'നരച്ച് ജഡകെട്ടിയ തലമുടി... പ്രസരിപ്പില്ലാത്ത മുഖം... നടി ചാർമിളയ്ക്ക് എന്താണ് സംഭവിച്ചത്?'; ചർച്ചയായി ഫോട്ടോ!
തൊണ്ണൂറുകളില്‍ മലയാള സിനിമ അടക്കമുള്ള ഇന്ത്യന്‍ സിനിമകളില്‍ സജീവമായിരുന്ന താരമാണ് ചാര്‍മിള. മോഹന്‍ലാലിനെ നായകനാക്കി സിബി മലയില്‍ സംവിധാനം ചെയ്ത ധനം എന്ന സിനിമയിലൂടെയാണ് താരം മലയാളത്തിലേക്ക് വരുന്നത്.
തന്റെ പുതിയ വിശേഷങ്ങളും പഴയ സിനിമാ ഓര്‍മകളും ഇടയ്ക്കിടെ താരം സോഷ്യൽമീഡിയ വഴി പങ്കുവെക്കാറുണ്ട്. വളരെ വിരളമായി മാത്രമാണ് താരമിപ്പോൾ സിനിമകൾ ചെയ്യുന്നത്. ഇടയ്ക്ക് സീരിയലുകളിലും താരം അഭിനയിക്കാറുണ്ട്. കാബൂളിവാല അടക്കമുള്ള സിനിമകളുടെ റിലീസിന് ശേഷം ചാർമിളയോടുള്ള ക്രഷുള്ള നിരവധി ചെറുപ്പക്കാരുണ്ടായിരുന്നു.
വിടർന്ന കണ്ണുകളും തുടുത്ത കവിളുകളും നിറഞ്ഞ ചിരിയുമായി നൃത്തം ചെയ്യുന്ന ചാർമിള സിനിമാപ്രേമികളുടെ ഹരമായിരുന്നു. മോഹൻലാലിന്റെ അടക്കം നായികയായിട്ടുള്ള താരം കഴിഞ്ഞ ദിവസം പങ്കുവെച്ചൊരു ഫോട്ടോയാണ് വൈറലാകുന്നത്. നരച്ച് ജഡകെട്ടിയ തലമുടിയും പ്രസരിപ്പില്ലാത്ത മുഖവുമായാണ് ഫോട്ടോയിൽ ചാർമിള പ്രത്യക്ഷപ്പെട്ടത്.

ചിത്രം വൈറലായതോടെ ഇതെന്താ ഇങ്ങനെ?, എന്ത് പറ്റി എന്നൊക്കെ ചോദിച്ചുകൊണ്ടാണ് ആളുകൾ കമന്റുമായി എത്തിയത്. എന്നാല്‍ അത് ചാര്‍മിള തന്നെ തന്റെ സോഷ്യൽമീഡിയയിൽ പങ്കുവെച്ച ചിത്രത്തിന്റെ പാതിയാണ്. നടി സോണിയ അഗര്‍വാളിനൊപ്പം ഒരു ലൊക്കേഷനില്‍ നിന്നും എടുത്ത ചിത്രത്തിൽ നിന്ന് ചാര്‍മിളയുടെ മാത്രം ചിത്രം വെട്ടിയെടുത്ത് പ്രചരിച്ചതാണ്.
തമിഴില്‍ ഇപ്പോള്‍ തുടര്‍ച്ചയായി സിനിമകള്‍ ചെയ്തുവരുന്ന നടിയുടെ ഗ്രാൻറ്മ എന്ന സിനിമയിലെ ഗെറ്റപ്പാണിത്. സോണിയയ്‌ക്കൊപ്പം നില്‍ക്കുന്ന ഫോട്ടോ കാണുമ്പോഴാണ് അത് ലൊക്കേഷന്‍ ചിത്രമാണെന്ന് ആളുകൾ മനസിലാക്കിയത്.
ഇപ്പോള്‍ തമിഴിലും മലയാളത്തിലുമായി ഒരുപിടി നല്ല ചിത്രങ്ങളുമായി തിരക്കിലാണ് താരം. 2007ൽ പുറത്തിറങ്ങിയ ടൈം സിനിമയ്ക്ക് ശേഷം ചാർമിള മലയാള സിനിമയിൽ നിന്നും വിട്ടുനിൽക്കുകയായിരുന്നു. പിന്നീട് വിക്രമാദിത്യൻ എന്ന സിനിമയിൽ അഭിനയിച്ചുകൊണ്ടാണ് മലയാളത്തിലേക്ക് തിരികെ വന്നത്.
വിവാഹ ജീവിതം പരാജയപ്പെട്ട താരം മകന് വേണ്ടിയാണ് ഇപ്പോൾ ജീവിക്കുന്നത്. താന്‍ സിനിമയില്‍ സജീവമായിരുന്ന കാലത്ത് 25000 രൂപയുടെ പെര്‍ഫ്യൂം വരെ വാങ്ങി ഉപയോഗിച്ചിരുന്നു എന്നാണ് ചാര്‍മിള മുമ്പൊരു അഭിമുഖത്തിൽ തന്റെ ലക്ഷ്വറി ലൈഫിനെ കുറിച്ച് പറഞ്ഞത്. എന്നാല്‍ ഇന്ന് തനിക്ക് വേണ്ടി പണം ചെലവാക്കുന്നില്ലെന്നും കുടുംബത്തിന് വേണ്ടിയാണ് ചെലവഴിക്കുന്നതെന്നും ചാര്‍മിള പറഞ്ഞിരുന്നു.

'ദുബായിലൊക്കെ പോകുമ്പോള്‍ ഏറ്റവും കൂടുതല്‍ പണം ചെലവാക്കുന്ന ആള്‍ ഞാനായിരിന്നു. ഒരു പരിപാടിക്ക് പോയാല്‍ മുഴുവന്‍ പൈസയും അവിടെ ചെലവാക്കിയിട്ടെ ഞാന്‍ തിരിച്ച് വരുകയുള്ളു. അങ്ങനെ ചെലവാക്കിയതില്‍ ഇപ്പോള്‍ എനിക്ക് അത്ര സന്തോഷമില്ല. ഞാന്‍ ഇപ്പോള്‍ ഒരു ഈശ്വര വിശ്വാസിയാണ്. ഇപ്പോള്‍ പള്ളിയില്‍ ഒക്കെ പോകുമ്പോള്‍ ആ ചെലവാക്കിയ പൈസയൊക്കെ വെച്ച് പലതും ചെയ്യാമായിരുന്നു എന്ന് തോന്നും.'
'പാവപ്പെട്ടവര്‍ക്ക് വേണ്ടി ഒരുപാട് പേര് ഓരോന്ന് ചെയ്യുന്നുണ്ട്. പള്ളിയില്‍ നിന്ന് വരുമ്പോള്‍ കുറെ പേര്‍ അവിടെ കാണുന്ന ഭിക്ഷക്കാര്‍ക്ക് പൈസ കൊടുക്കുന്നത് കാണാം. ഒരുപാട് പേര്‍ അങ്ങനെ ചെയ്യുമ്പോള്‍ ഞാനും ചെയ്യും. അതുകൂടാതെ രക്ത ധാനമൊക്കെ ഇപ്പോള്‍ ചെയ്യുന്നുണ്ടെന്നും', ചാർമിള തന്റെ ജീവിതത്തെ കുറിച്ച് വെളിപ്പെടുത്തി പറഞ്ഞിരുന്നു.


Click it and Unblock the Notifications