»   » ഈ സിനിമകള്‍ ബോക്‌സോഫീസില്‍ വമ്പന്‍ പരാജയം ആയിരുന്നു എന്ന് പറഞ്ഞാല്‍ വിശ്വസിയ്ക്കുമോ?

ഈ സിനിമകള്‍ ബോക്‌സോഫീസില്‍ വമ്പന്‍ പരാജയം ആയിരുന്നു എന്ന് പറഞ്ഞാല്‍ വിശ്വസിയ്ക്കുമോ?

Posted By: Rohini
Subscribe to Filmibeat Malayalam

ശരിയാണ്, ഒരു സിനിമയുടെ മൂല്യം അളക്കുന്നത് ബോക്‌സോഫീസ് കലക്ഷന്റെ അടിസ്ഥാനത്തിലല്ല. എന്നാല്‍ കൂടെ പ്രേക്ഷകര്‍ ഇഷ്ടപ്പെട്ട, ഇഷ്ടപ്പെടുന്ന പല ചിത്രങ്ങളും ബോക്‌സോഫീസില്‍ വമ്പന്‍ പരാജയമായിരുന്നു എന്ന് കേള്‍ക്കുന്നത് ഒരു ഞെട്ടല്‍ തന്നെയാണ്.

തിയേറ്ററില്‍ ആളെ നിറയ്ക്കാത്ത ചിത്രങ്ങള്‍ പലതും ടിവി റേറ്റിങില്‍ മുന്നിട്ടു നില്‍ക്കുന്നു എന്നത് ഒരു വാസ്തവം ആണ്. ടിവിയില്‍ വരുമ്പോള്‍ പ്രേക്ഷകര്‍ വീണ്ടും വീണ്ടും കാണുകയും, ആസ്വദിയ്ക്കുകയും ചെയ്യുന്ന മികച്ച ചിത്രങ്ങള്‍ പലതും ബോക്‌സോഫീസില്‍ പരാജയമായിരുന്നു എന്ന് നിങ്ങള്‍ക്കറിയാമോ?

ഞാന്‍ ഗന്ധര്‍വ്വന്‍

ഒരു മായിക ലോകത്തേക്ക് പ്രേക്ഷകരെ കൂട്ടിക്കൊണ്ടു പോയ ചിത്രമാണ് പദ്മരാജന്റെ ഞാന്‍ ഗന്ധര്‍വ്വന്‍. ഒരു കന്യകയും ഗന്ധര്‍വ്വനും തമ്മിലുള്ള പ്രണയമാണ് ചിത്രം. ചിത്രത്തിന്റെ പരാജയം സംവിധായകന് വലിയ വിഷമമായിരുന്നു അന്ന്. എന്നാല്‍ ഇന്ന് പദ്മരാജന്റെ മികച്ച ക്ലാസിക് ചിത്രങ്ങളിലൊന്നിലാണ് ഞാന്‍ ഗന്ധര്‍വ്വനെ ഉള്‍പ്പെടുത്തിയിരിയ്ക്കുന്നത്. ചിത്രത്തിലെ പാട്ടുകളും ഏറെ ശ്രദ്ധിക്കപ്പെട്ടതാണ്

സീസണ്‍

പദ്മരാജന്റെ ത്രില്ലര്‍ ചിത്രമാണ് സീസണ്‍. മോഹന്‍ലാലും ഗവിന്‍ പക്കാര്‍ഡും കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ ചിത്രം സാമ്പത്തികമായി പരാജയപ്പെട്ടു. എന്നാല്‍ ഇന്ന് മലയാളം കണ്ടതില്‍ വച്ച് ഏറ്റവും മികച്ച പ്രതികാര ചിത്രങ്ങളിലൊന്നാണ് സീസണ്‍. ചിത്രത്തിലെ മോഹന്‍ലാലിന്റെ അഭിനയവും ലുക്കും ശ്രദ്ധിക്കപ്പെട്ടിരുന്നു.

കാലാപാനി

പ്രിയദര്‍ശന്റെ ഏറ്റവും മികച്ച ചിത്രങ്ങളിലൊന്നാണ് കാലാപാനി. ഇന്ത്യന്‍ സ്വാതന്ത്രസമര പോരാട്ടമാണ് ചിത്രം. താര സമ്പന്നത കൊണ്ടും ചിത്രം മുന്നിട്ടു നിന്നു. പ്രശസ്തരായ സാങ്കേതിക പ്രവര്‍ത്തകരും ചിത്രത്തിന് പിന്നിലുണ്ടായിരുന്നു. പക്ഷെ സാമ്പത്തിക വിജയം നേടാന്‍ ചിത്രത്തിന് കഴിഞ്ഞില്ല. എന്നാല്‍ പിന്നീട് ചിത്രത്തിന്റെ മഹത്വം തിരിച്ചറിയുകയും ഹിന്ദിയിലും തെലുങ്കിലും തമിഴിലും ഡബ്ബ് ചെയ്ത് റിലീസ് ചെയ്യുകയുമുണ്ടായി

ലൈഫ് ഈസ് ബ്യൂട്ടിഫുള്‍

പേര് സൂചിപ്പിയ്ക്കുന്ന പോലെ തന്നെ വളരെ മനോഹരമായൊരു കുടുംബ ചിത്രമാണ് ഫാസില്‍ സംവിധാനം ചെയ്ത ലൈഫ് ഈ ബ്യൂട്ടിഫുള്‍. ജീവിതത്തിന്റെ ഒരു നേര്‍ക്കാഴ്ച. പക്ഷെ ഒരു വാണിജ്യ ചിത്രത്തിനുള്ള മസാലകളൊന്നും ഇല്ലെന്ന് പറഞ്ഞ് ചിത്രത്തെ അവഗണിച്ചു. അങ്ങനെ മണിച്ചിത്രത്താഴ്, അനിയത്തിപ്രാവ് പോലുള്ള വലിയ ചിത്രങ്ങള്‍ ഒരുക്കിയ ഫാസിലിന്റെ ഏറ്റവും വലിയ പരജായമായി ലൈഫ് ഈസ് ബ്യൂട്ടിഫുള്‍

പട്ടാളം

പതിവ് വേഷങ്ങളില്‍ നിന്ന് അല്പം വ്യത്യസ്തമായി മമ്മൂട്ടിയെ അവതരിപ്പിയ്ക്കുകയായിരുന്നു പട്ടാളം എന്ന ചിത്രത്തിലൂടെ ലാല്‍ ജോസ്. കുടുംബത്തിനും പ്രണയത്തിനും സൗഹൃദത്തിനും, രാജ്യത്തിനുമൊക്കെ പ്രധാന്യം നല്‍കിക്കൊണ്ട് ഒരുക്കിയ ചിത്രത്തിനെതിരെ മമ്മൂട്ടി ഫാന്‍സ് രംഗത്തെത്തി. മമ്മൂട്ടിയെ കോമാളിയാക്കി എന്ന് പറഞ്ഞ് ലാല്‍ ജോസിന് വധഭീഷണി വരെ ലഭിച്ചു. ചിത്രം തിയേറ്ററില്‍ പരാജയപ്പെട്ടു. എന്നാല്‍ ഇന്നും ചാനല്‍ റേറ്റിങുള്ള മമ്മൂട്ടി ചിത്രങ്ങളിലൊന്നാണ് പട്ടാളം

English summary
Shocking ! Great Mollywood films that flopped at the box - office

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam