എന്നോട് ഓടി വന്ന് സോറി പറഞ്ഞു, ആ കുട്ടിയോട് ദേഷ്യം വെച്ചിരിക്കാൻ പറ്റിയില്ല; തുറന്ന് പറഞ്ഞ് ​ഗ്രേസ് ആന്റണി

സ്വാഭാവിക അഭിനയം കൊണ്ട് ശ്രദ്ധ നേടിയ നടിയാണ് ​ഗ്രേസ് ആന്റണി. റിയലിസ്റ്റിക് സിനിമകളിലൂടെ മലയാള സിനിമയ്ക്ക് ലഭിച്ച മികച്ച കലാകാരിയായാണ് ​ഗ്രേസ് ആന്റണി അറിയപ്പെടുന്നത്. ചെയ്ത സിനിമകളിൽ ഭൂരിഭാ​ഗവും ശ്രദ്ധിക്കപ്പെട്ടു. ​ഇവയിലെല്ലാം ശ്രദ്ധേയ വേഷങ്ങളും ​ഗ്രേസിന് ലഭിച്ചു.

അടുത്തിടെ റോഷാക്ക്, അപ്പൻ എന്നീ സിനിമകളിലാണ് ​ഗ്രേസ് ആന്റണി ശ്രദ്ധേയ വേഷം ചെയ്തത്. റോഷാക്കിൽ ഇതുവരെ ചെയ്യാത്ത തരത്തിലുള്ള വേഷമാണ് ​നടി ചെയ്തത്. നിരൂപക പ്രശംസ നേടിയ അപ്പനിൽ ചെറിയ സ്ക്രീൻ ടെെമേ ​ഗ്രേസിനുണ്ടായിരുന്നുള്ളൂ. എങ്കിലും ചെയ്ത വേഷം ശ്രദ്ധിക്കപ്പെട്ടു. നായിക നടി എന്നതിനപ്പുറം സിനിമയിൽ ഒരു ശ്രദ്ധേയ വേഷമാണ് ​ഗ്രേസ് പലപ്പോഴും തെരഞ്ഞെടുക്കാറ്.

Grace Antony

കുമ്പളങ്ങി നൈറ്റ്, അപ്പൻ, കനകം മൂലം കാമിനി മൂലം തുടങ്ങിയ സിനിമകളിലെല്ലാം ​ഗ്രേസ് മാത്രമായിരുന്നില്ല പ്രധാന വേഷം ചെയ്ത നടി. പക്ഷെ തന്റെ റോൾ മികച്ചതാക്കാൻ ​ഗ്രേസ് ആന്റണിക്ക് കഴി‍ഞ്ഞു. മാറിയ സിനിമാ ലോകത്ത് അതിനുസൃതമായ രീതിയിലാണ് ​ഗ്രേസ് ആന്റണി തന്റെ കരിയർ പടുത്തുയർത്തുന്നത്. മിർച്ചി മലയാളത്തിന് ​​ഗ്രേസ് ആന്റണി നൽകിയ അഭിമുഖമാണിപ്പോൾ ശ്രദ്ധ നേടുന്നത്.

സിനിമയിലേക്ക് വിളിക്കുമ്പോൾ ശരീര വണ്ണം കുറയ്ക്കണമെന്ന് പറയുന്നവരുണ്ടെന്ന് ​ഗ്രേസ് പറയുന്നു. വെറുതെ അങ്ങനെ മാറ്റം വേണമെന്ന് പറയുന്നവരോട് നോ പറയാറുണ്ട്. ആ കഥാപാത്രം ഡിമാന്റ് ചെയ്യുന്നില്ലല്ലോ എന്ന് ചോദിക്കും. ഇപ്പോൾ ചെയ്യുന്ന തമിഴ് സിനിമയിൽ മെലിയാൻ പാടില്ല, ഇങ്ങനെ തന്നെ ഇരിക്കണമെന്നാണ് സംവിധായകൻ പറഞ്ഞതെന്നും ​ഗ്രേസ് വ്യക്തമാക്കി.

