അദ്ദേഹം ചുമ്മാ കളിപ്പിക്കുകയാണ്, ഇവിടെവിടെയോ ഉണ്ട്, സച്ചിയുടെ വിയോഗം വിശ്വസിക്കാതെ കണ്ണമ്മ

സച്ചി ലോകത്തോട് വിടവാങ്ങിയെങ്കിലും അദ്ദേഹം മലയാള സിനിമയ്ക്ക് നല്‍കിയ കഥാപാത്രങ്ങള്‍ ഇനിയും ഒരുപാട് കാലം നമുക്കൊപ്പം ജീവിക്കും. നമുക്കേറെ സുപരിചിതരായ ആ കഥാപാത്രങ്ങള്‍ ഏറ്റവും വേണ്ടപ്പെട്ടവരായി നമുക്ക് ചുറ്റുമുണ്ടാവും. അങ്ങനെയൊരാളാണ് സച്ചി ഏറ്റവുമൊടുവില്‍ സംവിധാനം ചെയ്ത അയ്യപ്പനും കോശിയും എന്ന സിനിമയിലെ കണ്ണമ്മ.

കണ്ണമ്മയായി സ്‌ക്രീനിലെത്തിയ ഗൗരി നന്ദയ്ക്ക് സച്ചിയേട്ടന്റെ വിയോഗം വിശ്വസിക്കാന്‍ ഇപ്പോഴും കഴിയുന്നില്ല. സച്ചിയേട്ടന്‍ ഒരു മാന്ത്രികനാണ്.. അദ്ദേഹം നമ്മളെ കളിപ്പിയ്ക്കുകയാണ്. ഇവിടെവിടെയോ ഇപ്പോഴും സച്ചിയേട്ടന്‍ ഉണ്ട് എന്ന് വിശ്വസിക്കാനാണ് തനിക്കിഷ്ടം എന്ന് ഗൗരി നന്ദ പറയുന്നു.

sachyandgowrinandha

Recommended Video

സച്ചിയുമായി പിരിഞ്ഞത് എന്തിന്? സേതു പറയുന്നു | FilmiBeat Malayalam

വനിതയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു നടി. സച്ചി കരിയറിലെ ഹിറ്റ് ചെയ്തിട്ടല്ലേ വിടവാങ്ങിയത് എന്ന് ആരോ പറയുന്നത് കേട്ടു. എന്നാല്‍ അദ്ദേഹത്തെ സംബന്ധിച്ച് അത് തുടക്കം മാത്രമായിരുന്നു. മലയാള സിനിമയില്‍ ഇതുവരെ കണ്ടിട്ടില്ലാത്ത രീതിയില്‍ ചില സിനിമകള്‍ അദ്ദേഹത്തിന്റെ പണിപ്പുരയിലുണ്ടായിരുന്നു. ഇനി പറഞ്ഞിട്ട് കാര്യമില്ലല്ലേ- ഗൗരി പറഞ്ഞു.

അനാര്‍ക്കലി എന്ന ചിത്രത്തിന്റെ കാസ്റ്റിങ് സമയത്താണ് സച്ചിയേട്ടനെ പരിചയപ്പെട്ടത്. ആ ചിത്രത്തില്‍ എനിക്ക് വേഷങ്ങളൊന്നും ഇല്ലായിരുന്നു. സച്ചിയേട്ടന്‍ കഥ എഴുതി തീരുമ്പോഴേക്കും അദ്ദേഹത്തിന്റെ മനസ്സില്‍ ഓരോ കഥാപാത്രങ്ങളും ആരൊക്കെ ചെയ്യണം എന്ന് തീരുമാനിച്ചു കഴിഞ്ഞിട്ടുണ്ടാവും.

അയ്യപ്പനും കോശിയും എന്ന ചിത്രത്തിലെ കണ്ണമ്മയാവാന്‍ എനിക്ക് വിളി വന്നത് അപ്രതീക്ഷിതമായിട്ടാണ്. 'നിനക്ക് ഒരു വേഷമുണ്ട്, നീ ചെയ്താല്‍ നന്നാവും എന്ന് എനിക്ക് തോന്നുന്നു' അത്രയേ സച്ചിയേട്ടന്‍ പറഞ്ഞുള്ളൂ. അതെന്റെ ജീവിതത്തിലെ ട്വിസ്റ്റുമായി - ഗൗരി നന്ദ പറഞ്ഞു.

സച്ചിയ്‌ക്കൊപ്പം എടുത്ത ഒരു ഫോട്ടോ ഗൗരി നന്ദയ്ക്ക് ഏറെ പ്രിയപ്പെട്ടതാണത്രെ. പൊതുവെ ജോലി ചെയ്യുന്നവര്‍ക്കൊപ്പം നിന്ന് ഫോട്ടോ എടുക്കാന്‍ താത്പര്യമില്ലാത്ത ഗൗരി നന്ദ സച്ചിയ്‌ക്കൊപ്പം മാത്രം ഒരു ഫോട്ടോ എടുത്തിട്ടുണ്ട്. അത് തനിക്കേറ്റവും പ്രിയപ്പെട്ട ക്ലിക്ക് ആണെന്നും, തന്റെ പ്രൊഫൈല്‍ പിക്ചര്‍ ഇപ്പോഴും സച്ചിയേട്ടനൊപ്പമുള്ള ആ ഫോട്ടോ ആണെന്നും ഗൗരി നന്ദ പറഞ്ഞു.

More from Filmibeat

Read more about: sachi സച്ചി
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X