'കല്യാണപെണ്ണായി ഒരുങ്ങാൻ ​ഗോപിക എത്ര പവൻ വാങ്ങി..?'; സൂര്യാസ്തമയം വരെ സ്വർണം വാങ്ങിയ വീഡിയോയുമായി ജിപി!

ജനുവരി 28നാണ് ഗോവിന്ദ് പത്മസൂര്യയുടെയും ഗോപിക അനിലിന്റെയും വിവാഹം. കഴിഞ്ഞ വർഷം ഒക്ടോബര്‍ 23 നാണ് വിവാഹ നിശ്ചയ ഫോട്ടോകള്‍ പങ്കുവെച്ച് താരങ്ങള്‍ ഒന്നാകാൻ പോകുന്ന വാർത്ത പുറത്തുവിട്ടത്. മ്യൂസിക് വീഡിയോകളില്‍ അഭിനയിച്ച് കരിയര്‍ ആരംഭിച്ച ജിപി അവതാരകനായും നടനായും സ്ഥാനമുറപ്പിച്ചു. ശേഷമാണ് സിനിമകളിൽ അഭിനയിച്ച് തുടങ്ങിയത്. നടനായി ജിപി ഏറ്റവും കൂടുതൽ തിളങ്ങുന്നത് തെലുങ്കിലാണ്.

അതുപോലെ സിനിമയിൽ ബാലതാരമായി എത്തി സീരിയലിലൂടെ ജനപ്രിയ നായികയായി മാറിയ ആളാണ് ഗോപിക. സാന്ത്വനം എന്ന ഏഷ്യാനെറ്റിലെ സീരിയൽ വഴിയാണ് ​ഗോപിക മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായി മാറിയത്. ഇരുവരുടെയും പക്ക അറേഞ്ച്ഡ് മാരേജാണ്. ബന്ധു വഴി വന്ന ആലോചന രണ്ടപേരും ഏറെ ആലോചിച്ചശേഷം വിവാഹ​ത്തിലേക്ക് എത്തിക്കുകയായിരുന്നു.

Govind Padmasoorya

​ഗോപികയും ജിപിയും ഒന്നാകും എന്നത് ഒരിക്കലും പ്രേക്ഷകർ പ്രതീക്ഷിച്ചിരുന്നില്ല. അതുകൊണ്ട് തന്നെ ഇരുവരുടെയും വിവാഹ നിശ്ചയ ഫോട്ടോകൾ പ്രേക്ഷകർക്ക് വലിയ സർപ്രൈസായി. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വിവാഹത്തിനായി വസ്ത്രവും സ്വർണവും മറ്റ് കാര്യങ്ങളും ഒരുക്കുന്ന തിരക്കിലാണ് ജിപിയും ​ഗോപികയും ഇരുവരുടെയും കുടുംബവും.

ഇപ്പോഴിതാ ഭാവിവധുവിനൊപ്പം സ്വർണ്ണമെടുക്കാൻ പോയപ്പോഴുള്ള അനുഭവം പങ്കിട്ട് എത്തിയിരിക്കുകയാണ് ​ഗോവിന്ദ് പത്മസൂര്യ. ജ്വല്ലറി ഷോ​പ്പിങ് എന്ന തലക്കെട്ടോടെയാണ് വീഡിയോ ജിപി പങ്കിട്ടിരിക്കുന്നത്. രാവിലെ ജ്വല്ലറിയിൽ കയറിട്ട് ​ഗോൾഡ് പർച്ചേസ് ചെയ്ത് ഇറങ്ങിയപ്പോൾ വൈകുന്നേരമായി എന്നാണ് ജിപി പറയുന്നത്.

​ഗോൾഡ് പർച്ചേസ് ചെയ്യാൻ പോയി വലിയ പരിചയമില്ലാത്തതുകൊണ്ട് തന്നെ മോതിരത്തിന് അളവ് കൊടുക്കാൻ പോയി ഉത്തരം മുട്ടി നിന്നുവെന്നും വീഡിയോയിൽ ജിപി പറയുന്നു. വധുവായ ഗോപികയ്ക്ക് മാത്രമല്ല സഹോദരിക്കും അമ്മമാർക്കുമെല്ലാം സ്വർണാഭരണങ്ങൾ വാങ്ങിയിരുന്നു. സ്ത്രീകൾ കൃത്യമായ പ്ലാനിങ്ങും റഫറൻസ് ചിത്രങ്ങളുമെല്ലാമായാണ് വന്നത്.

എന്നാൽ സ്വർണ്ണത്തെ കുറിച്ച് വലിയ അറിവില്ലാത്തതിനാൽ ഗോവിന്ദ് പത്മസൂര്യയും പിതാവും ഗോപികയുടെ അച്ഛനും തത്ക്കാലം മാറിയിരുന്ന് കാഴ്ചക്കാരായി. താൻ അധികം ആഭരണങ്ങൾ അണിയുന്ന കൂട്ടത്തിലല്ലെന്നും വിവാഹമായതുകൊണ്ട് മാത്രമാണ് സ്വർണ്ണമെടുക്കാൻ നിർബന്ധിതയായതെന്നും വീഡിയോയിൽ ഗോപിക പറയുന്നുണ്ട്. ആഭരണക്കടയിലെത്തി മോതിരത്തിന്റെ സൈസ് ചോദിച്ചതും വേണമെങ്കിൽ ഷർട്ടിന്റെ സൈസ് പറഞ്ഞുതരാം എന്നാണ് ജിപി പറ‍ഞ്ഞത്.

govind padmasoorya

മോതിരം താൻ പൊതുവെ ഉപയോ​ഗിക്കാറില്ലെന്നും ജിപി വീഡിയോയിൽ പറയുന്നുണ്ട്. ആന്റിക്ക് മോഡൽ ആഭരണങ്ങളാണ് ​ഗോപിക തെരഞ്ഞെടുത്തവയിൽ ഏറെയും. വ്യക്തമായ ധാരണയോടെ വന്നതിനാൽ ​ഗോപിക പ്രതീക്ഷിച്ചത് കിട്ടിയെന്നത് താരം പർച്ചേസ് ചെയ്ത് സന്തോഷത്തോടെ ഇറങ്ങുമ്പോൾ തന്നെ വ്യക്തമാണ്. വീഡിയോ വൈറലായതോടെ നിരവധി രസകരമായ കമന്റുകളാണ് വീഡിയോയ്ക്ക് വന്നത്.

രാവിലേ സൂര്യോദയത്തിന് കയറി ഇറങ്ങുമ്പോൾ സൂര്യൻ അസ്തമയം കഴിഞ്ഞു... അതു പൊളിച്ചു... ഇനി എത്ര അസ്തമയം കിടക്കുന്നു, എല്ലാം ഞങ്ങളുമായി ഷെയർ ചെയ്യുന്നതിന് ജിപി ചേട്ടാ വളരെ സന്തോഷം. എല്ലാ വിധ വിവാഹ മംഗളാശംസകളും നേരുന്ന. ജനുവരി 28 ആകാൻ കാത്തിരിക്കുന്നു, കല്യാണപെണ്ണായി ഒരുങ്ങാൻ ​ഗോപിക എത്ര പവൻ വാങ്ങി..? എന്നിങ്ങനെ എല്ലാമാണ് കമന്റുകൾ.

Read more about: govind padmasoorya
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X