For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  കയ്യിൽ പുഴുങ്ങിയ മുട്ടയുമായി ഞാൻ നിലത്ത്! കോളേജിൽ അതിഥിയായി എത്തിയപ്പോഴുണ്ടായ കഥ പറഞ്ഞ് ജീപി

  |

  മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് ഗോവിന്ദ് പത്മസൂര്യ. നടൻ, അവതാരക കൂടാതെ മകച്ച ഗായകൻ കൂടിയാണ് ഇദ്ദേഹം. ഗോവിന്ദ് പത്മസൂര്യ എന്നാണ് യഥാർഥ പേര് എങ്കിലും ജീപി എന്നാണ് അദ്ദേഹം ആരാധകർക്കിടയിൽ അറിയപ്പെടുന്നത്. യൂത്തിനിടയിൽ കൈനിറയെ ആരാധകരാണ് താരത്തിനുള്ളത്.

  2009 മുതൽ സിനിമയിൽ സജീവമാണെങ്കിലും വളരെ കുറച്ച് ചിത്രങ്ങളിൽ മാത്രമാണ് ജീപി പ്രത്യക്ഷപ്പെട്ടിട്ടുള്ളൂ. ഇവയെല്ലാം ശ്രദ്ധിക്കപ്പെട്ടിട്ടുമുണ്ട്. 2009 ൽ പുറത്തു വന്ന അടയാളങ്ങൾ എന്ന ചിത്രത്തിലൂടെയാണ് ജീപി വെളളിത്തിരയിൽ എത്തുന്നത്. പിന്നീട് മകച്ച ചിത്രങ്ങളിൽ നല്ല കഥാപാത്രങ്ങൾ താരത്തെ തേടി എത്തുകയായിരുന്നു . തെന്നിന്ത്യൻ സിനിമ ലോകത്തും ജീപി ചുവട് വെച്ചിട്ടുണ്ട്.

  സോഷ്യൽ മീഡിയയിൽ സജീവമാണ് താരം. ഇപ്പോൾ പ്രേക്ഷകർക്കിടയിൽ വൈറലാകുന്നത് ജീപി അതിഥിയായി എത്തി ബോധം പോയ ഒരു ഉദ്ഘാടന കഥയാണ്. തന്റെ യൂട്യൂബ് ചാനലിലൂടെയാണ് ഈ രസകരമായ സംഭവം പങ്കുവെച്ചിരിക്കുന്നത്.

  ഒരു കോളേജ് സംഘടിപ്പിച്ച ബ്ലെഡ് ഡൊണേഷൻ ക്യാമ്പിന്റെ ഉദ്ഘാടനത്തിനായിട്ടാണ് തന്നെ ക്ഷണിച്ചത്. ക്ഷണം സ്വീകരിക്കുന്നതിനോടൊപ്പം തന്നെ രക്തദാനം ചെയ്യാമെന്നും സംഘാടകരെ അറിയിച്ചു. ഇത് അവരെ വളരെ അധികം സന്തോഷത്തിലാക്കിയിരുന്നു. അങ്ങനെ ദിവസമെത്തി.താനും കസിനും കൂടിയാണ് പരിപാടിയ്ക്ക് പങ്കെടുക്കാൻ പോയത്.ചെന്ന ഉടൻ തന്നെ തനിയ്ക്ക് ഏറ്റവും ഇഷ്ടമുള്ള പണിയാണ് ചെയ്തത്. സ്റ്റേജിൽ കയറി പ്രസംഗം ആരംഭിച്ചു. ജീപി വീഡിയോയിൽ പറയുന്നു.

