നിങ്ങൾ ഭാര്യയോ അതോ വേലക്കാരിയോ..?; ഒരു ടിവിഷോ കണ്ടപ്പോഴുണ്ടായ ചിന്ത പങ്കുവെച്ച് നടി ഗൗരി കൃഷ്ണൻ
മിനിസ്ക്രീൻ പ്രേക്ഷകർക്ക് ഏറെ സുപരിചിതയായ അഭിനേത്രിയാണ് ഗൗരി കൃഷ്ണൻ. ഏഷ്യനെറ്റില്‍ സംപ്രേക്ഷണം ചെയ്തിരുന്ന പൗര്‍ണമി തിങ്കള്‍ എന്ന സീരിയലിൽ അഭിനയിച്ച് തുടങ്ങിയതോടെയാണ് ഗൗരി കൃഷ്ണനെ പ്രേക്ഷകര്‍ ശ്രദ്ധിച്ച് തുടങ്ങിയത്. ആ സീരിയലിന്‍റെ സംവിധായകന്‍ മനോജിനെ തന്നെയാണ് ഗൗരി പിന്നീട് വിവാഹം ചെയ്തതും. സെറ്റില്‍ വെച്ച് തുടങ്ങിയ സൗഹൃദം പിന്നെ പ്രണയമായി വിവാഹത്തിലേക്ക് എത്തുകയായിരുന്നു.
വിവാഹശേഷം അഭിനയത്തിൽ നിന്നും വിട്ടുനിൽക്കുകയാണ് താരം. പഠനവും മറ്റുമായി തിരക്കിലായതിനാലാണ് അഭിനയത്തിൽ നിന്നും നടി ഇടവേളയെടുത്തത്. എന്നിരുന്നാലും തന്റെ ആരാധകരോടും പ്രേക്ഷകരോടും വിശേഷങ്ങൾ പങ്കിടാനായി ഒരു യുട്യൂബ് ചാനൽ ഗൗരിക്കുണ്ട്. ചാനലിൽ ഏറ്റവും പുതിയതായി നടി പങ്കിട്ട വീഡിയോയാണ് ശ്രദ്ധിക്കപ്പെടുന്നത്. സ്ത്രീകളുമായി ബന്ധപ്പെട്ട വിഷയത്തെ കുറിച്ചാണ് ഗൗരി സംസാരിച്ചിരിക്കുന്നത്.

തന്റെ ചിന്തകൾ സമയം കണ്ടെത്തി നോട്ടിൽ കുത്തി കുറിക്കുന്ന ശീലം ഗൗരിക്കുണ്ട്. തന്റെ ജീവിതത്തിൽ നിന്നും ചുറ്റുപാടിലും കാണുന്ന സംഭവങ്ങളാണ് പലപ്പോഴും വിഷയമാകാറുള്ളത്. അത്തരത്തിൽ അടുത്തിടെ ഒരു ടിവിഷോ കണ്ടപ്പോഴുണ്ടായ ചിന്തയാണ് ഇങ്ങനൊരു വീഡിയോ ചെയ്യാൻ ഗൗരിയെ പ്രേരിപ്പിച്ചത്. നിങ്ങൾ ഭാര്യയോ അതോ വേലക്കാരിയോ? എന്ന തലക്കെട്ടോടെയാണ് വീഡിയോ നടി പങ്കുവെച്ചിരിക്കുന്നത്.
ഗൗരിയുടെ വാക്കുകളിലൂടെ തുടർന്ന് വായിക്കാം... ഡിന്നറിനുശേഷം എനിക്കായി കുറച്ച് സമയം എടുത്ത് മനസിൽ വരുന്ന ചിന്തകൾ ഞാൻ എഴുതിവെക്കാറുണ്ട്. അങ്ങനെ ഇന്ന് എഴുതാൻ ഉദ്ദേശിക്കുന്ന സബ്ജക്ടിനെ കുറിച്ച് നിങ്ങളോട് സംസാരിക്കാമെന്ന് കരുതി. സോഷ്യൽമീഡിയ വഴിയോ അല്ലെങ്കിൽ സ്വന്തം ജീവിതത്തിൽ നിന്നോവാണ് എനിക്ക് എഴുതാനുള്ള സബ്ജക്ട് കിട്ടാറുള്ളത്.
അടുത്തകാലത്തായി ഞാൻ ഒരു തമിഴ് ടിവി ഷോ കാണാറുണ്ട്. പെണ്‍കുട്ടികളെ വേലക്കാരിയായി കാണുന്നതിനെ കുറിച്ചും ഇന്‍ലോസ് അവരെ ട്രീറ്റ് ചെയ്യുന്ന രീതിയെ കുറിച്ചുമൊക്കെയാണ് ആ ടിവി ഷോയിൽ പങ്കെടുത്ത ഭൂരിഭാഗം ആളുകളും സംസാരിച്ചത്. അതിനെ കുറിച്ചാണ് എനിക്ക് പറയാനുള്ളത്. എഴുപത്തിയഞ്ച് ശതമാനം സ്ത്രീകളും പറഞ്ഞ ഒരു കാര്യം ഭർത്താവിന്റെ വീട്ടിൽ വേലക്കാരിയെപ്പോലെ ട്രീറ്റ് ചെയ്യപ്പെടുന്നുവെന്നാണ്.
ആ താരതമ്യം ശരിയാണെന്ന് നിങ്ങൾക്ക് തോന്നുന്നുണ്ടോ?. അതിന് മുമ്പ് ആരാണ് വേലക്കരികളെന്ന് ചിന്തിക്കണം. നമ്മള്‍ പണം കൊടുത്ത് ഒരാളെ വെയ്ക്കുന്നതാണ് വേലക്കാരികൾ. അവരെ ഒരിക്കലും നമ്മള്‍ മാനസീകമായോ അല്ലാതെയോ വേദനിപ്പിക്കുന്നില്ല. വീട്ടില്‍ നമ്മളെ സഹായിക്കുന്ന ആള്‍ പണം കൊടുത്ത് നമ്മള്‍ ജോലിക്ക് വയ്ക്കുന്ന ആളാണ്. അവര്‍ ചെയ്യുന്നത് അവരുടെ തൊഴിലാണ്. അതാണോ വീട്ടിലെ ഭാര്യമാര്‍?.

സെർവെന്റ് എന്ന് പറയുന്നത് ഒരു ജോലിയാണ്. അവർക്ക് അതിന് ശബളം കിട്ടുന്നുണ്ട്. അതുകൊണ്ട് തന്നെ നിങ്ങളെ വേലക്കാരിയായിട്ടല്ല അവർ ട്രീറ്റ് ചെയ്യുന്നത്. ശമ്പളം വാങ്ങി ഭാര്യയായി വീട്ടില്‍ നില്‍ക്കുന്നവരുണ്ടോ. വേലക്കാരികള്‍ എന്നാല്‍ അവര്‍ ചെയ്യുന്നത് ഒരു തൊഴിലാണ്. അതിന് അവര്‍ക്ക് പണം കിട്ടുന്നുണ്ട്. മാന്യമായ തൊഴില്‍. ഒരു തരത്തിലും അവരെ അപമാനിക്കാനോ വേദനിപ്പികാനോ ശമ്പളം കൊടുക്കുന്നവർക്ക് സാധിക്കില്ല.
