For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  അച്ഛന്‍ കൂലിപ്പണിക്കാരനാണെന്ന് പറഞ്ഞു! ഡാന്‍സ് ക്ലാസിലെന്നും പിറകിലായിരുന്നെന്ന് നടി ഗ്രേസ് ആന്റണി

  |

  ചെറിയ വേഷങ്ങളിലൂടെ വെള്ളിത്തിരിയലെത്തിയ നടിയാണ് ഗ്രേസ് ആന്റണി. എന്നാല്‍ ഫഹദ് ഫാസിലും ഷെയിന്‍ നിഗവും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ച കുമ്പളങ്ങി നൈറ്റ്‌സിലൂടെ നായികയായിട്ടെത്തിയതോടെ ഗ്രേസിനെ എല്ലാവരും തിരിച്ചറിഞ്ഞു. ഹാപ്പി വെഡ്ഡിങ് എന്ന സിനിമയിലെ ടീന എന്ന കഥാപാത്രത്തിലൂടെയാണ് ഗ്രേസ് വെള്ളിത്തിരയിലെത്തുന്നത്.

  പിന്നീട് അഞ്ചോളം സിനിമകളില്‍ അഭിനയിച്ചെങ്കിലും കുമ്പളങ്ങി നൈറ്റ്‌സിലെ സിമി മോള്‍ എന്ന കഥാപാത്രമായിരുന്നു ഏറെ ആരാധകരെ നല്‍കിയത്. ഇപ്പോഴിതാ റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്ത പ്രതി പൂവന്‍കോഴി എന്ന സിനിമയിലും ഗ്രേസ് അഭിനയിച്ചിരിക്കുകയാണ്. സിനിമയുടെ വിശേഷങ്ങള്‍ക്കൊപ്പം തന്റെ സിനിമയിലേക്കുള്ള യാത്രയെ കുറിച്ചും അച്ഛന്റെ ജോലിയെ കുറിച്ചുമെല്ലാം മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരിക്കുകയാണ്.

  എട്ടാം ക്ലാസില്‍ പഠിക്കുമ്പോള്‍ മാഷ് ചോദിച്ചു നിങ്ങള്‍ക്ക് ആരാകണമെന്ന്. ഞാന്‍ പറഞ്ഞു സിനിമാ നടിയാകണമെന്ന്. ക്ലാസില്‍ ചിരിയുടെ മാലപ്പടക്കം കൊളുത്തിയ മറുപടിയായിരുന്നു. പിന്നീടുള്ള ദിവസങ്ങളില്‍ അവര്‍ ഗ്രേസിനെ കളിയാക്കി നശിപ്പിച്ചു. അച്ഛന്‍ ആന്റണി കൂലിപ്പണിക്കാരനാണെന്ന് പറഞ്ഞപ്പോഴും ഇത് തന്നെയായിരുന്നു അവസ്ഥ. പ്രത്യേകിച്ചും ഡാന്‍സ് ക്ലാസില്‍. അച്ഛന്‍ കൂലിപ്പണിക്കാരനാണെന്ന് ഞാന്‍ പറഞ്ഞത് അന്തസ്സോടെയാണ്. ഒരിക്കലും എനിക്കത് കുറവായി തോന്നിയിട്ടില്ല. ഇന്നും ഞാന്‍ പറയുന്നു. എന്റെ അച്ഛന്‍ ടൈല്‍ ഒട്ടിക്കാന്‍ പോവുന്ന കൂലിപ്പണിക്കാരന്‍ തന്നെയാണ്.

