സിമി മോള് തടി ഒരുപാടങ്ങ് കുറച്ചല്ലോ.. ഏട്ടനോട് പറഞ്ഞിട്ടാണോ...
സിമി മോളെ ഓര്‍മയില്ലേ.. ഷമ്മിയുടെ ഭാര്യ.. ഒരു ചിരിയോടെയല്ലാതെ കുബളങ്ങി നൈറ്റ്‌സ് എന്ന സിനിമയിലെ സിമി മോളെ ഓര്‍ക്കാന്‍ പറ്റുമോ.. നോട്ടം കൊണ്ടും നടത്തം കൊണ്ടും സംഭാഷണം കൊണ്ടും സിമി പ്രേക്ഷകരുടെ ശ്രദ്ധ പിടിച്ചു പറ്റിയത് വളരെ പെട്ടന്നാണ്. അതുകൊണ്ട് തന്നെ സിമിയായി എത്തിയ ഗ്രേസ് ആന്റണിയ്ക്ക് അവസരങ്ങള്‍ക്ക് വേണ്ടി പിന്നെ അധികം അലയേണ്ടി വന്നില്ല. കുബളങ്ങി നൈറ്റ്‌സിനെ അഭിനയം ശ്രദ്ധിക്കപ്പെട്ടതോടെ നല്ല നല്ല സിനിമകള്‍ ഗ്രേസിനെ തേടിയെത്തി.
സിംപിള്‍ സൗമ്യയാണ് അടുത്ത ചിത്രം. നവാഗതനായ അഭിലാഷ് കുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ടൈറ്റില്‍ റോളായ സൗമ്യയെയാണ് ഗ്രേസ് അവതരിപ്പിയ്ക്കുന്നത്. 22 ഫീമെയില്‍ കോട്ടയം എന്ന ചിത്രത്തിന്റെ തിരക്കഥാകൃത്തുക്കളില്‍ ഒരാളാണ് അഭിലാഷ്. കഥാപാത്രത്തെ കുറിച്ച് കൂടുതല്‍ കാര്യങ്ങളൊന്നും പുറത്തുവന്നിട്ടില്ല. ഇപ്പോള്‍ കേള്‍ക്കുന്നു സൗമ്യ എന്ന കഥാപാത്രത്തിന് വേണ്ടി തടി കുറച്ചിരിക്കുകയാണ് ഗ്രേസ്.
സിംപിള്‍ സൗമ്യയ്ക്ക് വേണ്ടി 14 കിലോ ശരീരഭാരം കുറച്ചെടുത്തിരിയ്ക്കുകയആണ് ഗ്രേസ്. കൃത്യമായ ഭക്ഷണ രീതിയിലൂടെയുമാണ് വ്യായമത്തിലൂടെയുമാണ് ഗ്രേസ് തന്റെ ലക്ഷ്യം കണ്ടത്. ഈ തടി നിലനിര്‍ത്തി കൊണ്ടുപോവുക എന്നതാണ് ഏറെ പ്രയാസം എന്ന് നടി പറയുന്നു.

2016 ല്‍ ഹാപ്പി വെഡ്ഡിങ് എന്ന ചിത്രത്തിലൂടെയാണ് ഗ്രേസ് ആന്റണി സിനിമാ ലോകത്തെത്തിയത്. ഒരു പാട്ട് പാടാന്‍ ആവശ്യപ്പെടുമ്പോള്‍ 'മലയാളം വേണോ ഹിന്ദി വേണോ തമിഴ് വേണോ' എന്ന് ചോദിയ്ക്കുന്ന ഡയലോഡ് ശ്രദ്ധേയമായിരുന്നു. തുടര്‍ന്ന് ചെറിയ ചെറിയ വേഷങ്ങള്‍ ചെയ്തു പോന്ന ഗ്രേസ് ആന്റണിയ്ക്ക് കരിയര്‍ ബ്രേക്ക് ലഭിച്ചത് കുബളങ്ങി നൈറ്റ്‌സ് എന്ന ചിത്രത്തിലെ സിമിയിലൂടെയാണ്. തുടര്‍ന്ന് തമാശ, പ്രതി പൂവന്‍ കോഴി എന്നീ ചിത്രങ്ങളില്‍ ശ്രദ്ധേയമായ വേഷം ചെയ്യാന്‍ സാധിച്ചു.
Recommended Video
ഹലാല്‍ ലവ് സ്‌റ്റോറി, സാജന്‍ ബേക്കറി സിന്‍സ് 1961 എന്നിവയാണ് ഗ്രസിന്റെ പുതിയ ചിത്രങ്ങള്‍. അഭിനേത്രി എന്നതിനപ്പുറം നല്ലൊരു തിരക്കഥാകൃത്തും സംവിധായികയുമാണ്. കെ-നോളജ് എന്ന ഹ്രസ്വ ചിത്രം സംവിധാനം ചെയ്തുകൊണ്ടാണ് തുടക്കം. ആദ്യമായി ആര്‍ത്തവം അനുഭവയിക്കുന്ന രണ്ട് പെണ്‍കുട്ടികളുടെ കഥ പറയുന്ന ഹ്രസ്വ ചിത്രത്തിന്റെ തിരക്കഥാകൃത്ത് കൂടെയാണ് ഗ്രേസ് ആന്റണി. ഈ സിനിമ യൂട്യൂബില്‍ തരംഗമായിരുന്നു.


Click it and Unblock the Notifications