കുറെ പേർ ആദിഗാരു എന്ന് വിളിച്ച് കൊണ്ട് വന്നു, പൊതുസ്ഥലത്ത് വെച്ചു ഉണ്ടായ സംഭവം പങ്കുവെച്ച് ജിപി

അഭിനേതാവ് അവതാരകൻ എന്നിങ്ങനെ ബിഗ് സ്ക്രീനിനും മിനിസ്ക്രീനിലും ഒരുപോലെ തിളങ്ങി നിൽക്കുന്ന താരമാണ് ഗോവിന്ദ് പത്മസൂര്യ. മലയാളികളുടെ മാത്രമല്ല തെലുങ്ക് പ്രേക്ഷകരുടേയും പ്രിയങ്കരനാണ് ജിപി. 2020 ൽ പുറത്ത് വന്ന അല്ലു അര്‍ജുന്‍ ചിത്രം അല വൈകുണ്ഠപുരംലോ എന്ന ചിത്രത്തിലൂടെയാണ് ടോളിവുഡിൽ എത്തുന്നത്. 2008 മുതൽ ജിപി മലയാളത്തിൽ ഉണ്ടെങ്കിലും അല്ലു അർജുൻ ചിത്രം താരമൂല്യം കൂട്ടുകയായിരുന്നു.

‌ ജിപിയുടെ ഏറ്റവും പുതിയ തെലുങ്ക് ചിത്രമാണ് ബംഗാര്‍ രാജു. നാഗാർജുന, നാഗചൈതന്യ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ചിത്രത്തിൽ ഒരു പ്രധാന വേഷത്തിലാണ് ജിപി എത്തുന്നത്ത്. ജനുവരി 14 സക്രാന്തി റിലീസായി എത്തിയ ചിത്രത്തിന് മികച്ച പ്രേക്ഷക അഭിപ്രായമാണ് ലഭിക്കുന്നത്. ഇപ്പോൾ തെലുങ്ക് പ്രേക്ഷകർ തിരിച്ചറിയാൻ തുടങ്ങിയിട്ടുണ്ടെന്നാണ നടൻ പറയുന്നത്. മനോരമ ഓൺലൈന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

നാഗചൈതന്യയുടെ  സുഹൃത്ത്

നാഗചൈതന്യയുടെ സുഹൃത്തിന്റെ വേഷത്തിലാണ് ജിപി ചിത്രത്തിൽ എത്തുന്നത്. അദ്ദേഹത്തിന്റെ എല്ലാമെല്ലാമായ സുഹൃത്താണ് താൻ. വളരെ പ്രാധാന്യമുള്ള ഒരു കഥാപാത്രമാണ് എന്റേത്. നാഗാർജുന ചെയ്യുന്ന കഥാപാത്രത്തിന്റെ പേരാണ് ബംഗാർരാജു. നാഗചൈതന്യ നാഗാർജുനയുടെ ചെറുമകൻ ആയിട്ടാണ് അഭിനയിക്കുന്നത്. ചിന്ന ബംഗാർ രാജു എന്നാണ് നാഗചൈതന്യയുടെ കഥാപാത്രത്തിന്റെ പേര്. നാഗ ലക്ഷ്മി എന്ന കൃതിയുടെ കഥാപാത്രവും ചിന്ന ബംഗാർ രാജുവും ഞാനും കളിക്കൂട്ടുകാരും കസിൻസുമാണ്. നാഗാലക്ഷ്മിയുടെയും ചിന്ന ബംഗാർ രാജുവിന്റേയും തല്ല് തീർക്കുന്ന ജോലി എന്റെ കഥാപാത്രത്തിനാണ്. എന്റെ ഇൻട്രോ സീൻ തന്നെ അതാണ്. ഇവർ തല്ലുപിടിച്ച് എന്നെ സോൾവ് ചെയ്യാൻ വിളിക്കുന്ന സീൻ ആണ്.