Grace Antony

കരിയറിൽ നായികാ റോളുകൾ വന്നില്ലെങ്കിൽ ക്യാരക്ടർ റോളുകൾ ചെയ്യാനും താൻ തയ്യാറാണെന്ന് ​ഗ്രേസ് ആന്റണി പറയുന്നു. എനിക്ക് അഭിനയിച്ചാൽ മതി. ചെയ്യുന്നത് നല്ല കഥാപാത്രങ്ങളായിക്കണം എന്നേയുള്ളൂ. സ്കൂളിൽ നിന്നുണ്ടായ ബുള്ളിയിങ്ങിനെക്കുറിച്ച് ​ഗ്രേസ് അടുത്തിടെ സംസാരിച്ചിരുന്നു. നടിയാകണെന്നാ​ഗ്രഹിച്ച തന്നെ പലരും കളിയാക്കിയെന്നും ഒരുപാട് അവ​ഗണനകൾ നേരിടേണ്ടി വന്നെന്നും ​ഗ്രേസ് പറഞ്ഞു. ഇവരിലൊരാൾ മാപ്പ് പറഞ്ഞെന്നാണ് ഇപ്പോൾ ​ഗ്രേസ് വ്യക്തമാക്കിയിരിക്കുന്നത്.

'എന്നെ ഭയങ്കരമായി ബുള്ളി ചെയ്ത കുട്ടിയെ പിന്നീട് ഞാൻ‌ കണ്ടു. അവർ വന്ന് സോറി പറഞ്ഞു. എനിക്ക് പിന്നെ ഒന്നും പറയാൻ പറ്റിയില്ല. അവരോടുള്ള ദേഷ്യം വെച്ചിരിക്കാൻ പറ്റിയില്ല. സോറി പറഞ്ഞപ്പോൾ പെട്ടെന്നങ്ങ് ഇല്ലാതായി പോയി. അതൊരു മൊമന്റ് ആയിരുന്നു. ഏതോയൊരു സ്ഥലത്ത് ഫെസ്റ്റിവൽ നടക്കുകയായിരുന്നു'

'കുട്ടികൾ ഡാൻസ് കളിക്കുന്നത് കാണാൻ വേണ്ടി പോയതാണ്. അപ്പോൾ അവരവിടെ ഉണ്ടായിരുന്നു. എന്നെ കണ്ടപ്പോൾ ഓടി വന്ന് സംസാരിച്ചു,' ​ഗ്രേസ് ആന്റണി പറഞ്ഞു. കളിയാക്കിവയർ കാരണാണ് തനിക്കിത്രയും മുന്നോട്ട് പോവാൻ കഴിഞ്ഞതെന്നും അല്ലെങ്കിൽ ഒരുപക്ഷെ ഉള്ളിൽ ആ ഫയർ ഉണ്ടാവിലലായിരുന്നെന്നും ​ഗ്രേസ് ആന്റണി വ്യക്തമാക്കി.

സിനിമാ രം​ഗത്ത് ഇന്ന് സജീവ സാന്നിധ്യമായ ​ഗ്രേസ് ആന്റണി പക്ഷെ ഒന്നിലധികം സിനിമകൾ ഒരുമിച്ച് ചെയ്യുന്നില്ല. അതാണ് തനിക്ക് എളുപ്പമെന്നാണ് ​ഗ്രേസ് പറയുന്നത്. സിനിമയോടൊപ്പം നൃത്തത്തിലും തൽപരയാണ് ​ഗ്രേസ്.

സിനിമകളിലെ നായിക സങ്കൽപ്പങ്ങൾ മാറ്റാൻ പറ്റിയ ചുരുക്കം നടിമാരിലൊരാളും ​ഗ്രേസ് ആന്റണിയാണ്. നടി ഉർവശിക്ക് പകരക്കാരിയാണ് ​ഗ്രേസ് ആന്റണിയെന്ന് പല സിനിമാ പ്രേമികളും നേരത്തെ അഭിപ്രായപ്പെട്ടിരുന്നു. എന്നാൽ തനിക്ക് താരതമ്യങ്ങളോട് താൽപര്യമില്ലെന്നാണ് ​ഗ്രേസ് വ്യക്തമാക്കിയത്.

More from Filmibeat

Read more about: grace antony
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X