ഫോട്ടോയിടുമ്പോൾ ചോദിച്ചൂടേ...!! ഇളയരാജ വിവാദത്തിൽ ഗോവിന്ദിന്റെ വേറിട്ട മറുപടി വൈറലാകുന്നു...
ഇളയരാജ വിവാദത്തിൽ മറുപടിയുമായി സംഗീത സംവിധായകൻ ഗോവിന്ദ് വസന്ത്. ഇളയരാജയ്ക്കൊപ്പം ഒരു ഫോട്ടോ ഇടുമ്പോൾ എന്നോട് ചോദിക്കണ്ടേ. ഞാൻ തരില്ലേ നല്ല ചിത്രങ്ങൾ. പഴയ വണ്ണമുള്ള ഫോട്ടോ വാർത്തയ്ക്കൊപ്പം കൊടുത്തതിലുളള സങ്കടമുണ്ടെന്നും ഗോവിന്ദ് വസന്ത ഫേസ്ബുക്കിൽ കുറിച്ചു. കാടാതെ ഇളയരാജയുടെ ദളപതിയിലെ മറ്റൊരു ഗാനം വയലിനിൽ വായിക്കുന്ന വീഡിയോയും ഫേസ്ബുക്ക് പോസ്റ്റിൽ പങ്കുവെച്ചിട്ടുണ്ട്.

96 ചിത്രത്തിൽ തന്റെ പാട്ടുകൾ ഉൾപ്പെടുത്തിയതിനെതിരെ ഇളയരാജയുടെ പരാമർശം വലിയ വിവാദമായിരുന്നു. ഇളയരാജയുടെ വാക്കുകൾ ഇങ്ങനെ: ഒരു സിനിമയിൽ ഒരു പ്രത്യേകം കാലഘട്ടത്തെ കാണിക്കാനായി അക്കാലത്തെ പാട്ടുകൾ ഉപയോഗിക്കേണ്ട കാര്യമില്ലാല്ലോ. അന്നത്തെ പാട്ടുകളുടെ നിലവാരത്തിനുളള നല്ല പാട്ടുകൾ ഉണ്ടാക്കാനുള്ള കഴിവ് അവർക്കില്ലാത്തതു കൊണ്ടാണ് ഇതെല്ലാം സംഭവിക്കുന്നത്- ഇളയരാജ പറഞ്ഞിരുന്നു.
എന്നാൽ 96 ൽ ഇളയരാജയുടെ പാട്ടുകൾ ഉപയോഗിച്ചപ്പോൾ അദ്ദേഹത്തിൽ നിന്ന് റോയൽറ്റി നൽകി നിയമപരമായി നടപടി ക്രമങ്ങൾ പൂർത്തിയാക്കിയതിന് ശേഷമാണ് പാട്ടുകൾ ഉപയോഗിച്ചതെന്നും 96 ന്റെ സംവിധായകൻ പ്രേം കുമാർ പറഞ്ഞിരുന്നു. തെന്നിന്ത്യയിൽ സൂപ്പർ ഡ്യൂപ്പർ ഹിറ്റായ ചിത്രമായിരുന്നു 96. ചിത്രത്തെ പോലെ തന്നെ പാട്ടുകളെല്ലാം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഗോവിന്ദ് വസന്തയാണ് ചിത്രത്തിന് സംഗീതം നൽകിയത്. ചിത്രത്തിൽ ഇളയരാജയുടെ ഒരു പാട്ട് ഉപയോഗിച്ചിരുന്നു. ഇതിനെതിരെയാണ് ഒരു അഭിമുഖത്തിൽ അദ്ദേഹം വിമർശനം ഉന്നയിച്ചത്


Click it and Unblock the Notifications