പേളി ഒരിക്കലും വിചാരിക്കാത്ത സ്ഥലമാണെന്ന് പറഞ്ഞു! ജിപിയും ബിഗ് ബോസിലുണ്ടോന്ന് വിളിച്ച് ചോദിച്ചു; താരങ്ങള്‍
പേളി മാണിയും ഗോവിന്ദ് പത്മസൂര്യ എന്ന ജിപിയും മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ടവരാണ്. ഡിഫോര്‍ ഡാന്‍സ് എന്ന റിയാലിറ്റി ഷോ യില്‍ അവതാരകരായിട്ടെത്തിയാണ് ഇരുവരും ശ്രദ്ധിക്കപ്പെടുന്നത്. അന്ന് തുടങ്ങിയ സൗഹൃദം ഇന്നും വലിയ കൂട്ടുകെട്ടായി ഇരുവരും മുന്നോട്ട് കൊണ്ട് പോവുകയാണ്.
ഏറ്റവും പുതിയതായി പേളിയുടെ യൂട്യൂബ് ചാനലില്‍ നടക്കുന്ന പരിപാടിയില്‍ അതിഥിയായി ജിപി എത്തിയിരിക്കുകയാണ്. തന്റെ പുതിയ സിനിമയുടെ വിശേഷങ്ങള്‍ പറയാനാണ് നടനെത്തിയതെങ്കിലും പേളിയുമായിട്ടുള്ള തമാശ നിറഞ്ഞ കാലത്തെ കുറിച്ചാണ് താരങ്ങള്‍ സംസാരിച്ചത്. അതില്‍ ബിഗ് ബോസില്‍ പോവുന്നതിനെ പറ്റിയും ഇരുവരും പറഞ്ഞിരുന്നു.

ഡിഫോര്‍ ഡാന്‍സിന്റെ കൂടുതല്‍ സീസണുകള്‍ താന്‍ ചെയ്യാത്തത് അഭിനയത്തില്‍ തന്നെ നില്‍ക്കണമെന്ന ആഗ്രഹം കൊണ്ടാണ്. ഇതിനിടെ പേളി ബിഗ് ബോസിലേക്ക് പോയി വലിയൊരു പ്രശസ്തി നേടിയെടുത്തു. പക്ഷേ ഡിഫോറിന് മുകളിലൊരു ഷോ ചെയ്ത് തനിക്ക് പ്രശസ്തിയിലേക്ക് ഉയരാന്‍ സാധിച്ചിട്ടില്ലെന്നാണ് ജിപി പറയുന്നത്.
ഇതിന് പിന്നാലെ പേളി ബിഗ് ബോസിലേക്ക് പോയതിന് പിന്നിലും ഒരു കഥയുണ്ടെന്ന് താരം പറയുന്നു. ഇതിന് മറുപടി പേളിയാണ് പറയുന്നത്. ഞാന്‍ ബിഗ് ബോസിലേക്ക് പോകുന്നതിന് മുന്‍പ് പ്രെഡിക്ഷന്‍ ലിസ്റ്റില്‍ ജിപിയുടെ പേര് പറഞ്ഞ് കേട്ടിരുന്നു. ഇവനൊക്കെ ഉണ്ടെങ്കില്‍ അതിനകത്ത് നമുക്ക് എന്തെങ്കിലുമൊക്കെ പറഞ്ഞ് ഇരിക്കാമല്ലോ എന്ന് കരുതി. അവിടെ ചെന്നപ്പോള്‍ ഇവനില്ല. പോവുന്നതിന് മുന്‍പ് ഞാന്‍ ജിപിയെ വിളിച്ച് ചോദിച്ചിരുന്നുവെന്നും പേളി പറയുന്നു.
ബിഗ് ബോസ് ഷോ യുടെ റൂള്‍ അനുസരിച്ച് ആരോടും അതിനെ പറ്റി ചോദിക്കാനോ നമ്മള്‍ പോവുന്നുണ്ടെന്ന് പറയാനോ പാടില്ല. അതുകൊണ്ട് ഞാന്‍ ജിപി യോട ചോദിച്ചാല്‍ അവന്‍ പോവുന്നുണ്ടെങ്കിലും ഉണ്ടെന്ന് പറയാന്‍ പറ്റില്ല. അതുകൊണ്ട് ബിഗ് ബോസ് തുടങ്ങുന്നതിന് തൊട്ടടുത്ത ദിവസം ഡാ ജിപി നീ ഈ തിയ്യതിയില്‍ എവിടെയായിരിക്കും ഉണ്ടാവുക എന്ന് ചോദിച്ചു.

പൊതുവേ ഞാനെവിടെയാണെന്ന് ആരെങ്കിലും ചോദിച്ചാല്‍ വീട്ടിലാണെന്ന് പോലും മറുപടി പറയാത്ത ആളാണ്. ഞാനൊരു രാജ്യത്ത് പോയി തിരിച്ചെത്തി കഴിഞ്ഞിട്ടായിരിക്കും അവിടെ നിന്നുള്ള ചിത്രങ്ങള്‍ പോലും ഇടുക. അതുകൊണ്ട് തന്നെ പേളി ഇത് ചോദിച്ചപ്പോള്‍ നീയൊരിക്കലും പ്രതീക്ഷിക്കാത്ത സ്ഥലത്തായിരിക്കുമെന്ന് മാത്രം ഞാന്‍ പറഞ്ഞു. പേളി വിചാരിച്ചു അത് ബിഗ് ബോസിലായിരിക്കുമെന്ന്.
സത്യത്തില്‍ ജിപി അന്ന് അവന്റെ വീട്ടില്‍ തന്നെയായിരുന്നു. പക്ഷേ പേളിയെ ബിഗ് ബോസില്‍ കണ്ടതോടെ ഞാനും ഞെട്ടിയെന്നും ജിപി പറയുന്നു. നിന്റെ തനി സ്വഭാവം പുറത്ത് വരുമെന്ന് പേടിച്ചിട്ടാണോ? എന്താണ് ആ ഷോ യിലേക്ക് പോകാന്‍ എന്തിനാണ് നീയിപ്പോഴും പേടിക്കുന്നതെന്ന് പേളി ജിപിയോട് ചോദിച്ചിരുന്നു.
അതിലേക്ക് പോകാന്‍ പേടിയൊന്നും ഇല്ലായിരുന്നു. പക്ഷേ നിന്റെ സീസണിന്റെ കുറച്ച് എപ്പിസോഡുകള്‍ കണ്ടതോടെ ഇനി ആ ഭാഗത്തേക്ക് പോകില്ലെന്ന് തീരുമാനിച്ചതായി താരം പറയുന്നു. ഇതുവരെ കഴിഞ്ഞ എല്ലാ സീസണുകളിലേക്കും പങ്കെടുക്കാമോന്ന് ചോദിച്ച് ക്ഷണം തനിക്ക് വന്നിരുന്നു. പക്ഷേ പോകാത്തതാണ്. അതുകൊണ്ട് തനിക്ക് മറ്റ് ഭാഷകളിലൊക്കെ അഭിനയിക്കാന്‍ സാധിക്കുന്നുണ്ടെന്ന് ജിപി പറയുന്നു.


Click it and Unblock the Notifications











