twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മോനിഷയല്ല! ചെപ്പടിവിദ്യയിലേക്ക് ആദ്യം തിരഞ്ഞെടുത്തത് മഞ്ജുപിള്ളയെ പിന്നീട് സംഭവിച്ചത് ഇങ്ങനെ!

    |

    മലയാളികള്‍ക്ക് പ്രിയപ്പെട്ട നായികമാരിലൊരാളായിരുന്നു മോനിഷ. വേദനയോടെയാണ് ആരാധകര്‍ ഈ താരത്തെ ഓര്‍ക്കുന്നത്. ചുരുങ്ങിയ കാലം കൊണ്ട് തന്നെ മലയാളികളുടെ ഹൃദയത്തില്‍ ഇടംനേടിയ താരം കാറപകടത്തെത്തുടര്‍ന്നായിരുന്നു അന്തരിച്ചത്. അഭിനയത്തില്‍ മാത്രമല്ല നൃത്തത്തിലും കഴിവ് തെളിയിച്ചിരുന്നു മോനിഷ. നൃത്തപരിപാടിയുടെ റിഹേഴ്‌സലിനായി പോവുന്നതിനിടയിലായിരുന്നു അപകടമുണ്ടായത്.

     ഇവനെക്കൊണ്ട് മോളെ കെട്ടിക്കും! ബഹദൂറിന്‍റെ തമാശ ആളിക്കത്തിച്ച് ദിലീപ്! വിജയശങ്കറിന്‍റെ കുറിപ്പ് ഇവനെക്കൊണ്ട് മോളെ കെട്ടിക്കും! ബഹദൂറിന്‍റെ തമാശ ആളിക്കത്തിച്ച് ദിലീപ്! വിജയശങ്കറിന്‍റെ കുറിപ്പ്

    മോനിഷയെക്കുറിച്ച് വാചാലനായ ജിഎസ് വിജയന്റെ അഭിമുഖം വീണ്ടും വൈറലായിക്കൊണ്ടിരിക്കുകയാണ് ഇപ്പോള്‍. അദ്ദേഹത്തിന്റെ ചെപ്പടിവിദ്യയെന്ന ചിത്രത്തില്‍ മോനിഷ അഭിനയിച്ചിരുന്നു. വിഷമത്തോട് കൂടി ഓര്‍ക്കാന്‍ പറ്റുന്ന പേരുകളിലൊന്നാണ് മോനിഷ. ഹരിഹരന്‍ സംവിധാനം ചെയ്ത നഖക്ഷതങ്ങളില്‍ അഭിനയിക്കുന്നതിന് വേണ്ടിയാണ് മോനിഷ ആദ്യമായെത്തിയത്. അന്ന് ആ സിനിമയില്‍ അസോസിയേറ്റ് ഡയറക്ടറായി പ്രവര്‍ത്തിച്ചിരുന്നു താനെന്ന് ജിഎസ് വിജയന്‍. അന്ന് മോനിഷ കൊച്ചുകുട്ടിയാണ് 14 വയസ്സാണ് പ്രായം. കൊച്ചനിയത്തിയെപ്പോലെ കൊണ്ടുനടന്ന പെണ്‍കുട്ടിയാണ് അവളെന്നും അദ്ദേഹം പറയുന്നു.

    Monisha

    അവരുടെ കുടുംബവുമായും നല്ല ബന്ധമാണ്. അച്ഛനും അമ്മയുമായൊക്കെ അടുപ്പമുണ്ട്. ആ ബന്ധമാണ് ചെപ്പടിവിദ്യ ചെയ്യുമ്പോള്‍ അവളെ പരിഗണിച്ചതിന് പിന്നിലും. ആ കഥാപാത്രത്തെ അവതരിപ്പിക്കാന്‍ മോനിഷ തന്നെ വേണമെന്ന് പറയുകയായിരുന്നു. ചിത്രത്തിലേക്കായി ആദ്യം ഫോട്ടോ ഷൂട്ട് ചെയ്തത് മഞ്ജുപിള്ളയെയായിരുന്നു. 16 വയസ്സ് പ്രായമായിരുന്നു അന്ന് മഞ്ജുവിന്. നിര്‍മ്മാതാവായിരുന്നു നമുക്ക് എസ്റ്റാബ്ലിഷായിട്ടുള്ള ആളെ പരിഗണിക്കാമെന്ന് പറഞ്ഞത്.

    ആ തന്റേടിയെയാണ് എനിക്കിഷ്ടം; മോഹന്‍ലാല്‍ ചെയ്ത കഥാപാത്രങ്ങളില്‍ ഇഷ്ടപ്പെട്ട വേഷത്തെ കുറിച്ച് അച്ഛന്‍ആ തന്റേടിയെയാണ് എനിക്കിഷ്ടം; മോഹന്‍ലാല്‍ ചെയ്ത കഥാപാത്രങ്ങളില്‍ ഇഷ്ടപ്പെട്ട വേഷത്തെ കുറിച്ച് അച്ഛന്‍

    അങ്ങനെയാണ് മോനിഷയെത്തുന്നത്. മോനിഷ വന്നു അഭിനയിച്ചു. ഇടയ്ക്ക് ഒരു ദിവസം ഗ്യാപ് വന്നു. മറ്റൊരു ചിത്രത്തിനായി വിദ്യാമ്മ പോയിരുന്നു. ആ രണ്ട് ദിവസം മോനിഷയ്ക്ക് ഗ്യാപ്പായിരുന്നു. അവര് ബാംഗ്ലൂരാണ് അന്ന് താമസിക്കുന്നത്. അച്ഛന് വയ്യാണ്ടിരിക്കുന്ന സമയമായിരുന്നു. രണ്ട് ദീവസം കിട്ടിയപ്പോള്‍ ഇവരങ്ങോട്ട് പോവാന്‍ തീരുമാനിക്കുകയായിരുന്നു. അന്ന് തിരുവനന്തപുരത്തുനിന്ന് ബാംഗ്ലൂര്‍ക്ക് ഫ്‌ളൈറ്റുണ്ടായിരുന്നില്ല. പുലര്‍ച്ചെ കൊച്ചിയില്‍ പോയിട്ട് അവിടെ നിന്ന് ഫ്‌ളൈറ്റില്‍ പോവാന്‍ തീരുമാനിക്കുകയായിരുന്നു. അന്ന് കൊച്ചി എയര്‍പോര്‍ട്ടിലേക്ക് പോവുന്ന വഴിക്കുണ്ടായ ആക്‌സിഡന്റാണ്. അങ്ങനെ നമുക്ക് ആ കുട്ടിയെ നഷ്ടമായെന്നുമായിരുന്നു ജിഎസ് വിജയന്‍ പറഞ്ഞത്.

    മോഹന്‍ലാല്‍- ശ്രീനിവാസന്‍ കൂട്ടുകെട്ടിന് കരിനിഴല്‍ വീഴ്ത്തിയ സംഭവം അതായിരുന്നുവെന്ന് ആലപ്പി അഷ്റഫ്മോഹന്‍ലാല്‍- ശ്രീനിവാസന്‍ കൂട്ടുകെട്ടിന് കരിനിഴല്‍ വീഴ്ത്തിയ സംഭവം അതായിരുന്നുവെന്ന് ആലപ്പി അഷ്റഫ്

    English summary
    GS VIjayan talks about Monisha
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X