'എന്ത് ചെയ്യണമെന്ന കൺഫ്യൂഷനിലായിരുന്നു..., എന്റെ വളർച്ച ജിപി ചേട്ടനാണ് ആഘോഷം, അവൾ ഭയങ്കര ഭാ​ഗ്യവതിയാണ്'

മലയാളത്തിൽ അടുത്തിടെയായി ഏറ്റവും കൂടുതൽ സെലിബ്രേറ്റ് ചെയ്യപ്പെടുന്ന കപ്പിളാണ് ​ഗോപിക അനിലും ​ഗോവിന്ദ് പത്മസൂര്യയും. ഈ കഴിഞ്ഞ ജനുവരിയിലായിരുന്നു ഗോപിക നടനും അവതാരകനുമായ ഗോവിന്ദ് പദ്മസൂര്യയെ വിവാഹം ചെയ്തത്. ആരാധകർ ആഘോഷമാക്കിയ ഈ വിവാഹത്തിന്റെ ചിത്രങ്ങളും വീഡിയോകളും ഇപ്പോഴും സോഷ്യൽ മീഡിയയിൽ വൈറലാണ്. ഇരുവരുടെയും വീട്ടുകാർ നിശ്ചയിച്ച് ഉറപ്പിച്ച് നടന്ന വിവാഹമായിരുന്നു. വിവാഹശേഷം ​ഭാര്യ എന്നതിലുപരിയായി ജിപിയുടെ ഉറ്റ സുഹൃത്തായി മാറി കഴിഞ്ഞു ​ഗോപിക.

ഒന്നിച്ചുള്ള തമാശ നിമിഷങ്ങൾ എല്ലാം ജിപിയും സോഷ്യൽ മീഡിയയിൽ പങ്കുവെയ്ക്കാറുണ്ട്. ബാലതാരമായി അഭിനയത്തിലേക്ക് എത്തിയതാണ് ​​ഗോപിക. ബാലേട്ടൻ സിനിമയിൽ മോഹൻലാലിന്റെ മകളുടെ വേഷം ​ഗോപിക അവതരിപ്പിച്ചശേഷമാണ് ബാലതാരമെന്ന നിലയിൽ ശ്രദ്ധിക്കപ്പെട്ടത്. ഇപ്പോഴും ​ഗോപികയെ കാണുമ്പോൾ ആരാധകർ ആദ്യം ചോദിക്കുന്നത് ബാലേട്ടനിലെ കഥാപാത്രത്തെ കുറിച്ചാണ്.

Govind Padmasoorya Gopika Anil

ബാലതാരമായി കുറച്ച് അധികം സിനിമകൾ ചെയ്ത ശേഷം അഭിനയത്തിൽ നിന്നും ബ്രേക്കെടുത്ത ​ഗോപിക പിന്നീട് തിരിച്ചെത്തിയത് സീരിയലുകളിലൂടെയാണ്. ​ഗോപിക ഇതുവരെ ചെയ്ത സീരിയലുകളിൽ ഏറ്റവും കൂടുതൽ ശ്രദ്ധിക്കപ്പെട്ടത് ഏഷ്യനെറ്റിൽ സംപ്രേഷണം ചെയ്യുന്ന സാന്ത്വനമായിരുന്നു. ​ഗോപിക ഇപ്പോൾ കുടുംബപ്രേക്ഷകർക്കിടയിൽ അറിയപ്പെടുന്നത് പോലും സാന്ത്വനത്തിലെ അഞ്ജലിയായാണ്. ​

ഗോപികയുടെ വിവാഹം കഴിഞ്ഞ സമയത്താണ് സാന്ത്വനം സീരിയൽ അവസാനിച്ചത്. വൈകാതെ സീരിയലിന്റെ രണ്ടാം ഭാ​ഗം സംപ്രേഷണം ആരംഭിക്കുമെങ്കിലും പഴയ താരങ്ങൾ ഒന്നും തന്നെ രണ്ടാം ഭാ​ഗത്തിൽ അഭിനയിക്കുന്നിലെന്നാണ് റിപ്പോർട്ട്. വിവാഹശേഷം​ ​ഗോപികയുടെ കരിയറും മെച്ചപ്പെട്ടു. ഇപ്പോഴിതാ താരം സിനിമയിലേക്ക് രണ്ടാം വരവിന് ഒരുങ്ങുകയാണ്.