തെലുങ്ക് പ്രേക്ഷകര്‍ തിരിച്ചരിഞ്ഞു

തെലുങ്ക് പ്രേക്ഷകര്‍ തന്നെ തിരിച്ചറിയാന്‍ തുടങ്ങിയെന്നും ജിപി പറയുന്നു. ഇപ്പോള്‍ തെലുങ്ക് പ്രേക്ഷകര്‍ തന്നെ തിരിച്ചറിഞ്ഞു തുടങ്ങി. താന്‍ രാജമുന്ത്രി എന്ന സ്ഥലത്ത് പോയപ്പോള്‍ കുറെ പേര് തന്റെ കഥാപത്രത്തിന്റെ പേരായ ആദിഗാരു എന്ന് വിളിച്ച് കൊണ്ട് അടുത്തേയ്ക്ക് വന്നു. പരിചയപ്പെട്ടു ഫോട്ടോ എടുത്തു. അന്യഭാഷാ ചിത്രത്തില്‍ അഭിനയിച്ചിട്ട് നമ്മുടെ കഥാപാത്രത്തിന്റെ പേരില്‍ അറിയപ്പെടാന്‍ സാധിച്ചതില്‍ വളരെ സന്തോഷം തോന്നി. ആന്ധ്രാപ്രദേശില്‍ പോയപ്പോള്‍ ശരിക്കും ആളുകള്‍ അടുത്ത് വന്നു പരിചയപ്പെട്ടു. ഏതു ഭാഷയില്‍ അഭിനയിക്കാനും സന്തോഷമാണ്.

 അഭിനയിക്കാൻ  ഇഷ്ടം

അതേസമയം മലയാളത്തിൽ അഭിനയിക്കാനാണ് കൂടുതൽ ഇഷ്ടമെന്നു നടൻ പറയുന്നു. അഭിനയ പ്രാധാന്യമുള്ള ഒരു നല്ല കഥാപാത്രം കാത്തിരിക്കുകയാണ് താന്‍. മലയാളം സിനിമകൾ മറ്റു സംസ്ഥാനങ്ങളിലേക്കും അന്യഭാഷാ ചിത്രങ്ങൾ ഇവിടെയും മാർക്കറ്റ് ചെയ്യണം. ഇനി വരുന്ന കാലം ഭാഷാദേശമന്യേ ചിത്രങ്ങൾ സ്വീകരിക്കപ്പെടണം എന്നാണ് എന്റെ ആഗ്രഹമെന്നും ജിപി പറഞ്ഞു. ഇപ്പോൾ തെലുങ്ക് കേട്ടാൽ മനസ്സിലാവുമെന്നും താരം പറയുന്നുണ്ട്. സിനിമയുടെ പ്രീ റിലീസിന് ഞാൻ തെലുങ്കിൽ ആണ് സംസാരിച്ചത്. ഞാൻ ഒരുവിധം നന്നായി തെലുങ്ക് സംസാരിക്കുന്നുണ്ട്, നന്നായി അഭിനയിക്കുന്നുണ്ട് എന്നൊക്കെ റാവു രമേശ് പോലെയുള്ള പ്രഗത്ഭരായ താരങ്ങൾ പറയുമ്പോൾ അത് വലിയ അംഗീകാരമാണെന്നും താരം അഭിമുഖത്തിൽ പറഞ്ഞു.

Recommended Video

മധുവിന്റെ ജീവന് പകരംചോദിക്കാൻ മമ്മൂക്ക, കേസ് മമ്മൂട്ടി ഏറ്റെടുത്തു
സൗഹൃദം

താരങ്ങളുമായുള്ള സൗഹൃദത്തെ കുറിച്ചും ജിപി പറയുന്നുണ്ട്. ''നാഗാർജുനമായി നേരത്തെ തന്നെ അടുത്ത ബന്ധമുണ്ട്. നാഗചൈതന്യയും കൃതിയുമൊക്കെ എന്റെ പ്രിയപ്പെട്ട സുഹൃത്തുക്കളായി. മലയാളികളോട് അവർക്ക് പ്രത്യേക അനുഭാവമുണ്ട്‌. ഒടിടി റിലീസുകൾ തുടങ്ങിയതിൽപിന്നെ ലോക്ഡൗൺ സമയത്ത് കുമ്പളങ്ങി നൈറ്റ്സ് മുതൽ ഒരുവിധം എല്ലാ മലയാളം ചിത്രങ്ങളും കണ്ടു എന്ന് നാഗചൈതന്യ പറഞ്ഞതായും ജിപി അഭിമുഖത്തിൽ പറയുന്നു. ഈ ചിത്രത്തിൽ അഭിനയിച്ചപ്പോൾ രമ്യ കൃഷ്ണൻ, സമ്പത്ത്, റാവു രമേശ് തുടങ്ങി ഒരുപാട് താരങ്ങളുമായി പരിചയപ്പെടാനും സൗഹൃദം ഉണ്ടാക്കാനും കഴിഞ്ഞുവെന്നും താരം കൂട്ടിച്ചേർത്തു.

Read more about: govind padmasoorya
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X