  ഉദ്ഘാടന പ്രസംഗം കഴിഞ്ഞ് ഇറങ്ങിയപ്പോൾ കുറെ കുട്ടികൾ വന്ന് എന്നോട് പറഞ്ഞു. ക്യാമ്പിൽ പങ്കെടുക്കണോ വേണ്ടയോ എന്നൊരും ആശയക്കുഴപ്പത്തിലായിരുന്നു ഞങ്ങൾ. ജീപി ചേട്ടന്റെ പ്രസംഗം കേട്ടതോടെ അത് മാറി കിട്ടി. ഇവരേയും കൂട്ടി നേരെ ക്യാമ്പിലേയ്ക്ക് പോകുകയായിരുന്നു. പിന്നീട് നടന്നതാണ് ഏറെ രസകരമെന്നാണ് നടൻ പറയുന്നത്. എല്ലാ സൗകര്യങ്ങളുമുള്ള ഒരു ഹോളായിരുന്നു അത്. ക്യാമ്പിന് ആവശ്യമായ എല്ലാ കാര്യങ്ങളും വളരെ കൃത്യമായി തന്നെ സംഘടകർ ചെയ്തിരുന്നു.

  Hima sankar Interview : കിടക്ക പങ്കിട്ടിട്ടല്ലാ.. ഞാൻ നേടിയത് | FilmiBeat Malayalam

  തന്നോടൊപ്പം വന്ന കുട്ടികളെ മറ്റൊരു ബെഡിന് അടുത്താക്കിയതിന് ശേഷം താൻ ബ്ലെഡ് ഡൊണേറ്റ് ചെയ്യാനായി പോയി .സംഭവത്തിന് ശേഷം നെഴ്സ് തനിക്ക് ഒരു പുഴുങ്ങിയ കോഴിമുട്ട തന്നു. സാധാരണഗതിയിൽ ജ്യൂസാണ് ലഭിക്കാറുള്ളത്. ഞാൻ ആ കോഴിമുട്ടയും കഴിച്ചു കൊണ്ടിരിക്കുന്ന സമയത്ത് ആ സിസ്റ്റർ ബ്ലെഡ് ബാഗുമായി വന്നു. തന്നോട് നന്ദി പറയുകയും ചെയ്തു. എന്നാൽ തിരിച്ച് ഒരു അക്ഷരം പറയാൻ തനിക്ക് കഴിഞ്ഞില്ലെന്നാണ് ജീപി വീഡിയോയിൽ പറയുന്നത്.

  നെഴ്സ് സംസാരിച്ച് കൊണ്ടിരുന്നപ്പോൾ തന്നെ ബോധം പോകുകയായിരുന്നു. കുറച്ച് കഴിഞ്ഞാണ് കാര്യങ്ങൾ ശരിയ്ക്ക് മനസ്സിലായത്. വെള്ള ഷർട്ടും നില ജീൻസും പകുതി കഴിച്ച കോഴിമുട്ടയുമായി നിലത്ത് മനം നോക്കി കിടക്കുകയാണ് താൻ. ബോധം വന്നപ്പോൾ താൻ ആദ്യം നോക്കിയത് ക്യാമറയെ ആണ്. ഒരു വിധത്തിലാണ് അവിടെ നിന്ന് വീട്ടിൽ പോയത്. പിന്നീടും ഇതുപോലൊരു ക്യാമ്പിനായി തനിയ്ക്ക് ക്ഷണം ലഭിച്ചു. ഈ കാര്യങ്ങൾ താൻ അവരോടും പറഞ്ഞിരുന്നു. അതൊരു ഹോസ്പിറ്റിൽ വെച്ചായിരുന്നു ക്യാമ്പ്. അവിടെ ഈ കഥ അറിയാത്ത ആരും തന്നെയുണ്ടായിരുന്നില്ല. താൻ തിരികെ പോകും വരെ ഫുൾ സന്നാഹങ്ങളായിരുന്നു താന്റെ ചുറ്റിലുമെന്ന് ജീപി വീഡിയോയിൽ പറയന്നു. ഒരു കാര്യത്തേയും പേടിക്കരുതെന്നും പേടി നമ്മളെ എന്നും പേടിപ്പിച്ച് കൊണ്ടിരിക്കുമെന്നും നടൻ വീഡിയോയിൽ പറയുന്നു.

  വീഡിയോ കാണാം

  Read more about: govind padmasoorya
  English summary
  Govind Padmasoorya Recalled A Comedy Incident Happened During A College Inauguration
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X