അവരൊരു കൂട്ടമായിട്ടാണ് എന്നെ ആക്രമിക്കാന്‍ എത്തിയത്! ഗോപികയെ ആദ്യമായി കണ്ടനിമിഷത്തെ കുറിച്ച് ജിപി

മലയാളത്തിലെ അവതാരകരന്മാരില്‍ ഏറ്റവും ജനപ്രിയനാണ് ഗോവിന്ദ് പത്മസൂര്യ എന്ന ജിപി. ഏറ്റവും കൂടുതല്‍ ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞ് നിന്നിട്ടുള്ള താരം വളരെ പെട്ടെന്നാണ് വിവാഹിതനാവാന്‍ പോവുകയാണെന്ന് പുറംലോകത്തോട് പറയുന്നത്. സാന്ത്വനം സീരിയലിലൂടെ ശ്രദ്ധേയായ നടി ഗോപിക അനിലിനെയാണ് ജിപി വിവാഹം കഴിക്കുന്നത്.

ഇരുവരുടെയും വിവാഹാലോചനയെ കുറിച്ചും വിവാഹത്തെ കുറിച്ചുമൊക്കെ താരങ്ങള്‍ തന്നെ തുറന്ന് സംസാരിച്ചിട്ടുണ്ട്. ഇപ്പോഴിതാ വിവാഹനിശ്ചയത്തിന്റെ പൂര്‍ണ വീഡിയോയാണ് ജിപിയിപ്പോള്‍ പങ്കുവെച്ചത്. രസകരമായ സംഭാഷണങ്ങള്‍ കോര്‍ത്തിണക്കിയാണ് താരങ്ങള്‍ എത്തിയിരിക്കുന്നത്.

 govind

ഇരുവരും പരിചയപ്പെട്ടത് മുതലുള്ള കാര്യങ്ങള്‍ പറഞ്ഞ് കൊണ്ടാണ് ജിപി വീഡിയോയുമായി എത്തിയത്. ഞങ്ങള്‍ കപലിശ്വേര ക്ഷേത്രത്തിന് അകത്ത് വെച്ചിട്ടാണ് ഞങ്ങള്‍ ആദ്യമായി കാണുന്നത്. അന്ന് മിട്ടുവും അവളുടെ ഒന്ന് രണ്ട് ഫ്രണ്ട്‌സും ഉണ്ടായിരുന്നു. ഞാന്‍ ഒറ്റയ്‌ക്കേ ഉണ്ടായിരുന്നുള്ളു.

അവരൊരു ഗ്യാങ്ങായി വന്ന് എന്നെ ആക്രമിക്കുകയായിരുന്നുവെന്ന് തമാശരൂപേണ ജിപി പറയുന്നു. അവരോടെല്ലാം ഞാന്‍ സംസാരിച്ചു. പിന്നെ അവര്‍ ഞങ്ങളെ മാത്രമാക്കി മാറി നിന്നു. അതിന് ശേഷം എനിക്ക് വാ തുറക്കേണ്ടതായിട്ടേ വന്നിട്ടില്ലെന്നാണ് തങ്ങളുടെ ആദ്യ കൂടിക്കാഴ്ചയെ കുറിച്ച് ജിപി പറയുന്നത്.

അതേ സമയം സഹോദരിയെ കുറിച്ച് കാര്‍ത്തിക അനിലും സംസാരിച്ചിരുന്നു. ചേച്ചി ഗോപി തനിക്കൊരു സെക്കന്‍ഡ് മദറാണെന്ന് പറയാം. അമ്മ കഴിഞ്ഞാല്‍ പിന്നെ ചേച്ചിയാണ്. ശരിക്കും അച്ഛനെയും അമ്മയെക്കാളും എനിക്ക് പേടി ചേച്ചിയെയാണ്. ചേച്ചി ചീത്ത പറഞ്ഞാലോക്കെ ഭയങ്കര വിഷമമാണ് തോന്നാറുള്ളതെന്നും കാര്‍ത്തിക പറയുന്നു.

