For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  സേഫ് അല്ലാത്തിടങ്ങളിൽ മുൻ കരുതൽ എടുക്കും, സിനിമയിൽ സുരക്ഷിതമല്ലാത്ത സ്ഥലങ്ങൾ എനിക്കറിയാം; ​ഗ്രേസ് ആന്റണി

  |

  മലയാളത്തിൽ ഇന്ന് യുവനിരയിൽ ശ്രദ്ധേയ ആണ് നടി ​​ഗ്രേസ് ആന്റണി. സ്വാഭാവിക അഭിനയത്തിലൂടെ പ്രേക്ഷക മനസ്സിൽ ഇടം പിടിച്ച ​ഗ്രേസ് വളരെ പെട്ടെന്ന് തന്നെ ശ്രദ്ധിക്കപ്പെട്ടു. ഹാപ്പി വെഡ്ഡിം​ഗ് എന്ന സിനിമയിൽ ചെയ്ത കോമഡി വേഷത്തിലൂടെയാണ് ​ഗ്രേസ് പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റുന്നത്.

  പിന്നീട് കനകം മൂലം കാമിനി മൂലം, കുമ്പളങ്ങി നൈറ്റ്സ്, ​ഹലാൽ ലൗ സ്റ്റോറി, റോഷാക്ക്, തമാശ, പ്രതി പൂവൻ കോഴി തുടങ്ങി നിരവധി സിനിമകളിലൂടെ ശ്രദ്ധിക്കപ്പെട്ടു.

  Also Read: ഞാന്‍ പറയാത്ത കാര്യങ്ങള്‍ പല അഭിമുഖങ്ങളിലും വായിക്കാറുണ്ട്; ആണുങ്ങള്‍ക്ക് മാത്രമായി ചെയ്യാവുന്ന കാര്യങ്ങളില്ല

  റോഷാക്കിൽ ആണ് അടുത്തിടെ ​ഗ്രേസ് ശ്രദ്ധേയ വേഷം ചെയ്തത്. അപ്പനിൽ ചെയ്ത വേഷവും സ്ക്രീൻ സ്പേസ് കുറവെങ്കിലും ശ്രദ്ധിക്കപ്പെട്ടു. ഇപ്പോഴിതാ ഏഷ്യാനെറ്റിന് നൽകിയ അഭിമുഖത്തിൽ ​ഗ്രേസ് ആന്റണി പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധ നേടുന്നത്.

  'സിനിമയെക്കുറിച്ചുള്ള സോഷ്യൽ മീഡിയ പ്രതികരണങ്ങൾ എനിക്ക് ടെൻഷൻ ആണ്. ഞാൻ സിനിമയിലേക്ക് വരുന്ന സമയത്ത് യൂട്യൂബ് പരിപാടികളൊന്നും ഇല്ല. അപ്പോൾ നമുക്ക് കുറച്ച് റിയാക്ഷൻ അവിടെന്നും ഇവിടന്നുമൊക്കെ പിടിച്ചു പോയാൽ മതി. പക്ഷെ ഇപ്പോൾ ഞാൻ തന്നെ ഒരു കാണുന്നതും എന്റെ ജനറേഷനിലെ കുട്ടികളും കാണുന്ന സിനിമകളുടെ എണ്ണം കൂടുകയാണ്'

  Grace Antony

  'ഇവർക്ക് പല തരത്തിലുള്ള ആക്ടിം​ഗും കണ്ടിട്ടുണ്ട്. നമ്മൾ ഒരു സിനിമയിൽ ഒരു സാധനം കൊടുക്കുമ്പോൾ അവർ കണ്ടിട്ടുള്ള സാധനം ആണ്. അതിൽ വെറെെറ്റി കൊടുക്കണം. റോഷാക്കിൽ ഞാൻ ഒരുപാട് കഷ്ടപ്പെട്ട് അഭിനയിച്ചതാണ്. അതിൽ ഒരു റിവ്യൂവർ എന്നെ പറ്റി പറഞ്ഞ റിവ്യൂ വളരെ നോർമൽ ആണ്. ഇത്രയും കഷ്ടപ്പെട്ടിട്ടും അയാളെന്നെ പറ്റി ഒന്നും പറഞ്ഞില്ലല്ലോ എന്ന് ആലോചിച്ചു. ഞാൻ ഇനിയും ഇംപ്രൂവ് ചെയ്യാനുണ്ട് എന്നാണ് അതിന്റെ അർത്ഥം'

