കുറ്റപ്പെടുത്തുന്നത് അധികവും പെൺകുട്ടികൾ; അവർക്ക് പറ്റാത്തതിന്റെ ഫ്രസ്ട്രേഷൻ; വിമർശനങ്ങളോട് ​ഗൗരി

അടുത്തിടെ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായ സംഭവം ആയിരുന്നു നടി ​ഗൗരി ക‍ൃഷ്ണയുടെ വിവാഹം. വിവാഹ മണ്ഡപത്തിൽ ​ഗൗരി അഹങ്കാരത്തോടെ നിൽക്കുന്നു, സ്വർണാഭരണങ്ങൾ ഉപയോ​ഗിച്ചില്ല എന്നൊക്കെയായിരുന്നു വിമർശനങ്ങൾ. ഇപ്പോഴിതാ ഇതേപറ്റി പ്രതികരിച്ചിരിക്കുകയാണ് ​ഗൗരി കൃഷ്ണയും ഭർത്താവ് മനോജും. അനാവശ്യമായ കുറ്റപ്പെടുത്തലുകൾ ആണിതെന്നും അതിനെ ​ഗൗനിക്കുന്നില്ലെന്നും ഇരുവരും വ്യക്തമാക്കി. മൈൽസ് സ്റ്റോൺ മേക്കേർസുമായുള്ള അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ​ഗൗരിയും ഭർത്താവ് മനോജും.

തനിക്കങ്ങനെ തോന്നിയില്ലെന്ന് ​ഗൗരി വ്യക്തമാക്കി

വിവാഹ ദിവസം സ്വർണം വേണ്ട എന്നത് ഞാൻ ഇന്നലെയും ഇന്നും പറയാൻ‌ തുടങ്ങിയത് അല്ല. എനിക്കിത്തിരി ബോധം വന്നപ്പോൾ മുതൽ എന്റെ മനസ്സിൽ ഉണ്ടായിരുന്ന തീരുമാനം ആണ്. അത് പ്രാക്ടിക്കൽ ആക്കാൻ നോക്കിയപ്പോൾ കുറേ പേർ പറഞ്ഞു ചെയ്യരുത് പ്രശ്നമാണെന്ന്.

അച്ഛനും അമ്മയ്ക്കും നാണക്കേടുണ്ടാക്കുന്നു എന്ന് പറഞ്ഞവരുണ്ട്. തനിക്കങ്ങനെ തോന്നിയില്ലെന്ന് ​ഗൗരി വ്യക്തമാക്കി. നമ്മൾ ഒരാളെ ജീവിത പങ്കാളി ആയി കൊണ്ട് വന്ന് എന്ന് പറഞ്ഞ് അവരുടെ ഇഷ്ടങ്ങൾക്ക് മേൽ അധികാരം വെക്കാൻ പറ്റില്ലെന്ന് മനോജും ചൂണ്ടിക്കാട്ടി.

എന്റെ ക്യാരക്ടറുമായി എല്ലാവർക്കും ഒത്ത് പോവാൻ പറ്റില്ല

'ഇദ്ദേഹം ഹസ്ബെന്റ് മെറ്റീരിയിൽ ആണെന്ന് തോന്നിയ കുറേ കാര്യങ്ങൾ ഉണ്ട്. അഫെയർ ഒക്കെ ഉണ്ടായിട്ടുണ്ടെങ്കിലും കല്യാണത്തെക്കുറിച്ച് ഒരു ചിന്ത പോയിട്ടില്ലായിരുന്നു. എന്റെ ക്യാരക്ടറുമായി എല്ലാവർക്കും ഒത്ത് പോവാൻ പറ്റില്ല. പക്ഷെ ഇദ്ദേഹം സ്ട്രോങ് ആണെന്ന് തോന്നി. ഇപ്പോഴത്തെ ന്യൂജനറേഷൻ രീതികൾ ഒന്നുമില്ല. ഭയങ്കര ഹോംലി ആണ്'

