»   » പ്രമുഖ മാസിക കവര്‍ഗേളാക്കി, ഗൃഹലക്ഷ്മിയ്ക്കും മേഡലിനും ഇതില്‍ കൂടുതല്‍ ഒന്നും വരാനില്ല!

പ്രമുഖ മാസിക കവര്‍ഗേളാക്കി, ഗൃഹലക്ഷ്മിയ്ക്കും മേഡലിനും ഇതില്‍ കൂടുതല്‍ ഒന്നും വരാനില്ല!

Written By:
Subscribe to Filmibeat Malayalam

കേരളത്തില്‍ ഇപ്പോള്‍ എന്തെങ്കിലും പുറത്ത് വന്നാല്‍ അതെല്ലാം വൈറലാവുന്ന സ്ഥിതിയാണുള്ളത്. മാതൃഭൂമിയുടെ പ്രസിദ്ധീകരണമായ ഗൃഹലക്ഷ്മിയുടെ ഇത്തവണത്തെ കവര്‍ചിത്രമാണ് ഒറ്റ ദിവസം കൊണ്ട് കേരളത്തിലെ പ്രധാനപ്പെട്ട ചര്‍ച്ച വിഷയമായിരിക്കുന്നത്. നടിയും മോഡലുമായ ജിലു ജോസഫായിരുന്നു കവര്‍ ചിത്രത്തിലുണ്ടായിരുന്നത്.

കേരളത്തോട് അമ്മമാര്‍, തുറിച്ച് നോക്കരുത് ഞങ്ങള്‍ക്കും മുലയൂട്ടണം എന്ന ക്യാംപെയിന്റെ ഭാഗമായി നടത്തിയ പരിപാടിയിലായിരുന്നു ജിലു ജോസഫിന്റെ ചിത്രം തിരഞ്ഞെടുക്കപ്പെട്ടത്. എയര്‍ ഹോസ്റ്റസായ ജിലു മലയാളത്തില്‍ നിരവധി സിനിമകളില്‍ മുഖം കാണിച്ചിരുന്നു. എന്നാല്‍ ഗൃഹലക്ഷ്മിയുടെ കവര്‍ ചിത്രത്തിന് വിമര്‍ശിച്ചും അനുകൂലിച്ചും നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്. ഇത് കണ്ടാല്‍ ട്രോളന്മാര്‍ അടങ്ങി ഇരിക്കുമോ? അവരും സജീവമായിരിക്കുകയാണ്.

ഗൃഹലക്ഷ്മണന്‍

ഗൃഹലക്ഷമിയുടെ കവര്‍ചിത്രം തുറിച്ച് നോക്കരുത് ഞങ്ങള്‍ക്ക് മുലയൂട്ടണം എന്നുള്ളതാണെങ്കില്‍ ട്രോളന്മാരുടെ ഗൃഹലക്ഷ്മണന് തുണി പൊക്കുമ്പോള്‍ തുറിച്ച് നോക്കരുത് എന്നാണ് പറയാനുള്ളത്.

മാതൃത്വം എവിടെ

ജിലു കല്യാണം കഴിച്ചിട്ടില്ലെന്നും അമ്മ അല്ലെന്നുമുള്ളതായിരുന്നു ചിത്രത്തിനെതിരെയുള്ള പ്രധാന വിമര്‍ശനം. ഇതോടെ കവര്‍ ഫോട്ടോയിലെ മാതൃത്വം എവിടെ എന്ന് അന്വേഷിക്കുകയാണ് പലരും.

നല്ല രസാണ്..

മുലയൂട്ടലിനെ കുുറിച്ചോ മാതൃത്വത്തെ കുറിച്ചോ വല്ലതും അറിയുന്ന ചെറുപ്പക്കാരാണോ നമുക്കുള്ളത്. അതെ എല്ലാ അമ്മമാരും മുലയൂട്ടിവരും എല്ലാ മക്കളും അത് കുടിച്ചവരുമാണ്. പ്രസവിക്കാത്ത സ്ത്രീയുടെ മുലയൂട്ടല്‍ കാണാന്‍ നല്ല രസാണ്.. അതിന് ഗൃഹലക്ഷ്മി വാങ്ങിയാല്‍ മതി.

വേണ്ടായിരുന്നു...