മാത്രമല്ല ജിപി നിങ്ങളെ പോലെ ഞങ്ങളുടെയും ഫാനായിരുന്നുവെന്നാണ് കാര്‍ത്തിക പറയുന്നത്. സദ്ദസിലുള്ളവരും ജിപിയുമെല്ലാം കാര്‍ത്തികയുടെ ഈ വാക്കുകള്‍ കേട്ടപ്പോള്‍ ചിരിക്കുകയാണ് ചെയ്തത്. മാത്രമല്ല ഇപ്പോഴും ഫാനാണോ എന്ന് ചോദിച്ച ജിപിയോട് ഇപ്പോള്‍ അല്ലെന്ന് കൂടി താരം പറഞ്ഞു. എനിക്കും ഒരു ചേട്ടനെയും മെന്ററെയും ഒരു ബഡ്ഡി എന്ന് പറയാവുന്ന ആളെയാണ് കിട്ടിയിരിക്കുന്നത്. എന്റെ ചേച്ചിയ്ക്ക് പറ്റിയ ആളെ തന്നെയാണ് കിട്ടിയത്. കാരണം അവര്‍ രണ്ടാളുടെയും സ്വഭാവം നേരെ വിപരീതമാണെന്നും കാര്‍ത്തിക കൂട്ടിച്ചേര്‍ത്തു.

 govind

ഗോപികയുടെ അടുത്ത കൂട്ടുകാരിയും നടിയുമായ ഷഫ്‌ന സജിനും വിവാഹനിശ്ചയത്തിന് എത്തിയിരുന്നു. ഗോപിക അഭിനയിക്കുന്ന സാന്ത്വനം സീരിയലിലെ നായകന്‍ സജിന്റെ ഭാര്യ കൂടിയാണ് ഷഫ്‌ന. സീരിയലില്‍ ഇരുവരും ജോഡികളായി അഭിനയിക്കുന്നത് സോഷ്യല്‍ മീഡിയയില്‍ വലിയ ഹിറ്റാണ്. അതുപോലെ വ്യക്തി ജീവിതത്തിലും താരങ്ങള്‍ തമ്മില്‍ അടുത്ത സുഹൃത്തുക്കളാണ്. ഗോപികയെ കുറിച്ച് ഷഫ്‌നയും വീഡിയോയില്‍ സംസാരിച്ചിരുന്നു.

വളരെ പരിശുദ്ധമായ ഹൃദയമാണ്, ഭയങ്കര ജെനുവിനായിട്ടുള്ള വ്യക്തിയാണ്. അത്രയധികം സ്‌നേഹിക്കുന്നരാളാണ് ഗോപിക. അപ്പോള്‍ അവളും അത്രയും സ്‌നേഹവും കെയറും വാത്സല്യവുമൊക്കെ അര്‍ഹിക്കുന്നുണ്ട്. എനിക്കേറ്റവും അടുപ്പമുള്ളതും എന്റെ പ്രിയ സുഹൃത്തുമാണ് ഗോപിക. ഞാന്‍ അത്രയും ഇമോഷണലാണ്. ജിപിയെ ഞങ്ങളുടെ കുടുംബത്തിലേക്ക് സ്വാഗതം ചെയ്യുകയാണെന്നാണ് നടി ഷഫ്‌ന പറയുന്നത്.

ജിപിയുടെ വീഡിയോയുടെ താഴെ നൂറ് കണക്കിന് പേരാണ് ആശംസകള്‍ അറിയിച്ച് എത്തിയത്. ജിപി വിവാഹിതനായി കാണാന്‍ എന്നും ആഗ്രഹിച്ചിരുന്നു. വധു ആരായിരിക്കുമെന്ന് അറിയാനുള്ള കാത്തിരിപ്പിലായിരുന്നു ഏവരും. മലയാളത്തിലെ ഒട്ടുമിക്ക യുവനടിമാരുടെ പേരിനൊപ്പവും ജിപിയുടെ പേര് ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞിട്ടുണ്ട്. എന്നാല്‍ എല്ലാത്തിനുമൊടുവില്‍ ഗോപികയാണ് വധു എന്ന് അറിഞ്ഞതോടെ ഏവരും സന്തോഷത്തിലായി.

ഗോപികയെ പോലൊരു പെണ്‍കുട്ടി തന്നെയാണ് ജിപിയ്ക്ക് വേണ്ടതെന്നാണ് ആരാധകരുടെയും അഭിപ്രായം. രണ്ടാള്‍ക്കും എല്ലാവിധ ആശംസകളും. നിശ്ചയത്തിന്റെ വീഡിയോ കണ്ടപ്പോള്‍ ഒരുപാട് സന്തോഷം തോന്നുന്നു. എന്നും ഇതു പോലെ സന്തോഷം ആയി ജീവിക്കു.. സെന്തോഷവും സമാധാനവും സമൃതിയും ഐശ്വര്യവും ആരോഗ്യവും എല്ലാം എല്ലാം തന്ന് ദൈവം അനുഗ്രഹിക്കട്ടെ

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X