അതിന് സംഘടനകളുണ്ട്. ഭാര്യമാര്‍ അങ്ങനെയാണോ. ഭാര്യമാരെക്കാള്‍ നന്നായിട്ടാണ് വേലക്കാരികളെ നമ്മള്‍ ട്രീറ്റ് ചെയ്യുന്നത് എന്നാണ് എന്റെ പക്ഷം. മാത്രമല്ല നിയമവിരുദ്ധമായിട്ടാണെങ്കിലും പണം ഇങ്ങോട്ട് കൊടുത്താണ് ഓരോ പെണ്‍കുട്ടിയും ഭര്‍തൃവീട്ടിലേക്ക് വരുന്നത്. കല്യാണം കഴിച്ച് കൊണ്ടുവന്നാല്‍ പെണ്‍കുട്ടികള്‍ നിര്‍ബന്ധമായും വീട്ടുജോലി ചെയ്യണം എന്നത് പണ്ടുള്ളവര്‍ ഉണ്ടാക്കി വെച്ചതാണ്. രാവിലെ എഴുന്നേല്‍ക്കണം, ഭക്ഷണം ഉണ്ടാക്കണം, അലക്കണം എന്നൊക്കെയാണ്. ഇതൊക്കെ ചെയ്യാം അത് സ്‌നേഹവും പരിഗണനയും തിരിച്ച് കിട്ടുമ്പോള്‍ സ്വാഭാവികമായി ചെയ്യുന്നതാണ്.
നീ തന്നെ ചെയ്യണം ഇത് നിന്റെ ഉത്തരവാദിത്വമാണ് എന്ന് പറയുന്നതിലാണ് പ്രശ്‌നം. സമാധാനമായി ഒന്ന് ചായ കുടിക്കാൻ പറ്റുന്നില്ലെന്ന് വരെയാണ് പല സ്ത്രീകളുടെയും പരാതി. വൈഫ് എന്ന് പോലും പറയുന്ന കാലം കഴിഞ്ഞു. പാട്നർ എന്ന രീതിയിലേക്ക് മാറി കഴിഞ്ഞു. അങ്ങോട്ട് എല്ലാം ചെയ്തിട്ടും ഇങ്ങോട്ടൊന്നും കിട്ടാതെ വരുമ്പോഴാണ് സ്ത്രീകൾക്ക് ഫ്രസ്ട്രേഷനുണ്ടാകുന്നത്. ആൺകുട്ടികളുടെ അമ്മമാർ ആണെങ്കിൽ എല്ലാം അവരെ പഠിപ്പിച്ച് തന്നെ വളർത്തുക.
സഹായത്തിന് ആരും ഇല്ലാതെയായാൽ ആൺകുട്ടികളും തുണി കഴുകൽ അടക്കം എല്ലാം ഒറ്റയ്ക്ക് ചെയ്യേണ്ടി വരില്ലേ?. ഗിവ് ആന്റ് ടേക്ക് പോളിസിയാണെന്ന് പുരുഷന്മാർ മനസിലാക്കിയാൽ തീരാവുന്ന പ്രശ്നമേയുള്ളു. അതുപോലെ എന്നെ വേലക്കാരിയായി കാണുന്നുവെന്ന് പറയുന്ന സ്ത്രീകളോട് എനിക്ക് പറയാനുള്ളത്... ഇത് നിങ്ങളുടെ ചോയ്‌സാണ്. ഞാന്‍ വേലക്കാരിയെക്കാള്‍ താഴ്ന്ന നിലയില്‍ ജീവിക്കണോ അതിന് വേണ്ടി നിന്ന് കൊടുക്കണോ എന്നത്.
അതിന് വേണ്ടി നിന്ന് കൊടുത്തതിന് ശേഷം മറ്റുള്ളവരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. എതിര്‍പ്പുള്ള കാര്യം തുറന്ന് പറയുക തന്നെ വേണം. ഇഷ്ടപ്പെടുന്നില്ലെങ്കിൽ നിന്ന് കൊടുക്കാതിരിക്കുക. നിന്ന് കൊടുത്തിട്ട് പഴി പറയരുതെന്നാണ് ഗൗരി പുതിയ വീഡിയോയിൽ തന്റെ ചിന്തകൾ പങ്കുവെച്ച് പറഞ്ഞത്.


Click it and Unblock the Notifications











