയമായിരുന്നു ആരാധകർക്ക്. പിന്നീട് ഇരുവരും തന്നെ വന്ന് തങ്ങളുടേത് അറേഞ്ച്ഡ് മാരേജായിരുന്നുവെന്ന് വ്യക്തമാക്കി.

Govind Padmasoorya

​ഗോപികയേയും ജിപിയേയും പോലെ തന്നെ ഇരുവരുടെയും ആരാധകർ‌ക്ക് ഏറെ പ്രിയപ്പെട്ടവരാണ് ജിപിയുടെ സഹോദരൻ ​ഗോവിന്ദ് അമൃത് സൂര്യയും ​ഗോപികയുടെ അനിയത്തി കീർത്തന അനിലും. ജിപി-​ഗോപിക വിവാഹത്തിന് ഏറ്റവും കൂടുതൽ തിളങ്ങിയതും ​കീർത്തനയും ഗോവിന്ദ് അമൃത് സൂര്യയുമായിരുന്നു. ഇപ്പോഴിതാ വീട്ടിൽ നിന്നുമുള്ള രസകരമായ വീഡിയോ പങ്കിട്ട് എത്തിയിരിക്കുകയാണ് ​ഗോവിന്ദ് പത്മസൂര്യ.

വീഡിയോയിൽ ​ഗോപികയും കീർത്തനയും ഗോവിന്ദ് അമൃത് സൂര്യയുമുണ്ട്. നിങ്ങൾ സന്തോഷത്തോടെ വിവാഹിതരാവുന്നത് എപ്പോഴാണോ... അപ്പോൾ ഒരു സഹോദരനും സഹോദരിയുമാകാൻ കൂടി തയ്യാറെടുക്കണമെന്ന് പറഞ്ഞുകൊണ്ടാണ് ജിപിയുടെ അനിയന്റേയും ഗോപികയുടെ അനിയത്തിയുടേയും ഒപ്പമുള്ള വീഡിയോ പങ്കുവെച്ചുകൊണ്ട് ഇരുവരും പറയുന്നത്.

ബ്രദർ സിസ്റ്റർ ഡയനാമിക്സ് എന്ന് തലക്കെട്ട് കൊടുത്ത് കൂടിയാണ് ജിപി വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ജിപിയുടെ അമ്മ മാലതിയാണ് വീഡിയോ പകർത്തിയിരിക്കുന്നത്. വീഡിയോ വൈറലായതോടെ ഇരുവരുടെയും ആരാധകർ രസകരമായ കമന്റുകൾ പങ്കിട്ടെത്തി. രണ്ട് ആൺകുട്ടികൾ മാത്രമുള്ള വീട്ടിലേക്ക് എത്തുന്ന മൂത്ത മരുമകൾക്ക് അമ്മയുടെയും സഹോദരിയുടെയും കൂട്ടുകാരിയുടെയുമൊക്കെ സ്ഥാനമായിരിക്കും ഇളയ കുട്ടിയുടെ മനസിൽ.

അതുപോലെ തന്നെയാണ് തിരിച്ച് രണ്ട് പെൺകുട്ടികൾ മാത്രമുള്ള വീട്ടിലേക്ക് കടന്ന് വരുന്ന മൂത്ത മരുമകനും. ജിപി ചേട്ടനെ മിട്ടു (കീർത്തന) സ്വന്തം ചേട്ടനായിട്ട് തന്നെയാണ് കാണുന്നത്. തിരിച്ച് ഗോപിക ചേച്ചിയെ അനിയൻ സ്വന്തം ചേച്ചിയായും. ഇതിൽപരം ഭാഗ്യം വേറെ എവിടെയാണ് കിട്ടുക എന്നൊക്കെയാണ് ജിപിയോടും ഗോപികയോടും ആരാധകർ പറയുന്നത്.

Govind Padmasoorya

ജിപി-​ഗോപിക വിവാഹം കളറാക്കാൻ ഏറ്റവും കൂടുതൽ ഓടി നടന്നത് അമൃത് സൂര്യയും കീർത്തനയുമാണ്. താലികെട്ട് ചടങ്ങ് നിർവൃതിയോടെ കണ്ടുനിൽക്കുന്ന ഇരുവരുടെയും ചിത്രങ്ങളും വീഡിയോകളുമെല്ലാം വൈറലായിരുന്നു. ചേച്ചിയുടെ വിവാഹം കഴിയുന്നതോടെ ഒരു ചേട്ടനെ കൂടി കിട്ടുകയാണ്. ജിപി ചേട്ടൻ എനിക്ക് പറ്റിയ അളിയനാണ്. എനിക്ക് ​​ഗൈഡും മെന്ററുമെല്ലാമാണ് ചേട്ടൻ. ചേച്ചിയോട് ചേട്ടന് ഭയങ്കര റെസ്പെക്ടാണ്.

എനിക്ക് അതാണ് ചേട്ടനിലെ ഏറ്റവും നല്ല ക്വാളിറ്റിയായി തോന്നിയതെന്നാണ് കീർത്തന മുമ്പൊരിക്കൽ ജിപിയെ കുറിച്ച് പറഞ്ഞത്. വിവാഹശേഷം ജിപിയും ​ഗോപികയും കഴിഞ്ഞ കുറച്ച് നാളുകളായി ഹ​ണിമൂൺ യാത്രയിലായിരുന്നു. വിവാഹത്തിന് ശേഷം ഇരുവരും ക്ഷേത്ര ദർശനങ്ങൾ എല്ലാം നടത്തിയതിന് ശേഷമാണ് ഹണിമൂൺ ആഘോഷിക്കാൻ പോയത്.

നേപ്പാളിലായിരുന്നു താരങ്ങളുടെ ഹൺമൂൺ ആഘോഷത്തിന് തുടക്കമായത്. തുടർന്ന് ഇരുവരും മക്കാവുയിൽ ഹണിമൂൺ അടിച്ചുപൊളിക്കാൻ പോയി. ചൈനീസ് ഭരണത്തിലുള്ള പ്രത്യേക കേന്ദ്രമാണ് മക്കാവു. കസിനോകളുടെ നാട് എന്നാണ് മക്കാവിനെ അറിയപ്പെടുന്നത്. ഇരുവരുടെയും ഹണിമൂൺ ആഘോഷത്തിന്റെ ചിത്രങ്ങളെല്ലാം വൈറലായിരുന്നു. സാന്ത്വനത്തിനുശേഷം പുതിയ സീരിയലുകളൊന്നും ​ഗോപിക കമ്മിറ്റ് ചെയ്തിട്ടില്ല.

Read more about: govind padmasoorya
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X