ഒട്ടും എളുപ്പമായിരുന്നില്ല, എന്നാലും ഞാനത് ചെയ്തു! വിവാഹത്തിന് പിന്നാലെ മറ്റൊരു സന്തോഷം! വൈറലായി ചിത്രങ്ങള്‍

മേക്കോവറിലൂടെയായി പല താരങ്ങളും ഞെട്ടിക്കാറുണ്ട്. ഫിറ്റ്‌നസ് നിലനിര്‍ത്തുകയെന്നത് പ്രധാന കാര്യമാണെന്ന് പല താരങ്ങളും പറഞ്ഞിട്ടുമുണ്ട്. എത്ര തിരക്കുണ്ടായാലും വ്യായാമത്തിനായി സമയം കണ്ടെത്തുമെന്ന് പറയുന്നവരുമുണ്ട്. എട്ട് മാസത്തെ തന്റെ പ്രയത്‌നത്തിന് മികച്ച റിസല്‍ട്ട് കിട്ടിയതിന്റെ സന്തോഷത്തിലാണ് ഗ്രേസ് ആന്റണി. സോഷ്യല്‍മീഡിയയിലൂടെയാണ് അവര്‍ ഈ സന്തോഷം പങ്കുവെച്ചത്. പഴയതും, പുതിയതുമായ ചിത്രങ്ങളും കുറിപ്പിനൊപ്പമുണ്ടായിരുന്നു. 8 മാസം കൊണ്ട് 15 കിലോ കുറച്ചു. മുന്‍പെപ്പോഴോ എനിക്ക് നഷ്ടമായെന്ന് ഞാന്‍ കരുതിയ എന്റെ രൂപം. 80 കിലോയില്‍ നിന്നും 65 ലേക്ക് എത്തുന്നത് വരെയുള്ള യാത്ര അത്ര എളുപ്പമുള്ളതായിരുന്നില്ല. സ്വയം നശിച്ച ദിനങ്ങളും,കരഞ്ഞ ദിവസങ്ങളും, നിശബ്ദ പോരാട്ടങ്ങളുമുണ്ടായിരുന്നു ഈ യാത്രയില്‍. എനിക്ക് ഇതിന് കഴിയുമോ എന്ന് ഞാന്‍ സ്വയം ചോദിച്ച ദിവസങ്ങളുമുണ്ടായിരുന്നു ഇതില്‍ എന്ന് ഗ്രേസ് പറയുന്നു.

ഈ പോരാട്ടങ്ങള്‍ക്കും ചെറിയ വിജയങ്ങള്‍ക്കും ഇടയില്‍ എനിക്ക് ഇല്ലാത്തൊരു ശക്തി ഞാന്‍ കണ്ടെത്തിയിരുന്നു. ആത്മവിശ്വാസം കുറയുമ്പോള്‍ പോലും പിന്‍മാറാതെ പൊരുതുന്ന ആ പെണ്‍കുട്ടിയെ ഞാന്‍ കണ്ടെത്തി. എന്റെ ട്രെയിനറാണ് എന്നെ നയിച്ചത്. നിങ്ങളൊരു അസാധ്യ വ്യക്തി തന്നെ. എന്നെ വിശ്വസിച്ച് കൂടെ നിന്ന് മുന്നേറാന്‍ സഹായിച്ചതിന് നന്ദി. ഒരു ഫോട്ടോയേക്കാളും വലുതാണ് ഈ മാറ്റം. സുഖപ്പെടാന്‍ സമയമെടുക്കും. എത്ര ചെറിയതാണെങ്കിലും ഓരോ ചുവടും പ്രധാനപ്പെട്ടതാണ്. പരിശ്രമിക്കാനുള്ള മനസുണ്ടെങ്കില്‍ പൊരുതി മുന്നേറുക. അന്നൊഴുക്കിയ കണ്ണുനീരിനും, സംശയങ്ങളും എത്ര പ്രധാനപ്പെട്ടതായിരുന്നു എന്ന് നിങ്ങള്‍ ഒരു ദിവസം മനസിലാക്കും എന്നുമായിരുന്നു ഗ്രേസ് ഫേസ്ബുക്കില്‍ കുറിച്ചത്.

