For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts
  Read more about: grace antony

  പലരും പ്രായമുള്ള സ്ത്രീയാണെന്നാണ് കരുതിയത്, യഥാർഥ വയസ്സ് വെളിപ്പെടുത്തി ഗ്രേസ്സ് ആന്റണി

  |

  ചെറിയ സമയം മലയാള സിനിമയിൽ തന്റേതായ സ്ഥാനം കണ്ടെത്തിയ നടിയാണ് ഗ്രേസ് ആന്റണി. 2016 ൽ പുറത്തിറങ്ങിയ ഹാപ്പി വെഡിങ്ങ് എന്ന ചിത്രത്തിലൂടെയാണ് ഗ്രേസ് വെള്ളിത്തിരയിൽ എത്തുന്നത് ചിത്രത്തിലെ ടീന എന്ന കഥാപാത്രം പ്രേക്ഷകരുടെ ഇടയിൽ ശ്രദ്ധിക്കപ്പെടുകയും ചെയ്തിരുന്നു. നടിയുടെ കരിയർ തന്നെ മാറ്റി മറിച്ച ചിത്രമായിരുന്നു കുമ്പളങ്ങി നൈറ്റ്സ്. ചിത്രത്തിലെ സിമി എന്ന കഥാപാത്രം ഗ്രേസ് ആന്റണിയുടെ കരിയർ തന്നെ മാറ്റി മറിക്കുകയായിരുന്നു. ചിത്രത്തിന് പിന്നാലെ നിരവധി മികച്ച കഥാപാത്രങ്ങൾ നടിയെ തേടിയെത്തുകയായിരുന്നു. ശക്തമായ സ്ത്രീകഥാപാത്രങ്ങളായിരുന്നു ഇവയെല്ലാം.

  അമല പോളിന്റെ മേക്കോവർ ചിത്രം കാണാം

  ഇപ്പോഴിത പ്രായത്തിൽ മുതിർന്ന കഥാപാത്രങ്ങൾ തേടിയെത്തുന്നതിനെ കുറിച്ച് ഗ്രേസ് ആന്റണി. സ്റ്റാർ ആന്റ് സ്റ്റൈലിന് നൽകിയ അഭിമുഖത്തിലാണ് നടി ഇക്കാര്യം വെളിപ്പെടുത്തിയത്. ലോക്ക് ഡൗൺ കാലത്താണ് പ്രേക്ഷകർക്ക് തന്റെ ശരിക്കുമുളള പ്രായം മനസ്സിലായതെന്നും ഗ്രേസ് പറയുന്നു. നടിയുടെ വാക്കുകൾ ഇങ്ങനെ...

  ലോക്ക് ഡൗണ്‍ കാലത്ത് സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ട ഡാൻസ് വീഡിയോ കുറിച്ച് ചോദിച്ചപ്പോഴാണ് പ്രായത്തെ കുറിച്ച് നടി വെളിപ്പെടുത്തിയത്.

  ഷൂട്ടിങ്ങൊക്കെ മുടങ്ങി വീട്ടില്‍ വെറുതെയിരിക്കുമ്പോള്‍ രസത്തിന് ചെയ്ത വീഡിയോകളായിരുന്നു അത് . എന്നാൽ അതുകൊണ്ട് ഒരു ഗുണമുണ്ടായി. ഇതുവരെ ചെയ്ത സിനിമകളിലൊക്കെ അല്പം മുതിര്‍ന്ന വേഷങ്ങള്‍ ചെയ്തതുകൊണ്ടാവാം ഞാനല്പം പ്രായമുള്ള സ്ത്രീയാണെന്നാണ് എല്ലാവരും വിചാരിച്ചത് എന്ന് തോന്നുന്നു. സത്യത്തിലെനിക്ക് 23 വയസ്സേ ആയിട്ടുള്ളൂ. ഡാന്‍സ് വീഡിയോ കണ്ടപ്പോഴാണ് എന്റെ യഥാര്‍ത്ഥ പ്രായം ആളുകള്‍ക്ക് പിടികിട്ടിയത് അതിന് ശേഷം വന്ന പ്രോജക്ടുകളിലൊക്കെ ചെറുപ്പമുള്ള റോളുകളായിരുന്നു

  ബോറടി മാറ്റാന്‍ വേണ്ടിയാണ് ഷോട്ട് ഫിലിംചെയ്തത്. K-nowledge എന്ന ആ ഷോട്ട് ഫിലിമിന്റെ പേര്. തിരക്കഥയും സംവിധാനവും നിർമ്മാണവും ഞാൻ തന്നെയായിരുന്നു. കൂടാതെ അതിൽ ചെറിയൊരു വേഷത്തില്‍ അഭിനയിക്കുകയും ചെയ്തു. എട്ട് മാസത്തിനുള്ളില്‍ 30 ലക്ഷത്തിലേറെ പേരാണ് ആ കുഞ്ഞു സിനിമ കണ്ടത്. അതിൽ തനിക്ക് ഏറെ സന്തോഷമുണ്ടെന്നു ഗ്രേസ് പറയുന്നു.

  ഡിഗ്രിക്ക് പഠിക്കുമ്പോള്‍ മുതൽ തന്നെ തിരക്കഥകള്‍ എഴുതാറുണ്ട്. അതെന്റെ ഹോബി കൂടിയായിരുന്നു. എഴുത്തുകാരുടെ ഭാഗത്തുനിന്ന് ഓരോ കഥാപാത്രങ്ങളെയും എങ്ങനെ കാണുന്നു എന്നറിയാന്‍ വലിയ താത്പര്യം പണ്ടേയുണ്ടായിരുന്നു. അങ്ങനെയാണ് എഴുതിനോക്കാന്‍ തുടങ്ങിയത്.

  സംവിധായകര്‍ അതിനെ എങ്ങനെ കാണുന്നു എന്നും ഇപ്പോള്‍ ആലോചിക്കും. അതില്‍നിന്ന് വിഭിന്നമായാണ് നടീനടന്‍മാര്‍ ഓരോ കഥാ പാത്രങ്ങളെയും കാണുന്നത് എന്നുമറിയാം. എന്നെങ്കിലുമൊരു മുഴുനീള സിനിമയ്ക്ക് തിരക്കഥയൊരുക്കുക എന്നതാണ് ഇപ്പോള്‍ മനസ്സിലുള്ള സ്വപ്‌നം,' ഗ്രേസ് കൂട്ടിച്ചേർത്തു.

  പ്രീസ്റ്റ് റിലീസ് വൈകും.. സംവിധായകൻ പറയുന്നു | FilmiBeat Malayalam

  സാജൻ ബേക്കറിയാണ് ഗ്രേസ് ആൻറണിയുടെ ഏറ്റവും പുതിയ ചിത്രം. അജു വർഗീസിന്റെ കഥാപാത്രമായ സാജന്റെ ഭാര്യയായാണ് ഗ്രേസ് എത്തിയത്. നിവിൻ പോളി പ്രധാന വേഷത്തിലെത്തുന്ന കനകം കാമിനി കലഹം, പത്രോസിന്റെ പടവുകൾ തുടങ്ങിയവയാണ് ഇനി പുറത്തിറങ്ങാനുള്ള ചിത്രങ്ങൾ. ഷറഫുദ്ദീനാണ് ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നത്.

  English summary
  Grace Antony Opens Up About Her Age And Her Movie Characters
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X