കാത്തിരിക്കുന്നത് എആർ റഹ്മാന് വേണ്ടി!! ഏറ്റവും വലിയ ആഗ്രഹം പ്രകടിപ്പിച്ച് പോപ്പ് ഗായിക
റഹ്മാന്റെ സംഗീതത്തിൽ ബോളിവുഡിൽ പാടാനാണ് ആഗ്രഹം
ഇന്ത്യൻ സംഗീത ലോകത്തിലെ ഏറ്റവും അതുല്യനായ പ്രതിഭയാണ് എആർ റഹ്മൻ. ഇന്ത്യിൽ മാത്രമല്ല ലോകമെമ്പാടും ആരാധകരുള്ള ഒരു ഗായകനാണ് അദ്ദേഹം. എആർ റഹാമൻ എന്ന പേര് ഇന്ത്യയിൽ മാത്രമല്ല ലോകമെമ്പാടും ഉയർന്നു കേൾക്കുന്നുണ്ട്. സംഗീതജ്ഞരിൽ തന്നെ പലരും റഹ്മാന്റെ ആരാധകരാണ്.
ഇപ്പോഴിത പോപ്പ് താരം സെലീന ഗോമസ് താൻ എആർ റഹ്മാന്റെ ആരാധികയാണെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ്. കൂടാതെ താരം ഒരു ആഗ്രഹം കൂടി തുറന്ന് പറഞ്ഞിട്ടുണ്ട്. കൂടാതെ റഹ്മാൻ സംഗതത്തെ കുറിച്ചും സെലിന വാചാലയായിട്ടുണ്ട്.ഗായിക, നടി, നിർമാതാവ് എന്നീ മേഖലയിൽ കഴിവു തെളിയിച്ച വ്യക്തിയാണ് സലീ ഗോമസ്. കം ആന്റ് ഗെറ്റ് ഇറ്റ്, സെയിം ഓൾഡ് ലൗ, ഹാന്റ്സ് ഓഫ് മൈ സെല്‍ഫ് എന്നിവയാണ് സെലീനയുടെ മികച്ച ഗാനങ്ങള്‍. കൂടാതെ എനദർ സിൻഡ്രല സ്റ്റോറി, പ്രിൻസസ് പ്രൊടക്ഷൻ പ്രോഗ്രാം, മോണ്ടെ കാർലോ, സ്പ്രിങ് ബ്രെയിക്കേഴ്സ് എന്നിവയാണ് ഇവരുടെ മികച്ച ഹോളിവുഡ് ചിത്രങ്ങൾ.

റഹ്മാന്റെ പാട്ടുകൾ ഇഷ്ടം
ഇന്ത്യയിലെ നിരവധി സംഗിതജ്ഞരുടെ വർക്കുകൾ കേട്ടിട്ടുണ്ട്. തന്നെ കൂടുതൽ ആകർഷിച്ചത് എആർ റഹ്മാന്റെ പാട്ടുകളാണെന്ന് സെലിന പറഞ്ഞു.. അദ്ദേഹത്തിന്റെ എല്ലാ കമ്പോസിഷൻസും തനിയ്ക്ക് ഇഷ്ടമാണ്. ഇന്ന് അദ്ദേഹം അഗോള തലത്തിൽ തന്നെ അറിയപ്പെടുന്ന ഒരു സംഗീതജ്ഞനാണ്.

കൂടെ വർക്ക് ചെയ്യാൻ ഇഷ്ടം
സെലീന തന്റെ ഏറ്റവും വലിയ ആഗ്രഹവും ഇവിടെ തുറന്നു പറഞ്ഞിട്ടുണ്ട്. തന്റെ ഏറ്റവും വലിയ ആഗ്രഹത്തിലൊന്നാണ് അദ്ദേഹത്തിന്റെ വർക്കുകളിൽ ഒന്നിന്റെ ഭാഗമാകുക എന്നത്. അദ്ദേഹത്തിന്റെ സംഗീതത്തിൽ തൻ പാടൻ ആഗ്രഹിക്കുന്നു എന്നും സെലിന പറഞ്ഞു. ബോളിവുഡ് ചിത്രത്തിനു വേണ്ടി പാടാൻ കഴിഞ്ഞാൽ അത്രയും സന്തോഷമെന്നും ഇവർ കൂട്ടിച്ചേർത്തു.

റഹ്മാൻ സംഗീതത്തിന്റെ പ്രത്യേകത
വെസ്റ്റേൺ സംഗീതവും ഇന്ത്യൻ രാഗങ്ങളും കോർത്ത് ഇണക്കി കൊണ്ടുള്ള അദ്ദേഹത്തിന്റെ മ്യൂസിക്കൽ വർക്കിനേയും സെലിന അഭിനന്ദിച്ചു. കൂടാതെ ലോകത്ത് സിനിമയിൽ തന്നെ ശ്രദ്ധിക്കപ്പെട്ട ഒരു ചിത്രമായിരുന്നു സ്ലം ഡോഗ് മില്യണയർ. അത്തരത്തിലുളള സിനിമകൽക്ക് പോലും അദ്ദേഹം സംഗീതം നൽകി. ആയതിനാലാണ് എആർ റഹ്മാൻ പാട്ടുകൾ തനിയ്ക്ക് ഇത്ര പ്രിയമെന്ന് ഇവർ ഒരു അഭിമുഖത്തിൽ വ്യക്തമാക്കി. താൻ റഹ്മാന് വേണ്ടി കാത്തിരിക്കുകയാണെന്നും ഇവർ പറഞ്ഞു.

സെലിനയ്ക്കെതിരെ ട്രോളുകൾ
എന്നാൽ സെലീന തന്റെ ആഗ്രഹം വെളിപ്പെടുത്തിയതിനു പിന്നാലെ ഇവരെ ട്രോളി ജനങ്ങൾ രംഗത്തെത്തിയിട്ടുണ്ട്. ഇവർക്ക് ബോളിവുഡിൽ പാടണമെന്ന് ആഗ്രഹം പ്രകടിപ്പിച്ചതിനെയാണ് ട്രോളിയിരിക്കുന്നത്. അത്രയ്കക് റേഞ്ചുള്ള ശബ്ദമാണോ അ സെലീനയുടേതെനന് ജനങ്ങൾ ചോദിക്കുന്നുണ്ട്. എന്നാൽ വിമർശനം മാത്രമല്ല അഭിനന്ദിച്ചും നിരവധി പേർ എത്തുന്നുണ്ട്.


Click it and Unblock the Notifications











