രണ്ടും ഭാര്യയുടെ വേഷമായിരുന്നു; മികച്ച ഭര്‍ത്താവിനെ കുറിച്ച് ചോദ്യത്തിന് ഉത്തരം പറഞ്ഞ് ഗ്രേസ് ആന്റണി
കുമ്പളങ്ങി നൈറ്റ്‌സിലെ സിമി മോളായി വന്ന നടി ഗ്രേസ് ആന്റണി ഇപ്പോള്‍ സുഹറയായിട്ടാണ് അറിയപ്പെടുന്നത്. ഏറ്റവും പുതിയതായി ഒടിടി റിലീസായി പ്രേക്ഷകര്‍ക്ക് മുന്നിലെത്തിയ ഹലാല്‍ ലവ് സ്റ്റോറി എന്ന ചിത്രത്തിലാണ് സുഹറ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് ഗ്രേസ് കൈയടി വാങ്ങിച്ചത്. കുമ്പളങ്ങിയിലും ഭാര്യയുടെ റോളിലെത്തിയ നടി പുതിയ സിനിമയിലും സമാനമായ റോളിലെത്തിതിന്റെ കാരണം വനിത ഓണ്‍ലൈന് നല്‍കിയ അഭിമുഖത്തിലൂടെ പറയുകയാണ്.
'ടൈപ്പ് കാസ്റ്റ് ചെയ്യപ്പെടുമോ എന്ന പേടി ഉണ്ടായിരുന്നു. കാരണം കുമ്പളങ്ങിയിലും ഇപ്പോള്‍ ഹലാലിലും ഭാര്യ വേഷമാണ് കിട്ടിയത്. ഇപ്പോഴെ ഭാര്യ റോള്‍ ചെയ്താല്‍ എന്റെ പ്രായത്തിന് ചേരുന്ന റോള്‍ കിട്ടാതിരിക്കുമോ എന്നൊക്കെ ആലോചിച്ചു. പക്ഷേ ക്യാരക്ടര്‍ ചെയ്തു തുടങ്ങി. ആ കഥാപാത്രത്തിന് എത്രമാത്രം പെര്‍ഫോം ചെയ്യാനുള്ള സ്‌പേസ് ഉണ്ടെന്ന് മനസിലാവുമ്പോള്‍ ഈ പേടി എല്ലാം പോകും. അതുകൊണ്ട് ഇനിയാണെങ്കിലും ഇത്തരം നല്ല റോളുകള്‍ വന്നാല്‍ ചെയ്യാന്‍ തന്നെയാണ് തീരുമാനം.

കുമ്പളങ്ങിയിലെ ഷമ്മിയും ഹലാല്‍ ലവ് സ്റ്റോറിയിലെ ഷെരീഫും അത്ര നല്ല ഭര്‍ത്താക്കന്മാരല്ല. സ്വന്തം ചേട്ടനെ പോലെ നിന്നിട്ടാണ് ഇങ്ങനെയൊക്കെ ചെയ്യുന്നതെന്ന് ഷമ്മിയും നിനക്കീ വീട്ടില്‍ നിന്നാല്‍ എന്താണ് കുഴപ്പമെന്ന് ചോദിക്കുന്ന ഷെരീഫും ഏകദേശം ഒരേ കയറില്‍ കെട്ടാവുന്ന ആളുകളാണ്. ഷമ്മി ഭാര്യയ്ക്ക് സ്‌പേയ്‌സ് തരുന്നേയില്ല, പക്ഷേ ഷെരീഫിന്റെ കാര്യത്തില്‍ പരസ്പരം സ്‌പേയിസ് കിട്ടാതെ പോകുന്നതിന്റെ പ്രശ്‌നങ്ങളാണ് കൂടുതലും. അങ്ങനെ നോക്കിയാല്‍ ഷമ്മിയെക്കാളും ഭേദപ്പെട്ടയാളാകും ഷെരീഫ്.


Click it and Unblock the Notifications