ഏതൊരു അഭിനേതാവിന്റെയും സ്വപ്നമാണ് സിനിമാ പ്രവേശനം. സുമതി വളവ് എന്ന സിനിമയിലൂടെയാണ് ​ഗോപിക വീണ്ടും സിനിമയിലേക്ക് എത്തുന്നത്. ചിത്രത്തിൽ നായികയാണ് ​ഗോപിക എന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ. മാളികപ്പുറത്തിന്റെ വിജയത്തിനുശേഷം സംവിധായകൻ വിഷ്ണു ശശിശങ്കറും തിരക്കഥാകൃത്ത് അഭിലാഷ് പിള്ളയും വീണ്ടും ഒന്നിക്കുന്ന സിനിമയാണ് സുമതി വളവ്. വാട്ടർമാൻ ഫിലിംസിന്റെ ബാനറിൽ മുരളി കുന്നുംപുറത്ത് നിർമിക്കുന്ന സിനിമയുടെ ടൈറ്റിൽ റിലീസ് കഴിഞ്ഞ ദിവസം കൊച്ചിയിൽ പ്രൗഢ ഗംഭീരമായ ചടങ്ങിൽ നടന്നു.

ഓഗസ്റ്റിൽ ചിത്രീകരണം ആരംഭിക്കുന്ന ചിത്രത്തിൽ അർജുൻ അശോകൻ, ശ്യാം, മാളവിക മനോജ് എന്നിവർ മറ്റ് പ്രധാന കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ടൈറ്റിൽ റിലീസിൽ ​ഗോപികയും ഭർത്താവ് ജിപിയും പങ്കെടുത്തിരുന്നു. ഇരുവരും ചടങ്ങിൽ പങ്കെടുത്ത് സംസാരിക്കവെ പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ ശ്രദ്ധിക്കപ്പെടുന്നത്. 'സാന്ത്വനം കഴിഞ്ഞ് എന്ത് ചെയ്യണമെന്ന കൺഫ്യൂഷനിലായിരുന്നു പാവം.'

Govind Padmasoorya Gopika Anil

'ഒരുപാട് സീരിയൽ ഓഫറുകൾ വന്നിരുന്നുവെങ്കിലും തനിക്കായി വലിയ എന്തോ കാത്തിരിക്കുന്നു എന്ന ചിന്തയാണ് അതൊന്നും വേണ്ടെന്ന് വെയ്ക്കാനും ഇത്തരത്തിൽ ഒരു പ്രചോദനാമാകാനും കാരണം. നായികയായി ലോഞ്ച് ചെയ്യുകയെന്നത് ചില്ലറ കാര്യമല്ല. അതിൽ അവൾ ഏറെ ഭാഗ്യവതിയാണ്. അവൾ ഇത് ഒരുപാട് അർഹിക്കുന്നുവെന്ന് തോനുന്നു. ഞാൻ ഒരുപാട് കാത്തിരിക്കുന്നു. അവൾ എങ്ങനെയാണ് ഇതിൽ പെർഫോം ചെയ്യുക എന്നറിയാൻ വേണ്ടി.'

'അവൾക്ക് എല്ലാ കാര്യത്തിലും പേടിയാണ്. മീഡിയയെ പേടിയാണ്. അല്ലാതെ ഒരിക്കലും ജാഡയല്ല. നല്ല ഒരു ക്രൂവിന് ഒപ്പമാണ് ഗോപിക എത്തുന്നത്. ഒരു തട്ടുപൊളിപ്പൻ സിനിമ തന്നെയായിരിക്കും. ഞാൻ ചെയ്ത പ്രേതം കോമഡിയായിരുന്നു. അടുത്ത ഈ സുമതി വളവ് നിങ്ങൾക്ക് ഉറപ്പായും ഇഷ്ടമാകുമെന്നുമാണ്', ജിപി വേദിയിൽ വെച്ച് ​ഗോപികയെ കുറിച്ച് പറഞ്ഞത്.

'ജീവിത്തിൽ കിട്ടിയ ഏറ്റവും വലിയ ഭാഗ്യമാണ് സുമതി വളവ്. എന്റെ ജീവിതത്തിൽ കിട്ടിയ ഭാഗ്യമാണ് എന്റെ ഫാമിലി. എന്റെ വളർച്ച എന്നേക്കാൾ ആഘോഷം ആക്കുന്നത് ജിപി ചേട്ടനാണ്', എന്നാണ് ​ഗോപിക പറഞ്ഞത്. സുമതി വളവ് എന്ന പേര് സൂചിപ്പിക്കുന്നത് പോലെ സുമതി വളവിൽ പതിയിരിക്കുന്ന നിഗൂഢതകൾ കോർത്തിണക്കി പ്രേക്ഷകർക്ക് ഒരു ഹൊറർ ഫാന്റസി അനുഭവം സമ്മാനിക്കുന്ന ചിത്രമായിരിക്കും ഇത്.

Read more about: govind padmasoorya
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X