'നിങ്ങൾ എന്താണ് ആ നാട്ടിൽ ശരിക്കും ചെയ്യുന്നത്, എല്ലാവർക്കും അറിയാല്ലോ, ഇംപോർട്ട്ന്റ് പേഴ്സണാലിറ്റിയാണല്ലേ?'

മലയാള സിനിമയിലും ടെലിവിഷൻ ഷോകളിലും ശ്രദ്ധേയനായ താരമാണ് ഗോവിന്ദ് പത്മസൂര്യ. ഇപ്പോൾ മലയാളത്തിൽ നിന്നും മാറി മറ്റ് തെന്നിന്ത്യൻ സിനിമകളിൽ നിറയുകയാണ് താരം. മലയാളത്തിൽ നിന്നും തനിക്ക് മികച്ച അവസരങ്ങൾ ലഭിക്കുന്നില്ലെന്നാണ് തെലുങ്കിൽ ചുവടുറപ്പിച്ചതിന് പിന്നിലെ കാരണത്തെ കുറിച്ച് ചോദിച്ചപ്പോൾ ​ഗോവിന്ദ് പത്മസൂര്യ നൽകിയ മറുപടി. ഇതിനോടകം തെലുങ്കിലെ ചില വലിയ സിനിമകളുടെ ഭാഗമാകാൻ കഴിഞ്ഞു ജിപിക്ക്.

അല്ലു അർജുൻ, നാഗാർജുന, നാനി എന്നിവരുടെ ഒപ്പമോ അവർ പ്രൊഡ്യൂസ് ചെയ്യുന്ന സിനിമകളുടേയോ ഭാഗമാകാൻ സാധിച്ചിരുന്നു ​ഗോവിന്ദ് പത്മസൂര്യയ്ക്ക്. ​താരം സിനിമാ ജീവിതം തുടങ്ങിയത് 2008ൽ പുറത്തിറങ്ങിയ അടയാളങ്ങളിലൂടെയാണ്. അന്ന് ജ്യോതിർമയിയായിരുന്നു ജിപിയുടെ നായിക. പിന്നെ മമ്മൂട്ടി ചിത്രം ഡാഡി കൂളിൽ ശ്രീകാന്ത് എന്ന ക്രിക്കറ്റായി അഭിനയിച്ചു.

Govind Padmasoorya, Allu Arjun

അതോടെയാണ് ജിപി നടൻ എന്ന രീതിയിൽ ശ്രദ്ധിക്കപ്പെട്ട് തുടങ്ങിയത്. ഇതുവരെയുള്ള സിനിമാ ജീവിതത്തിനിടെ തമിഴിൽ ഒന്നും തെലുങ്കിൽ നാലും സിനിമകൾ ചെയ്തു ​ഗോവിന്ദ് പത്മസൂര്യ. തെലുങ്കിലെ അരങ്ങേറ്റം അല്ലു അർജുൻ നായകനായ അല വൈകുണ്ഠപുരമലു എന്ന സിനിമയിലൂടെയാണ്.

വില്ലൻ വേഷത്തിൽ ചിത്രത്തിൽ ജിപി മികച്ച പ്രകടനമായിരുന്നു കാഴ്ചവെച്ചത്. അവിടെ തുടങ്ങിയ അല്ലു അർജുനുമായുള്ള സൗഹൃദം ഇപ്പോഴും കാത്തുസൂക്ഷിക്കുന്നുണ്ട് ജിപി. ഇപ്പോഴിതാ അല്ലു അർ‌ജുൻ തന്നോട് ചോദിച്ച ഒരു രസകരമായ ചോദ്യം വെളിപ്പെടുത്തിയിരിക്കുകയാണ് ​ഗോവിന്ദ് പത്മസൂര്യ. ഒരു അഭിമുഖത്തിലാണ് അല്ലു അർജുനുമായുള്ള സൗഹൃദത്തെ കുറിച്ച് ജിപി വെളിപ്പെടുത്തിയത്.

'എന്റെ അടുത്ത് ഒരു പ്രാവശ്യം വന്ന് ബണ്ണി (അല്ലു അർജുൻ) ഒരു ചോദ്യം ചോദിച്ചു. ഞാൻ നിങ്ങളുടെ സിനിമയൊന്നും കണ്ടിട്ടില്ല. പക്ഷെ മലയാളത്തിലുള്ള എല്ലാവർക്കും നിങ്ങളെ അറിയാമല്ലോയെന്ന് അ​ദ്ദേഹം ചോദിച്ചു. ഞാൻ നോക്കിയപ്പോൾ പ്രിയമണി ബണ്ണിയുടെ കൂടെ അഭിനയിച്ചിട്ടുണ്ട്. പ്രിയമണിക്ക് എന്നെ അറിയാമല്ലോ. അതുപോലെ മംമ്തയും ഞാനും സുഹൃത്തുക്കളാണ്.'

'മംമ്തയുമായി ബണ്ണി അഭിനയിച്ചിട്ടുണ്ട്. ബി.ഉണ്ണികൃഷ്ണൻ‌ സാറാണ് ബണ്ണിയുടെ പടങ്ങൾ ഇവിടെ പ്രമോട്ട് ചെയ്യുന്നത്. മാത്രമല്ല ഉണ്ണികൃഷ്ണൻ സാറിന്റെ ഐജിയിൽ ഞാൻ അഭിനയിച്ചിട്ടുണ്ട്. അങ്ങനെ നോക്കുമ്പോൾ‌ ബണ്ണിക്ക് മലയാളത്തിൽ പരിചയമുള്ള എല്ലാവർക്കും എന്നെ അറിയാം. അതുകൊണ്ട് ബണ്ണിക്ക് കൺഫ്യൂഷനായി. അതിനാലാണ് നിങ്ങൾ ശരിക്കും എന്താണ് മലയാളം ഇൻഡസ്ട്രിയിൽ ചെയ്യുന്നതെന്ന് അദ്ദേഹം ചോദിച്ചത്.'

Govind Padmasoorya, Allu Arjun

'ഞാൻ സംസാരിക്കുന്ന എല്ലാവർക്കും നിങ്ങളെ അറിയാമല്ലോയെന്നും ചോ​ദിച്ചു. അതുപോലെ പ്രസന്ന മാസ്റ്റർ‌ അവിടുത്തെ ബെൽറ്റാണ്. അദ്ദേഹത്തിനും എന്നെ അറിയാമല്ലോ. അത് ഭയങ്കര രസമായി ബണ്ണി എന്റെ അടുത്ത് വന്ന് പറഞ്ഞിട്ടുണ്ട്. ഭയങ്കര ഇന്നസെന്റായുള്ള ചോദ്യമായിരുന്നു. ഞാൻ നിങ്ങളുടെ അധികം സിനിമകളൊന്നും കണ്ടിട്ടില്ല.'

'നിങ്ങൾ എന്താണ് ആ നാട്ടിൽ ശരിക്കും ചെയ്യുന്നത്. നിങ്ങളെ അറിയാത്ത ആരും ഇല്ലല്ലോ. എല്ലാവർക്കും നിങ്ങളെ അറിയാല്ലോ. നിങ്ങൾ അവിടുത്തെ ഇംപോർട്ട്ന്റ് പേഴ്സണാലിറ്റിയാണല്ലേ? എന്നാണ് ചോദിച്ചത്. അപ്പോൾ ഞാൻ പറഞ്ഞു അതുകൊണ്ട് ഒന്നും അല്ല എന്റെ സൗഹൃദങ്ങൾ വലുതായതുകൊണ്ടാണെന്ന്', ​ഗോവിന്ദ് പത്മസൂര്യ പറഞ്ഞു.

അടുത്തിടെയായിരുന്നു ജിപിയുടെ വിവാഹം. സീരിയൽ താരം ​ഗോപിക അനിലിനെയാണ് ജിപി വിവാഹം ചെയ്തത്. ഇരുവരുടെയും വിവാഹം അടുത്ത സമയത്ത് ചടങ്ങിന് അല്ലു അർജുൻ വരുമെന്നെല്ലാം ​ഗോസിപ്പുകളുണ്ടായിരുന്നു. തൃശൂരിലായിരുന്നു ജിപി-​ഗോപിക വിവാഹം നടന്നത്. അറേഞ്ച്ഡ് മാരേജായിരുന്നു ഇരുവരുടെയും. കഴിഞ്ഞ വർഷം ആഘോഷമായാണ് ഇവരുടെ വിവാഹനിശ്ചയം നടന്നത്. കേരളത്തിലെ സെലിബ്രിറ്റികളെല്ലാം ഒഴുകിയെത്തിയ താര വിവാഹമായിരുന്നു ജിപിയുടെയും ​ഗോപികയുടെയും.

Read more about: govind padmasoorya allu arjun
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X