ഗൃഹലക്ഷ്മിയുടെ ഫോട്ടോഷൂട്ടിനിടയില്‍ കരയുന്ന കുഞ്ഞിനോട് ജിലു ജോസഫ്... മോന് വിശക്കുന്നുണ്ടോ? എന്ന ചോദിച്ച് പാല് കൊടുക്കുന്നു. ശേഷം കുഞ്ഞാവ താങ്ക്‌സും പറയുന്നു.

ചുമ്മാ പറയുന്നതാണ്..

ഞാന്‍ മുത്തുച്ചിപ്പി. ഇവന്‍ ഗൃഹലക്ഷ്മി. പേര് ഒരുപോലെയുള്ളുവെന്നും രണ്ട് പേരും മലയാളികളുടെ ലൈംഗിക വൈകൃതം വിറ്റ് കാശാക്കുന്നവരാണെന്ന് ട്രോളന്മാര്‍.

ചേച്ചിയ്ക്കുള്ള ഉപദേശം

മുലപ്പാലിന്റെ വില അറിയണമെങ്കില്‍ ജിലുവിനോട് സമയം കിട്ടുമ്പോള്‍ ഏതെങ്കിലും ഒരു അനാഥാലയത്തില്‍ പോയി നോക്കാന്‍ ട്രോളന്മാരുടെ ഉപദേശം.

ആരെങ്കിലും പറഞ്ഞ് കൊടുക്കാമോ?

ഒരു സ്ത്രീ തന്റെ കുഞ്ഞിന് മുലയൂട്ടുന്നത് കണ്ടിട്ട് സ്വയംഭോഗം ചെയ്യാന്‍ മാത്രം കേരളത്തിലെ ആണ്‍കുട്ടികള്‍ അത്രയും താരം താണിറ്റില്ലെന്ന് ആ ഗൃഹലക്ഷ്മിയുടെ എഡിറ്ററോട് ആരെങ്കിലും പറഞ്ഞ് കൊടുക്കാമോ?

ചിപ്പ് പബ്ലിസിറ്റിക്ക് വേണ്ടിയല്ല

മുലയൂട്ടലിന്റെ മഹത്വം മനസിലാക്കി കൊടുക്കാനാണ് ഏതോ ഒരു മോഡലിനെ അര്‍ദ്ധനഗ്നയാക്കി വേറെ ഏതൊ ഒരു കുട്ടിയെ മുലയൂട്ടി കൊണ്ട് ഫോട്ടോഗ്രാഫറെ നോക്കുന്ന ചിത്രം ഞങ്ങള്‍ മുഖചിത്രം ആക്കിയത്. അല്ലാതെ ചിപ്പ് പബ്ലിസിറ്റിക്ക് വേണ്ടിയല്ല.

സാഹചര്യം ഒരുക്കി കൊടുക്കുന്നവനാണ്..

തുറിച്ച് നോക്കരുത് പോലും.. ഒരു അമ്മ കുട്ടിയെ മുലയൂട്ടുമ്പോള്‍ അതിനെ കാമത്തോടെ തുറിച്ച് നോക്കുന്ന എത്ര പുരുഷന്മാരെ നിനക്കൊക്കെ അറിയാം. ഒരു കുട്ടി വിശന്ന് കരയുന്നത് കാണുമ്പോള്‍ അമ്മയ്ക്ക് പാല് കൊടുക്കാനുള്ള സാഹചര്യം ഒരുക്കി കൊടുക്കുന്നവരാണ് പലരും.

മനസിലായോ?

പരസ്യമായി ചെയ്യേണ്ടതാണോ ഈ മുലയൂട്ടല്‍. ഇക്കണക്കിന് മൂത്രമൊഴിക്കുമ്പോള്‍ തുറിച്ച് നോക്കരുതെന്ന് പറഞ്ഞ് നാളെ അതിന്റെ ഫോട്ടോ എടുത്ത് കവര്‍ ആക്കാലോ.. മുലയൂട്ടാന്‍ മുട്ടുമ്പോഴല്ല, കുഞ്ഞിന് വിശക്കുമ്പോഴാണ് മുലയൂട്ടുന്നത്. അതിന് സ്ഥലവും സമയവും നോക്കേണ്ടതില്ല.. മനസിലായോ?

അത് ശരിയാണല്ലോ..

