മാമനെന്ന് വിളിക്കേണ്ടെന്ന് ലൂക്കയോട് ജിപി; മാമൻ തന്നെയാണെന്ന് മിയയും; സുഹൃത്തുക്കൾ കണ്ടുമുട്ടിയപ്പോൾ

മലയാളികൾക്ക് സുപരിചിതയായ നടിയാണ് മിയ ജോർജ്. ടെലിവിഷൻ രം​ഗത്ത് നിന്നും സിനിമാ രം​ഗത്തേക്ക് കടന്ന് വിജയം വരിച്ച ചുരുക്കം നടിമാരിലാെരാളുമാണ് മിയ. ചേട്ടായീസായിരുന്നു മിയയുടെ ശ്രദ്ധിക്കപ്പെട്ട ആദ്യ സിനിമ. സിനിമയിലെ മിയയുടെ പ്രകടനം ഏറെ പ്രശംസ പിടിച്ചു പറ്റി.

സ്വന്തം ശബ്ദം കഥാപാത്രങ്ങൾക്ക് ഉപയോ​ഗിച്ചതും മിയക്ക് കരിയറിൽ ​ഗുണം ചെയ്തു. ചേട്ടായീസിന് ശേഷം അനാർക്കലി. പാവാട, ‍‍‍ഡ്രെെവിം​ഗ് ലൈസൻസ് തുടങ്ങിയ സിനിമകളിലാണ് മിയ മികച്ച പ്രകടനം കാഴ്ച വെച്ചത്. തമിഴിലും തെലുങ്കിലും കുറച്ച് നല്ല സിനിമകൾ ചെയ്യാൻ മിയക്ക് കഴിഞ്ഞു.

ബിസിനസ്കാരനായ അശ്വിൻ ഫിലിപ്പാണ് മിയയുടെ ഭർത്താവ്

2014 ൽ തമിഴിൽ ചെയ്ത അമര കാവ്യം എന്ന സിനിമയിലെ മിയയുടെ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടു.
കരിയറിലെ തിരക്കുകൾക്കിടെയാണ് മിയ വിവാ​ഹം കഴിക്കുന്നത്. ബിസിനസ്കാരനായ അശ്വിൻ ഫിലിപ്പാണ് മിയയുടെ ഭർത്താവ്.

വിവാഹം കഴിഞ്ഞ മിയയെ പിന്നീട് കുറച്ച് നാളുകൾക്ക് ശേഷം കാണുന്നത് കൈക്കുഞ്ഞുമായാണ്. ലോക്ഡൗൺ സമയത്തിനിടയിൽ നടിയുടെ പ്രസവം കഴിഞ്ഞു. മറ്റ് നടിമാരെ പോലെ മിയ താൻ ​ഗർഭിണിയാണെന്ന കാര്യം സോഷ്യൽ മീഡിയയിലൂടെ അറിയിച്ചിരുന്നില്ല. അതിനാൽ തന്നെ മിയ അമ്മയായത് വിനോദ ലോകത്ത് ഒരു വ്യത്യസ്തതയായി.

 തന്നെ കണ്ടപ്പോഴെ ലൂക്ക ചാടി വന്നെന്ന് ജിപി പറയുന്നു

ലൂക്ക എന്നാണ് മിയയുടെ മകന്റെ പേര്. ലൂക്കയുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടാറുണ്ട്. ഇപ്പോഴിതാ മിയയുടെ മകനെ കണ്ട സന്തോഷം പങ്കുവെച്ചിരിക്കുകയാണ് നടനും അവതാരകനുമായ ​ഗോവിന്ദ് പത്മസൂര്യ. തന്റെ യൂട്യൂബ് ചാനലിൽ ലൂക്കയ്ക്കൊപ്പമുള്ള വീഡിയോ ജിപി പങ്കുവെച്ചു.

മിയയെയും വീഡിയോയിൽ കാണാം. തന്നെ കണ്ടപ്പോഴെ ലൂക്ക ചാടി വന്നെന്ന് ജിപി പറയുന്നു. ജിപി മാമനെ അവനിഷ്ടമായെന്ന് മിയ മറുപടി നൽകി. ഇത് കേട്ട ജിപി തന്നെ മാമനെന്ന് വിളിക്കേണ്ട ഏട്ടനെന്ന് വിളിച്ചാൽ മതിയെന്ന് ജിപി പറഞ്ഞു. ഇത് കേട്ട് ചിരിച്ച മിയ മാമനെന്ന് വിളിച്ചാൽ മതിയെന്ന് ആവർത്തിച്ചു.

ജിപിയുടെ വിവാഹം നടക്കാത്തതിനെക്കുറിച്ച് അടുത്തിടെ ​മിയ സംസാരിച്ചിരുന്നു

ലൂക്കയെ ലാളിക്കുന്ന ജിപിയെയാണ് പിന്നീട് വീഡിയോയിൽ കാണുന്നത്. ജിപിയുടെ അടുത്ത സുഹൃത്താണ് മിയ. ജിപിയുടെ വിവാഹം നടക്കാത്തതിനെക്കുറിച്ച് അടുത്തിടെ ​മിയ സംസാരിച്ചിരുന്നു.

ജിപിയെ വിവാഹം കഴിക്കാനാ​ഗ്രഹിക്കുന്ന പലരും വിവാഹ ആലോചനയെക്കുറിച്ച് തന്നോട് ചോദിക്കുമെന്നും എന്നാൽ വിവാഹക്കാര്യം പറയുമ്പോൾ ജിപി ഒഴിഞ്ഞുമാറുമെന്നാണ് മിയ വ്യക്തമാക്കിയത്.

സിനിമകളിൽ ശ്രദ്ധിക്കപ്പെടുമെന്നാണ് കരുതിയതെങ്കിലും

ആങ്കറായും നടനായും പ്രേക്ഷകർക്ക് സുപരിചിതനാണ് ​ഗോവിന്ദ് പത്മസൂര്യ. ജിപിയെന്ന പേരിൽ ഇന്ന് വിനോദ ലോകത്ത് നിറഞ്ഞ് നിൽക്കുന്ന താരം സിനിമകളിൽ ശ്രദ്ധിക്കപ്പെടുമെന്നാണ് കരുതിയതെങ്കിലും ടെലിവിഷൻ ഷോകളാണ് അന്നും ഇന്നും കൂടുതലും ജിപിക്ക് തുണയായത്.

അതേസമയം മലയാളത്തിന് പുറമെ മറുഭാഷകളിലും ജിപി അഭിനയിച്ചിട്ടുണ്ട്. മഴവിൽ മനോരമയിലെ ഡി ഫോർ ഡ‍ാൻസ് എന്ന ഷോയാണ് ​ഗോവിന്ദ് പത്മസൂര്യയെ പ്രശസ്തനാക്കിയത്. പ്രേതം, ‍‍ഡാഡി
കൂൾ ഉൾപ്പെടെയുള്ള സിനിമകളിൽ നടൻ അഭിനയിച്ചിട്ടുമുണ്ട്. നിരവധി ആരാധകരും ജിപിക്കുണ്ട്.

പ്രണയ വിലാസമാണ് നടിയുടെ മലയാളത്തിലെ പുതിയ സിനിമ

കുടുംബ ജീവിതത്തിലേക്ക് കടന്നെങ്കിലും താൻ കരിയർ ഉപേക്ഷിക്കില്ലെന്ന് മിയ ജോർജ് നേരത്തെ വ്യക്തമാക്കിയിരുന്നു. തനിക്കിപ്പോഴും സിനിമാ രം​ഗത്ത് തുടരാനാണ് താൽപര്യം. നല്ല സിനിമകൾ വന്നാൽ അഭിനയിക്കുമെന്നും നടി വ്യക്തമാക്കി. പ്രണയ വിലാസമാണ് നടിയുടെ മലയാളത്തിലെ പുതിയ സിനിമ.

More from Filmibeat

Read more about: miya george
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X