കാരണം സ്ത്രീകളുടെ മനോഭാവം ഇതാണ്

'അച്ഛന്റെയും അമ്മയുടെയും സമ്പാദ്യം സ്വർണമായി കഴിത്തിലും കാലിലും ഇടാനില്ലെന്ന് പറഞ്ഞത് കുറേ കമന്റുകൾ വായിച്ച ശേഷമാണ്. ഞാൻ മനസ്സിൽ വിചാരിച്ചത് ഇങ്ങനെ ഒരു ഓപ്ഷൻ ഉണ്ടെന്ന് പറഞ്ഞ് കൊടുക്കാൻ പറ്റിയാൽ നല്ല കാര്യമാണെന്നാണ്. പക്ഷെ ഞാനിത് ചെയ്തപ്പോൾ ആണുങ്ങളേക്കാൾ കൂടുതൽ പെണ്ണുങ്ങളിൽ നിന്നും എനിക്ക് വന്നത് നെ​ഗറ്റീവ് ആയ അപ്രോച്ച് ആണ്'

'ന്യൂജൻ പിള്ളേരൊന്നുമല്ല. ഇവളിത്രയും സീരിയലിൽ നിന്നുണ്ടാക്കിയ പൈസ എവിടെ. പിശുക്കാണോ എന്നൊക്കെ ചോദിച്ച്. നമ്മുടെ നാട്ടിൽ ഇത് മാറാൻ പോവുന്നില്ല. കാരണം സ്ത്രീകളുടെ മനോഭാവം ഇതാണ്. എന്റെ സ്വന്തം പൈസയ്ക്ക് വാങ്ങിയ അത്യാവശ്യം ആഭരണങ്ങൾ എനിക്കുണ്ട്'

അധ്വനിച്ച് ഒരു ജോലി നേടി ഭർത്താവിനെ സാമ്പത്തികമായി പിന്തുണയ്ക്കുന്നതല്ലേ നല്ലത്

'അച്ഛന്റെയും അമ്മയുടെയും പൈസ കൊണ്ടുള്ള സ്വർണം തന്നെ ഇടണമെന്ന് എന്ത് അടിസ്ഥാനത്തിലാണ് പറഞ്ഞതെന്ന് എനിക്ക് അറിഞ്ഞ് കൂട. അത് എനിക്ക് ഫീൽ ചെയ്തു. അച്ഛനും അമ്മയും കഷ്ടപ്പെട്ട് ഉണ്ടാക്കിയത് കൊണ്ടു കൊടുക്കുന്നതിനേക്കാൾ നമ്മൾ അധ്വനിച്ച് ഒരു ജോലി നേടി ഭർത്താവിനെ സാമ്പത്തികമായി പിന്തുണയ്ക്കുന്നതല്ലേ നല്ലത്'

അവർക്ക് പറ്റാത്തത് മറ്റൊരാൾ ചെയ്ത് കാണുമ്പോഴുള്ള ഫ്രസ്ട്രേഷൻ

'വിമർശനങ്ങൾ ഞങ്ങളെ ബാധിച്ചിട്ടില്ല. പക്ഷെ അച്ഛനെ പറഞ്ഞത് വിഷമിപ്പിച്ചു. അച്ഛന് കഴിവില്ലാത്തത് കൊണ്ടാണ് കല്യാണ വേദിയിൽ മകൾ സംസാരിച്ചതെന്ന ചോദ്യം വന്നു. എന്റെ അച്ഛന് കഴിവുള്ളത് കൊണ്ടാണ് ഞാനങ്ങനെ സംസാരിക്കാൻ പറ്റുന്ന മോൾ ആയി മാറിയത്. അച്ഛന് അധികം സംസാരിക്കാൻ പറ്റില്ല സ്ട്രോക്ക് വന്നത് കൊണ്ട്'

'അത്കൊണ്ടാണ് അച്ഛൻ സംസാരിക്കാഞ്ഞത്. ഇത്തരം കമന്റുകൾക്ക് കാരണം ഫ്രസ്ട്രേഷൻ ആണ്. അവർക്ക് പറ്റാത്തത് മറ്റൊരാൾ ചെയ്ത് കാണുമ്പോഴുള്ള ഫ്രസ്ട്രേഷൻ. കൂടുതലും പെൺകുട്ടികൾ ആണ്. അവർക്ക് പറ്റുന്നില്ല. അവർ മൊത്തത്തിൽ തേഞ്ഞ് നിൽക്കുകയാണ്,' ​ഗൗരി കൃഷ്ണ പറഞ്ഞു.

More from Filmibeat

Read more about: gowri krishna
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X