ഷമ്മിയുടെ ഭാര്യമാര്‍! നസ്രിയയ്‌ക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് ഗ്രേസ് ആന്റണി, ഫോട്ടോ വൈറലാണ്
ഇക്കൊല്ലത്തെ ഹിറ്റ് സിനിമകളിലൊന്നാണ് കുമ്പളങ്ങി നൈറ്റ്‌സ്. ദിലീഷ് പോത്തന്റെ സംവിധാന സഹായിയായിരുന്ന മധു സി നാരായണന്‍ സംവിധാനം ചെയ്ത ചിത്രം തിയറ്ററുകളിലും ബോക്‌സോഫീസിലും ഗംഭീര പ്രകടനമായിരുന്നു കാഴ്ച വെച്ചിരുന്നത്.
ചിത്രത്തില്‍ ഫഹദ് അവതരിപ്പിച്ച ഷമ്മി എന്ന കഥാപാത്രം തരംഗമായിരുന്നു. ഷമ്മി മാത്രമല്ല ഷമ്മിയുടെ ഭാര്യയായിട്ടെത്തിയ സിമിയും പ്രേക്ഷക പ്രശംസ നേടിയെടുത്തു.ഗ്രേസ് ആന്റണി എന്ന നടിയായിരുന്നു ഈ കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നത്.

സിനിമയിലെ ഫഹദിന്റെ നായികയും ജീവിതത്തിലെ നായികയും ഒരുമിച്ച് കണ്ടാല്‍ എന്താവും അവസ്ഥ. ഇരുവരും ഒരു സെല്‍ഫി എടുത്ത് മടങ്ങും. അത് തന്നെയാണ് ഇപ്പോള്‍ സംഭവിച്ചതും. അമ്പിളി എന്ന സിനിമയുടെ ഓഡിയോ ലോഞ്ചില്‍ പങ്കെടുക്കാന്‍ വന്നതായിരുന്നു ഇരുവരും.
ഇവിടെ നിന്നുമെടുത്ത ഫോട്ടോ ഗ്രേസ് ആന്റണി ഫേസ്ബുക്കിലൂടെ പുറത്ത് വിട്ടിരിക്കുകയാണ്. ഷമ്മിയുടെ ഭാര്യ എന്ന് സൂചിപ്പിച്ച് കൊണ്ടാണ് ഗ്രേസ് ചിത്രം പങ്കുവെച്ചത്. സൗബിന്‍ ഷാഹിര്‍ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന സിനിമയാണ് അമ്പിളി. ചിത്രത്തില്‍ നസ്രിയയുടെ സഹോദരന്‍ നവീന്‍ നസീമാണ് നായകന്‍. ആഗസ്റ്റ് ഒന്‍പതിന് സിനിമ തിയറ്ററുകൡലേക്ക് എത്തുകയാണ്.


Click it and Unblock the Notifications