കാര്യമൊക്കെ ശരി തന്നെ.. നിങ്ങള്‍ മറയില്ലാതെ മുലയൂട്ടിക്കൊ,.. അങ്ങനെ പറഞ്ഞിട്ട് നിങ്ങളെന്തിനാണ് സ്ത്രീയെ ഒരു മുറിയ്ക്കകത്ത് വെച്ച് ഈ ഫോട്ടോ എടുത്തത്. അത് പൊതുസ്ഥലത്ത് നിന്ന് എടുപ്പിച്ചാല്‍ പോരായിരുന്നോ...

നിങ്ങള്‍ക്കിഷ്ടപ്പെടുമോ?

നിങ്ങള്‍ പബ്ലിക്കായി ഭക്ഷണം കഴിക്കാറുണ്ടോ? ഉണ്ട്.. നിങ്ങളുടെ പാത്രത്തില്‍ ഞാന്‍ തുറിച്ച് നോക്കിയാല്‍ നിങ്ഹള്‍ക്ക് ഇഷ്ടപ്പെടുമോ? ഇല്ല.. കുഞ്ഞാവയുടെ രോധനം.

ഗൃഹലക്ഷ്മണന്‍

ഗൃഹലക്ഷ്മിയ്ക്ക് മുലയൂട്ടണമെന്നാണെങ്കില്‍ തുറിച്ച് നോക്കിയാല്‍ മുത്രം ഒഴിക്കാന്‍ പറ്റില്ലെന്നാണ് ഗൃഹലക്ഷ്മണന്‍ പറയുന്നത്.

അതും മറക്കണ്ട..

പുറത്ത് വെച്ച് കുഞ്ഞൊന്ന് കരഞ്ഞാല്‍ മുലയൂട്ടാന്‍ പാടുപെടുന്ന അമ്മമാര്‍ ഇന്നും കേരളത്തിലുണ്ട്. അത് ട്രോളന്മാരും മറക്കണ്ട..

പ്ലീസ് ആരും നോക്കരുത്..

അഡാറ് പാട്ടുമായി പാടാന്‍ വരുമ്പോള്‍ എന്നെ തുറിച്ച് നോക്കരുതെന്നും എനിക്ക് പാടണമെന്നും പറയുന്ന ജഗദീഷ്..

കബളിപ്പിക്കപെടുകയായിരുന്നു..

ഇന്ന് എല്ലാവരും തുറിച്ച് നോട്ടത്തെ കുറിച്ചും ഫെമിനിസത്തെ കുറിച്ചും ഘോരഘോരം പ്രസംഗിക്കുമ്പോഴും കബളിപ്പിക്കപ്പെട്ടൊരു കുഞ്ഞിന്റെ മാനസികാവസ്ഥ ആരും കാണാതെ പോവരുത്.

യുവാക്കളുടെ രോദനം

കേരളത്തോട് ചില യുവാക്കള്‍ക്ക് പറയാനുള്ളത് പ്ലീസ് ഞങ്ങളെ തുറിച്ച് നോക്കാതെ വേഗം കെട്ടിച്ച് വിടു എന്നാണ്.

ഇങ്ങനെ പറ്റിക്കരുതായിരുന്നു

പാല് തരുന്നതായി കാണിച്ച് തന്നെ പറ്റിക്കുകയായിരുന്നു എന്നറിഞ്ഞ കുഞ്ഞാവ... പറ്റിക്കാന്‍ വേണ്ടിയാണെങ്കിലും ഇങ്ങനെയൊന്നും ചെയ്യല്ലെന്ന് പറ മാമാ..

ഓടിക്കോ

വലിയ സംഭവമൊക്കെ ആയിരുന്നെങ്കിലും കാര്യം ചീറ്റി പോയി എന്നറിഞ്ഞ ഗൃഹലക്ഷ്മി നായികയെ ഒറ്റയ്ക്കാക്കി മുങ്ങി കളഞ്ഞു..

ശാഖലക്ഷ്മി

കേരളത്തോട് ഗോമാത സമിതിയ്ക്കും ഇത് തന്നെയാണ് പറയാനുള്ളത്.. ഇങ്ങനെ തുറിച്ച് നോക്കരുത്. ഞങ്ങടെ മാതാവിന് മുലയൂട്ടാനുണ്ട്.

English summary
Grihalakshmi features model breastfeeding child on cover, trolls viral

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam