For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ജിപി യുടെ കടുത്ത ആരാധിക കാണിച്ച സാഹസം കണ്ടോ? മൊബൈലും ടാബ്‌ലെറ്റും വാങ്ങിയതും ഇതിന് വേണ്ടി തന്നെ!!

  |

  മലയാള ടെലിവിഷന്‍ റിയാലിറ്റി ഷോയിലൂടെ ശ്രദ്ധിക്കപ്പെടുന്ന നിലയിലേക്ക് എത്തിയ താരമായിരുന്നു ജിപി. ഗോവിന്ദ് പത്മസൂര്യ എന്ന അദ്ദേഹത്തിന്റെ പേരിനെ ചുരുക്കിയാണ് ജിപി ആക്കിയിരിക്കുന്നത്. മഴവില്‍ മനോരമയിലെ അവതാരകനായി എത്തിയ ജിപി ഒരുകാലത്ത് മലയാളി പെണ്‍കുട്ടികളുടെ ഹൃദയം കീഴടക്കുകയും ചെയ്തിരുന്നു.

  പ്രേമം ഹിന്ദിയിലേക്കും, നായകന്‍ താരപുത്രന്‍! തെലുങ്കില്‍ ട്രോളന്മാരുടെ കൊലവിളിയായിരുന്നു,എന്താവുമോ?

  ജിപിയോടുള്ള ആരാധന മൂത്ത് ഒരു 75 കാരി നടത്തിയ സാഹസം താരം തന്നെ പുറത്ത് വിട്ടിരിക്കുകയാണ്. പ്രായത്തിന്റെ അവശതകള്‍ അവഗണിച്ച് തിരൂരില്‍ നിന്നും പട്ടാമ്പിയിലെ ജിപിയുടെ വീട്ടിലെത്തുകയായിരുന്നു ഈ ആരാധിക. തനിക്ക് ഇതുവരെ ലഭിക്കാത്ത സ്‌നേഹത്തെ കുറിച്ച് ഫേസ്ബുക്കിലൂടെ ജിപി പറയുന്നതിങ്ങനെയാണ്...

  govind-padmasoorya

  മാലതിയമ്മ! വയസ്സ് 75. പ്രായത്തിന്റെ ബുദ്ധിമുട്ടുകളുണ്ട്. നടക്കാനും പ്രയാസമാണ്. എന്നിട്ടും എന്നെ കാണാന്‍ വേണ്ടി മാത്രം ഒറ്റയ്ക്ക് ആരോടും പറയാതെ ട്രെയിനില്‍ യാത്ര ചെയ്ത് തിരൂരില്‍ നിന്നും പട്ടാമ്പി വീട്ടില്‍ വന്നു. ടിവിയില്‍ കണ്ട് ഇഷ്ടപ്പെട്ട് എന്റെ കാര്യങ്ങളറിയാനായി മൊബൈല്‍ ഫോണും ടാബ്‌ലെറ്റുമെല്ലാം വാങ്ങിച്ചത്രേ. സോഷ്യല്‍ മീഡിയയില്‍ നിന്നും ഇടക്കിടക്ക് മുങ്ങുന്നതിനും മെസ്സേജസിനും കമന്റുകള്‍ക്കും മറുപടി തരാത്തതിനും ശാസിച്ചു! മുന്‍പൊരിക്കലും ലഭിച്ചിട്ടില്ലാത്ത സ്‌നേഹത്തില്‍ പൊതിഞ്ഞ വിമര്‍ശനങ്ങളും മുഖത്തടിച്ചപോലെ അവതരിപ്പിച്ചു.

  അടിവസ്ത്രമില്ലേ.. അശ്ലീല കമന്റിട്ടവന് അമൃത സുരേഷിന്റെ കിടിലന്‍ പണി! പ്രതികരിക്കുമ്പോള്‍ ഇങ്ങനെ വേണം!

  അവര്‍ പറഞ്ഞതെല്ലാം ഭാവിയില്‍ ഞാന്‍ തീര്‍ച്ചയായും ശ്രദ്ധിക്കുകയും തിരുത്തുകയും ചെയ്യേണ്ടവയാണെന്ന് തോന്നി. ജിപി എന്ന നിലയില്‍ അറിയപ്പെട്ടതിനുശേഷമുള്ള എന്റെ കാര്യങ്ങള്‍ എനിക്കറിയുന്നതിനേക്കാള്‍ നന്നായി പറഞ്ഞു തന്നു! അവരെ കണ്ടപ്പോള്‍ സന്തോഷത്തേക്കാള്‍ കുറ്റബോധമാണ് തോന്നിയത്. ഈ അമ്മയെ ഞാന്‍ തിരൂരില്‍ പോയി കാണണമായിരുന്നു. ഒരിക്കല്‍പോലും നേരിട്ട് കണ്ടിട്ടില്ലാഞ്ഞിട്ടുപോലും എന്നെ സ്വന്തം മകനെപ്പോലെ സ്‌നേഹിക്കുന്ന എല്ലാ അമ്മമാരെയും മനസുകൊണ്ട് വണങ്ങുന്നു. കൃതജ്ഞതയോടെ, അതിനേക്കാളേറെ സ്‌നേഹത്തോടെ ജിപി എന്നും പറഞ്ഞാണ് താരം പോസ്റ്റ് അവസാനിപ്പിക്കുന്നത്.

  English summary
  Govind Padmasoorya's facebook post
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X