Grace Antony about her fitness secret
Photo Credit: Grace Antony/ Instagram

ശ്വേത മേനോന്‍, അഭിരാമി, ഉണ്ണി മുകുന്ദന്‍, രചന നാരായണന്‍കുട്ടി, മധുവന്തി നാരായന്‍ തുടങ്ങിയവരുള്‍പ്പടെ നിരവധി പേരാണ് ഗ്രേസിന്റെ പോസ്റ്റിന് താഴെ സ്‌നേഹം അറിയിച്ചെത്തിയത്. അന്നും ഇന്നും ഒരുപോലെ സുന്ദരി, നിങ്ങളെക്കുറിച്ചോര്‍ക്കുമ്പോള്‍ അഭിമാനം എന്നായിരുന്നു അഭിരാമിയുടെ കമന്റ്. നെക്‌സ്റ്റ് ലെവല്‍ ഡെഡിക്കേഷനും ഡിസിപ്ലിനുമാണെന്നായിരുന്നു ഷിഫാസിന്റെ കമന്റ്. ഇക്കയാണ് എന്നെ വഴികാട്ടിയത്, ഒരുപാട് സ്‌നേഹവും, നന്ദിയും. പൊളി, 80 കിലോ ആയിരുന്ന സമയത്തും ഇപ്പോഴും ഒരുപോലെ സുന്ദരി. നിങ്ങള്‍ ശക്തയായ സ്ത്രീയാണ്. നിങ്ങള്‍ ഞങ്ങള്‍ക്കൊരു പ്രചോദനമാണ്. വെയ്റ്റ് കുറയ്ക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് ഇന്‍സ്പിരേഷനാണ് നിങ്ങള്‍എന്നുമായിരുന്നു കമന്റുകള്‍.

ഹാപ്പി വെഡ്ഡിംഗ് എന്ന ചിത്രത്തിലൂടെയായിരുന്നു ഗ്രേസ് ആന്റണി സിനിമയില്‍ അരങ്ങേറിയത്. കുമ്പളങ്ങി നൈറ്റ്‌സ്, തമാശ, ഹലാല്‍ ലവ് സ്റ്റോറി, സാജന്‍ ബേക്കറി, കനകം കാമിനി കലഹം, അപ്പന്‍ തുടങ്ങിയ സിനിമകളിലെ പ്രകടനം ശ്രദ്ധേയമായിരുന്നു. അടുത്തിടെയായിരുന്നു ഗ്രേസ് വിവാഹിതയായത്. ആഡംബരങ്ങളോ, ആള്‍ക്കൂട്ടങ്ങളോ ഇല്ലാതെ ഞങ്ങള്‍ വിവാഹിതരായി എന്ന ക്യാപ്ഷനോടെയായിരുന്നു വിവാഹ ചിത്രങ്ങള്‍ പങ്കുവെച്ചത്. സംഗീത സംവിധായകനായ എബി ടോം സിറിയക്കാണ് ഗ്രേസിന്റെ ജീവിതപങ്കാളി. പ്രിയതമനോട് ചേര്‍ന്നുള്ള ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയിലൂടെ വൈറലായിരുന്നു. നീണ്ടനാളത്തെ പ്രണയത്തിനൊടുവിലായിരുന്നു ഇവരുടെ വിവാഹം. പ്രണയത്തെക്കുറിച്ച് യാതൊരുവിധ സൂചനയും നല്‍കാതിരുന്നതിനാല്‍ വിവാഹ വാര്‍ത്ത ശരിക്കും സര്‍പ്രൈസായെന്നായിരുന്നു ആരാധകര്‍ പറഞ്ഞത്. സെലിബ്രിറ്റികളടക്കം നിരവധി പേരായിരുന്നു വിവാഹ ജീവിതത്തിന് ആശംസ അറിയിച്ച

More from Filmibeat

Read more about: grace antony
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X