  'സിനിമാ ഇൻഡസ്ട്രി സേഫ് ആയാണ് എനിക്ക് തോന്നുന്നത്. എവിടെ ഞാൻ സേഫ് ആവുമെന്ന് എനിക്കറിയാം. എനിക്ക് സേഫ് അല്ലാത്ത സ്പേസിലേക്ക്
  ഞാൻ മനപ്പൂർവം പോവില്ല. ഇനി അഥവാ പോയാൽ തന്നെ എന്തൊക്കെ മുൻകരുതൽ എടുക്കണമെന്ന് എനിക്കറിയാം. അങ്ങനെ ഒരു സ്പേസിലേക്കേ ഞാൻ പോവുള്ളൂ. ഇതുവരേക്കും ഞാൻ സേഫ് ആണ്'

  Also Read: ലാലേട്ടന്റെ റൂമില്‍ ഞങ്ങളെല്ലാം കൂടി, അതുകണ്ട തമിഴ് നടന്‍ ഞെട്ടലോടെ പറഞ്ഞത്; വെളിപ്പെടുത്തി ആസിഫ്‌

  ജീവിതത്തിൽ തീരുമാനങ്ങൾ എടുക്കുന്നതിനെക്കുറിച്ചും ​​ഗ്രേസ് ആന്റണി സംസാരിച്ചു. 'പലപ്പോഴും നമ്മൾ വിഷമ ഘട്ടത്തിൽ ആണ് തീരുമാനം എടുക്കുന്നത്. എന്റെയൊരു ഫ്രണ്ട് പറഞ്ഞ് തന്നതാണ്, ഒരുപാട് സങ്കടം ഉള്ളപ്പോഴും സന്തോഷം ഉള്ളപ്പോഴും തീരുമാനം എടുക്കരുതെന്ന്, ലൈഫിൽ സക്സസ് ആയിട്ടുള്ള ആളുകൾ പറയുന്നത് കേട്ടിട്ടുണ്ട്. വിഷമം ഉണ്ടായിരിക്കുമ്പോഴാണ് വിട്ട് പോവാം എന്ന് വിചാരിക്കുന്നത്. അത് ആ സമയത്തെ ഇമോഷൻ ആണ്. ഞാൻ ആ സ്വഭാവം മാറ്റി'

  Grace Antony

  'സ്ത്രീകൾ പലപ്പോഴും ഇമോഷണലി കണക്ടഡ് ആണ്. നമ്മൾ ഇമോഷണലി മറ്റൊരാളെ ആശ്രയിക്കും. പക്ഷെ നമ്മൾ നമ്മളെ തിരിച്ചറിയുന്നില്ല. ഇറ്റസ് ഓക്കെ എന്ന് മറ്റൊരാൾ പറയാൻ നമ്മൾ എപ്പോഴും ആ​ഗ്രഹിക്കും. അത് നമുക്ക് തന്നെ ചെയ്തൂടെ. നമുക്ക് രണ്ട് കൈ ഉണ്ടല്ലോ. നമ്മളെ തന്നെ തട്ടി ആശ്വസിപ്പിക്കാം. അത് എളുപ്പമല്ല. പ്രാക്ടീസിലൂടെ സാധിക്കും,' ​ഗ്രേസ് ആന്റണി പറഞ്ഞു.

  Read more about: grace antony
  English summary
  Grace Antony Open Up About Safety For Women In Film Industry; Actress Says She Takes The Precautions
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X