twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മമ്മൂക്ക തന്ന സമ്മാനമാണിത്! വീട് നഷ്ടപ്പെട്ടിട്ട് പോലും അത് പണയം വെച്ചിട്ടില്ലെന്ന് ജിഎസ് പ്രദീപ്!

    |

    ഓര്‍മ്മശക്തിയും വിശകലനപാടവും കൊണ്ട് ശ്രദ്ധേയനായ ടെലിവിഷന്‍ അവതാരകനാണ് ജിഎസ് പ്രദീപ്. കൈരളി ടിവിയില്‍ സംപ്രേക്ഷണം ചെയ്തിരുന്ന അശ്വമേധം എന്ന പരിപാടിയിലൂടെയാണ് ജിഎസ് പ്രദീപ് പ്രശസ്തിയിലേക്ക് എത്തുന്നത്. ടെലിവിഷന്‍ അവതരണ രംഗത്ത് നിന്നും സംവിധാനത്തിലേക്ക് കൂടി ചുവട് മാറിയ ജിഎസ് പ്രദീപിനെ കുറിച്ചുള്ള വാര്‍ത്തകളാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്.

    ജിഎസ് പ്രദീപിന്റെ സംവിധാനത്തിലെത്തുന്ന സ്വര്‍ണ മത്സ്യങ്ങള്‍ എന്ന സിനിമയുടെ ഓഡിയോ ലോഞ്ച് ചെയ്തിരിക്കുകയാണ്. മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടിയായിരുന്നു ഓഡിയോ ലോഞ്ചിംഗ് നടത്തിയത്. ചടങ്ങിനിടെ മമ്മൂട്ടിയെ കുറിച്ച് ജിഎസ് പ്രദീപ് പറഞ്ഞ ചില കാര്യങ്ങള്‍ ശ്രദ്ധേയമായിരിക്കുകയാണ്. ജിഎസ് പ്രദീപ് ധരിക്കാറുള്ള വസ്ത്രത്തിന് മുകളില്‍ നെഞ്ചോട് ചേര്‍ത്ത് വെക്കുന്ന ഒരു കുതിരയുടെ രൂപത്തെ കുറിച്ചാണ് അദ്ദേഹം പറഞ്ഞിരിക്കുന്നത്.

    mammootty-gs-pradeep

    എന്നോട് ഇന്നിവിടെ വന്ന കൊച്ച് കുട്ടി മുതല്‍ മുതിര്‍ന്നവര്‍ വരെ ചോദിച്ചു ഇതെന്താണെന്ന്. പലതും നഷ്ടപ്പെട്ടിട്ടും വീട് പോലും പോയിട്ടും ഒരു പ്രതിസന്ധിയിലും ഞാന്‍ വില്‍ക്കാതെയും പണയം വെക്കാതെയും സൂക്ഷിച്ച ഒന്നാണിത്. ഇത് എന്നെ ഞാനാക്കിയ, ഒരു ജനതയുടെ ആത്മാവിഷ്‌കാരമായ കൈരളി ടിവിയുടെ അശ്വേതമേധം എന്ന പരിപാടി 500 അധ്യായങ്ങള്‍ പൂര്‍ത്തിയാക്കിയപ്പോള്‍, കൈരളി ടിവിയുടെ ചെയര്‍മാനായ നമ്മുടെ എന്റെ ലോകത്തിന്റെ മമ്മൂക്ക എന്റെ ഷര്‍ട്ടില്‍ കുത്തി തന്നതാണ് ഈ കുതിര. ഏത് വസ്ത്രം ധരിച്ചാലും എവിടെ പോയാലും ഞാനിത് കുത്തും. ഇത് ധരിക്കുമ്പോള്‍ മനസുകൊണ്ടോ പ്രവര്‍ത്തികൊണ്ടോ തെറ്റായത് ചെയ്യരുതെന്ന ഓര്‍പ്പെടുത്തലാണെന്നും പ്രദീപ് പറയുന്നു.

    കുട്ടികളിലൂടെ കുടുംബ ബന്ധങ്ങളുടെ കഥ പറയുന്ന ചിത്രമാണ് സ്വര്‍ണ മത്സ്യങ്ങള്‍. സ്‌കൂള്‍ കാലോത്സവങ്ങലില്‍ താരമായ സ്വദേശിനി ജെസ്മിയ, കണ്ണൂരുകാരന്‍ വിനില്‍ ഫൈസല്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സുധീര്‍ കരമന, സിദ്ദിഖ് തുടങ്ങിയവരും സിനിമയിലുണ്ട്. ബിജിപാലാണ് സംഗീതമൊരുക്കുന്നത്.

    English summary
    GS Pradeep talks about Mammootty's gift
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X