'സ്റ്റേറ്റ് അവാർഡ് കിട്ടിയത് പേളിയുടെ ​ഗുണം കൊണ്ട്, പരസ്യമല്ലെന്ന് മനസിലാക്കാനാണ് ഫാമിലി ഫോട്ടോയിട്ടത്'

അടയാളങ്ങള്‍ എന്ന ചിത്രത്തിലൂടെ അഭിനേതാവായി തുടക്കം കുറിച്ച താരമാണ് നടനും അവതാരകനും മോഡലുമെല്ലാമായ ഗോവിന്ദ് പത്മസൂര്യ. സിനിമയില്‍ മുന്നേറുന്നതിനിടയിലായിരുന്നു ഡി ഫോര്‍ ഡാന്‍സിലേക്ക് ജിപി എത്തിയത്. ഈ പരിപാടിയിലേക്ക് വന്നതോടെ താരത്തിന്റെ കരിയറും മാറി മറിയുകയായിരുന്നു. പോസിറ്റീവ് കഥാപാത്രങ്ങളിലൂടെ മാത്രമല്ല നെഗറ്റീവ് വേഷങ്ങളിലൂടെയും ശ്രദ്ധിക്കപ്പെട്ട ജിപി യുട്യൂബ് ചാനലുമായും സജീവമാണ്. ലോക്ഡൗണ്‍ സമയത്തായിരുന്നു യുട്യൂബ് ചാനല്‍ തുടങ്ങിയത്.

അടുത്തിടെയായിരുന്നു സീരിയൽ താരം ​ഗോപികയുമായുള്ള ​ജിപിയുടെ വിവാഹം നടന്നത്. കരിയർ വിജയകരമായി മുന്നോട്ട് പോകുമ്പോൾ ലൈം ലൈറ്റിലേക്ക് എത്തിയതിനെ കുറിച്ചും സൗഹൃദങ്ങളെ കുറിച്ചും ​ഗോപികയുമായുള്ള വിവാഹ​ത്തെ കുറിച്ചും ജിപി മനസ് തുറന്നു. മൈൽസ്റ്റോൺ മേക്കേഴ്സ് എന്ന യുട്യൂബ് ചാനലിന് നൽകിയ ഏറ്റവും പുതിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ​ഗോവിന്ദ് പത്മസൂര്യ.

Govind Padmasoorya

റിലീസിനൊരുങ്ങുന്ന ജിപിയുടെ ഏറ്റവും പുതിയ സിനിമ മനോരാജ്യത്തിന്റെ പ്രമോഷനായി എത്തിയതായിരുന്നു താരം. അവതാരകൻ എന്ന ടാ​ഗിലേക്ക് എത്തിപ്പെട്ടതിനെ കുറിച്ച് പറഞ്ഞുകൊണ്ടാണ് ജിപി കരിയറിനെ കുറിച്ച് സംസാരിച്ചത്. ഇപ്പോഴും പ്രോ​ഗ്രാമിനും പ്രമോഷനും മറ്റുമായി കോളജുകളിൽ പോകുമ്പോൾ ഡി ഫോർ ഡാൻസ് സമയത്ത് കിട്ടിയ അതേ സ്നേഹം ആളുകൾ എന്നോട് കാണിക്കാറുണ്ട്.

അത് കാണുമ്പോൾ വല്ലാത്ത സന്തോഷം തോന്നാറുണ്ട്. സിനിമകൾ പോലും തുടരെ തുടരെ ചെയ്യാത്തൊരാളാണ് ഞാൻ അതുകൊണ്ട് തന്നെ ഇപ്പോഴും ആളുകളുടെ സ്നേഹം കിട്ടുന്നത് വലിയൊരു അനു​ഗ്രഹമായാണ് തോന്നാറ്. ചെറുപ്പം മുതൽ സ്റ്റേജിൽ കയറാനും ആളുകളോട് ഇടപഴകാനും എനിക്ക് ഇഷ്ടമായിരുന്നു.

ഓഡിയൻസിനോട് എനിക്കൊരു കണക്ഷനുണ്ടെന്ന് അതുകൊണ്ട് എനിക്ക് മനസിലായിരുന്നു. എട്ടേകാൽ സെക്കന്റ് സിനിമയുടെ പ്രമോഷന്റെ ഭാ​ഗമായി റിമി ടോമിക്ക് നൽകിയ അഭിമുഖം പ്രോ​ഗ്രാം ഡയറക്ടർ‌ക്ക് ഇഷ്ടപ്പെട്ടതിനാലാണ് ഡി ഫോർ ഡാൻസിലേക്ക് ക്ഷണം വന്നത്. ആദ്യം താൽപര്യമില്ലെന്ന് പറഞ്ഞ് ഞാൻ ഒഴിവായി.

കാരണം റിയാലിറ്റി ഷോയൊന്നും ഞാൻ കാണാറില്ലായിരുന്നു. എനിക്ക് സിനിമയായിരുന്നു താൽപര്യം. ക്രിക്കറ്റ് കാണാൻ വേണ്ടി മാത്രമാണ് ഞാൻ ടെലിവിഷൻ കണ്ടിരുന്നത്. ഡി ഫോർ ഡാൻസും കാണാറില്ലായിരുന്നു. പിന്നെ അവസാനം ഒരു നിമിത്തം പോലെ അതിന്റെ അവതാരകനായി. അങ്ങനെ ആ ഷോ എന്റെ ജീവിതമേ മാറ്റി മറിച്ചു.

ഞാൻ ഒരു അവതാരകനൊന്നുമില്ല. കാരണം ഞാൻ വഴി തെറ്റി വന്നയാളാണല്ലോ. ജുവൽ‌ അടിപൊളി അവതാരകയായിരുന്നു. പിന്നീട് ഞാൻ എന്റെ ഷെല്ല് ബ്രേക്ക് ചെയ്ത് ഡി ഫോർ ഡാൻസിൽ പൂണ്ട് വിളയാടി. അതുപോലെ തന്നെ പേളിയും ഞാനും ഒരുപോലെയാണ്. അവൾ വരുന്നത് വരെ ഞാൻ കരുതിയത് ഞാനൊരു മോശം അവതാരകനാണെന്നാണ്.

എന്നാൽ പേളിയെ കണ്ടപ്പോൾ അത് മാറി. എന്നെക്കാൾ മോശമായ അവതാരകയായിരുന്നു പേളി. അവൾക്കൊന്നും ഒന്നും അറിയില്ലായിരുന്നു. അവളെ എവിടെ നിന്നാണ് പൊക്കി കൊണ്ടുവന്നതെന്ന് പോലും എനിക്ക് അറിയില്ല. കിളിപോയ സാധനമായിരുന്നു. ഇപ്പോൾ പേളി അടിപൊളിയാണ്.

Govind Padmasoorya

എനിക്ക് ഏഷ്യനെറ്റിൽ ഷോ ചെയ്ത് സ്റ്റേറ്റ് അവാർഡ് കിട്ടിയതുപോലും പേളിയുടെ ​ഗുണം കൊണ്ടാണ്. കാരണം നമ്മളെക്കാൾ മോശമായിട്ടുള്ള ഒരാൾ വരുമ്പോൾ നമ്മൾ തനിയെ നന്നാകുമല്ലോ. അവൾ കേട്ടാലും കുഴപ്പമില്ല. കാരണം അവൾക്കുമറിയാമെന്നാണ് ജിപി കരിയറിന്റെ തുടക്കത്തെ കുറിച്ച് സംസാരിച്ച് പറഞ്ഞത്. ജിപിയെന്ന് സ്കൂൾ ടൈമിൽ എല്ലാവരും വിളിക്കാറുണ്ടായിരുന്നു.

ആദ്യമൊക്കെ എന്റെ പേര് ആരും വിളിക്കാത്തതിൽ സങ്കടമുണ്ടായിരുന്നുവെന്നും ​ഗോവിന്ദ് പത്മസൂര്യ പറഞ്ഞു. പിന്നീട് ​ഗോപികയുമായുള്ള വിവാ​​​ഹം നടന്നതിനെ കുറിച്ചാണ് ജിപി സംസാരിച്ചത്. ഞങ്ങൾ ഒരുമിച്ച് പരസ്യം ചെയ്തതലെന്ന് ആരും കരുതാതിരിക്കാനാണ് ഫാമിലിക്കൊപ്പമുള്ള ചിത്രം തന്നെ വിവാഹനിശ്ചയം കഴിഞ്ഞ വിവരം അറിയിച്ച് പങ്കിട്ടത്.

പിന്നെ വിവാഹത്തെ കുറിച്ച് വെളിപ്പെടുത്താതിരുന്നതിനും കാരണമുണ്ട്. എനിക്ക് ഉറപ്പുണ്ടെങ്കിലല്ലേ പുറത്ത് പറയാൻ പറ്റു. കാരണം ക്ലാരിറ്റി വരാൻ ഞങ്ങൾ രണ്ടുപേരും കുറച്ച് സമയം എടുത്തു. ഏഴ് വർഷത്തോളമായി വിവാഹവുമായി ബന്ധപ്പെട്ടുള്ള ചോ​ദ്യങ്ങൾ ഞാൻ കേൾക്കുന്നുണ്ട്.

​ഗോപികയെ ആദ്യം കാണാൻ പോയത് താൽപര്യമില്ലാതെയാണ്. അച്ഛന്റെ പെങ്ങൾ പറഞ്ഞിട്ടാണ് പോയത്. കണ്ട് കഴിഞ്ഞപ്പോൾ ഇത് വർക്കാവുമെന്ന് എനിക്ക് തോന്നി. ലൈഫ് ഹാപ്പിയായി അടിച്ച് പൊളിച്ച് നടക്കുന്നയാളാണ് ഞാൻ. അതുകൊണ്ട് തന്നെ ​ഗോപിക ഡിസിഷൻ എടുക്കാൻ കൺഫ്യൂഷൻ അടിച്ചതുകൊണ്ട് ആദ്യം കണ്ടതിനുശേഷം ഇത് വേണ്ടെന്ന് ഞാൻ തീരുമാനിച്ചു. പിന്നെ കുറച്ച് നാൾ കഴിഞ്ഞപ്പോൾ ഞാൻ തന്നെ മതിയെന്നായി ​ഗോപികയ്ക്ക്.

പക്ഷെ അപ്പോൾ ഞാൻ കൺ‌ഫ്യൂസ്ഡായി. പിന്നെ കുറേക്കാലം കഴിഞ്ഞു ഞങ്ങൾ തമ്മിൽ കൺഫ്യൂഷനെല്ലാം മാറി ഒരുമിക്കാം എന്ന ഡിസിഷനിലേക്ക് എത്താൻ. ​ഗോപികയും ഡി ഫോർ ഡാൻസിലെ ജിപിയുടെ ഫാനായിരുന്നു. അതുകൊണ്ടാണ് വിവാഹം എന്ന തീരുമാനമെടുക്കാൻ അവളിൽ കൺഫ്യൂഷനുണ്ടാക്കിയത്. ഡിഫോർ ഡാൻസിന്റേയും ജിപിയുടെയും ഫാനായതുകൊണ്ട് ഇൻഫ്ലൂവൻസ്ഡാകുന്നുണ്ടോയെന്ന സംശയമായിരുന്നു ​ഗോപികയ്ക്ക്.

അത് അല്ലല്ലോ ജീവിതം. അങ്ങനെ കുറേ കൺഫ്യൂഷൻസ് അവൾക്കുണ്ടായിരുന്നു. കാര്യങ്ങൾ ഒരുപാട് ചിന്തിച്ച് ചെയ്യുന്ന കുട്ടിയാണ് ​ഗോപിക. മൂന്ന് വർഷം മുമ്പാണ് എനിക്ക് ഓഫീഷ്യലി വിവാഹം ആലോചിച്ച് തുടങ്ങിയത്. കാരണം ഞാൻ വളരെ കരിയർ ഫോക്കസ്ഡായിട്ടുള്ള ആളായിരുന്നുവെന്നും ജിപി പറയുന്നു.

More from Filmibeat

Read more about: govind padmasoorya
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X