ദിലീപേട്ടനോട് സംസാരിച്ച രീതി ശരിയായോ എന്ന് തോന്നി, അന്ന് എന്നെ വിളിച്ചപ്പോൾ: ഗ്രേസ് ആന്റണി
ശ്രദ്ധേയമായ വേഷങ്ങൾ ചെയ്ത് പ്രേക്ഷകരുടെ കയ്യടി നേടിയ നടിയാണ് ഗ്രേസ് ആന്റണി. കോമഡിയും വെെകാരിക രംഗങ്ങളും ഒരുപോലെ ചെയ്യുന്ന ഗ്രേസിന് ഇതിനോടകം മലയാള സിനിമാന രംഗത്ത് തന്റേതായ സ്ഥാനം ലഭിച്ചു. സിനിമയ്ക്കപ്പുറം ലെെം ലെെറ്റിൽ അധികം സാന്നിധ്യമറിയിക്കാൻ ഇഷ്ടപ്പെടുന്ന ആളല്ല ഗ്രേസ്. തന്റെ സ്വഭാവ രീതികളെക്കുറിച്ച് പുതിയ അഭിമുഖത്തിൽ ഇതേക്കുറിച്ച് ഗ്രേസ് സംസാരിക്കുന്നുണ്ട്. അധികം സുഹൃത്തുക്കളുള്ള ആളല്ല താനെന്ന് ഗ്രേസ് പറയുന്നു. മൂവി വേൾഡ് മീഡിയയിൽ സംസാരിക്കുകയായിരുന്നു നടി.
ട്രസ്റ്റ് ഇഷ്യൂ എനിക്ക് പണ്ട് തൊട്ടേ ഉണ്ട്. അതുകൊണ്ട് തന്നെ ക്ലോസ് സർക്കിളാണ്. സർക്കിൾ ഉണ്ടോ എന്ന് തന്നെ അറിയില്ല. എന്റെ സ്കൂൾ ലെെഫ് അടിപൊളി ആയിരുന്നില്ല. അതുകൊണ്ട് തന്നെ ഒരു സുഹൃത്തിനെ എങ്ങനെ തെരഞ്ഞെടുക്കണമെന്നോ എങ്ങനെ എന്റർടെയിൻ ചെയ്യണമെന്നോ അവരുമായി കോൺടാക്ടിൽ എങ്ങനെ നിൽക്കണമെന്ന് അറിയില്ല. മറ്റുള്ളവരെ വിളിക്കാൻ ബുദ്ധിമുട്ടാണ്. എന്റെ മനസിൽ കൂടെ പോകുന്നത് ഞാൻ അവരിപ്പോൾ തിരക്കിലായിരിക്കുമോ ബുദ്ധിമുട്ടാണോ എന്നൊക്കെയാണ്. എനിക്കൊരു കോൾ വന്നാലും ഞാൻ അതേ പോലെ ആലോചിക്കും.

ഇവരെന്തിനാണ് ഇപ്പോൾ വിളിക്കുന്നത്, ഞാനിപ്പോൾ അവരോട് എന്ത് സംസാരിക്കും എന്നിങ്ങനെ നൂറുകൂട്ടം കാര്യങ്ങൾ എന്റെ മനസിൽ കൂടെ പോകും. ചിലപ്പോൾ അവർ അതൊന്നും ആലോചിക്കുന്നു പോലും ഉണ്ടാകില്ല. എനിക്കുള്ള സുഹൃത്തുക്കളും അങ്ങനെയാണ്. എന്നെ ജഡ്ജ് ചെയ്യാത്തവർ. ആരെങ്കിലുമായി സൗഹൃദത്തിലേക്ക് പോകുമ്പോഴേ ഞാൻ വിളിക്കുമെന്ന് പ്രതീക്ഷിക്കരുത്, ചിലപ്പോൾ ഞാൻ വർഷങ്ങളോളം വിളിച്ചെന്ന് വരില്ല, പക്ഷെ എന്നെ കാണുമ്പോൾ അതേപോലെ തന്നെയായിരിക്കും ഞാൻ. ആദ്യമേ പറഞ്ഞില്ലെങ്കിൽ അവർക്ക് ബുദ്ധിമുട്ടാകും.
നമ്മൾ ഒരു വർക്ക് ചെയ്ത് കഴിഞ്ഞ് അഭിനന്ദിക്കാൻ ആൾക്കാർ വിളിക്കുമല്ലോ. ഒരിക്കൽ എനിക്ക് കോൾ വന്നു. ഹലോ, ദിലീപാണെന്ന് പറഞ്ഞു. ആരാണെന്ന് ഞാൻ ഒന്ന് കൂടെ ചോദിച്ചു. ശബ്ദം തിരിച്ചറിഞ്ഞു. ആദ്യം ഞാൻ കൊടുത്ത ഇംപ്രഷൻ നല്ലതല്ല. പിന്നെ ഞാൻ സെെലന്റായി. ആ ചേട്ടാ പറയൂ എന്ന് പറഞ്ഞു. എന്റെ മുഖത്ത് എക്സ്പ്രഷനുണ്ട്. പക്ഷെ അപ്പുറത്തുള്ളയാൾക്ക് അറിയില്ല. ഫോണിൽ സംസാരിച്ച് വെച്ച ശേഷമാണ് ദിലീപേട്ടനോട് സംസാരിച്ചത് കറക്‌ടായിട്ടാണോ അദ്ദേഹത്തിന് എന്നെ വിളിച്ചതിൽ കുറ്റബോധം തോന്നിക്കാണുമോ എന്ന് തോന്നി. പിന്നെ കണ്ടപ്പോൾ താൻ ഇക്കാര്യം ദിലീപിനോട് പറഞ്ഞെന്നും ഗ്രേസ് ആന്റണി ഓർത്തു.


Click it and Unblock the Notifications