  ആദ്യം ചേര്‍ന്ന ഡാന്‍സ് ക്ലാസ് ഗ്രേസിന്റെയും ദുരന്തഭൂമിയായിരുന്നു. എല്ലാം വലിയ പണക്കാരുടെ മക്കള്‍. ഗ്രേസിനെ ഏറ്റവും പിറകിലേ നിര്‍ത്തൂ. ഫീസ് ഒരു ദിവസം വൈകിയാല്‍ അത് പരസ്യമായി പറഞ്ഞു കളിയാക്കും. പഠിപ്പിക്കാതെ പുറത്ത് നിര്‍ത്തും. ഗ്രില്ലിലൂടെ നോക്കി കണ്ട് ഗ്രേസ് എത്രയോ ഇനങ്ങള്‍ പഠിപ്പിച്ചു. നന്നായി കളിച്ചിട്ട് പോലും താളം പിടിക്കുന്ന വടി കൊണ്ടു അടിച്ച ദിവസങ്ങളിലും ഗ്രേസ് തളര്‍ന്നില്ല. സത്യത്തില്‍ എന്റെ മനസിലെ തീയാണവര്‍ കൊളുത്തിയത്. എന്നെ കളിയാക്കിയവര്‍ ഇല്ലായിരുന്നെങ്കില്‍ ഞാനുണ്ടാകുമായിരുന്നില്ല.

  സിനിമ നടിയാകാകു എന്നത് എന്റെ വല്ലാത്ത ആഗ്രഹമായിരുന്നു. കലാതിലകമായാല്‍ സിനിമയിലെത്തുമെന്ന് കരുതി ഞാന്‍ മോഹിനിയാട്ടവും ഭരതനാട്യവും കുച്ചിപ്പുടിയും നാടോടി നൃത്തവും പഠിച്ചു. സംസ്ഥാന തലത്തില്‍ രണ്ടാം സ്ഥാനം വരെ കിട്ടി. പക്ഷേ നാലാം സ്ഥാനം ഒരിക്കലും കിട്ടിയില്ല. ഞാന്‍ വാടകയ്ക്ക് എടുത്ത ഡ്രസ് ഇട്ടാണ് കളിച്ചിരുന്നത്. കുറച്ച് കഴിഞ്ഞപ്പോള്‍ അമ്മ പറഞ്ഞു, നമുക്കിത് താങ്ങാന്‍ പറ്റുന്നില്ല. മോളിനി ഡാന്‍സിന് പോകരുത്. അന്ന് ഞാന്‍ നിര്‍ത്തി.

  ജോലി ചെയ്തതെല്ലാം വലിയ പ്രതിഭകളുടെ കൂടെയാണ്. അവരോടൊപ്പമെത്താനുള്ള ഓട്ടമാണ് ഓരോ സിനിമയും. ഞാന്‍ ഒന്നുമില്ലാത്തിടത്ത് നിന്ന് ഓടി വരുന്ന കുട്ടിയാണ്. അത് കൊണ്ട് തന്നെ ഓരോ വേഷവും കഠിനാധ്വാനത്തിലൂടെ നന്നാക്കാന്‍ നോക്കുന്നു. സുഡാനി ചെയ്ത സക്കറിയയുടെ ഹലാല്‍ ലൗ സ്‌റ്റോറിയില്‍ എന്നെ വലിയ വേഷത്തിനാണ് വിളിച്ചത്.

  അച്ഛനും അമ്മയ്ക്കുമൊപ്പം ആദ്യ സിനിമകള്‍ കണ്ടപ്പോള്‍ ചിരിപ്പിക്കുന്ന സീനുകളിലും അമ്മ കണ്ണ് തുടയ്ക്കുന്നത് ഞാന്‍ തിയറ്ററിലെ ഇരുട്ടില്‍ കണ്ടിട്ടുണ്ട്. കുമ്പളങ്ങി നൈറ്റ്‌സ് കണ്ട് കൊണ്ടിരിക്കെ അണ്മ സന്തോഷം സഹിക്കാനാകാതെ എന്നോട് എന്തോന്നാണെടി ഇതെല്ലാം എന്ന് ചെവിയില്‍ ചോദിച്ചിട്ടുണ്ട്. ചേച്ചി സെലിനോട് ഞാന്‍ കേള്‍ക്കാതെ എന്നെ കുറിച്ച് അച്ഛന്‍ നല്ല വാക്കുകള്‍ പറയുന്നത് കേട്ടിട്ടുണ്ട്. അപ്പോഴെല്ലാം എനിക്ക് കരയാന്‍ തോന്നിയിട്ടുണ്ട്. കരഞ്ഞുവോ എന്നോര്‍മ്മയില്ലെന്നും ഗ്രേസ് ആന്റണി പറയുന്നു.

  English summary
  Grace Antony Talks About Her Carrier
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X