അച്ഛന്റെ പൊന്നുമോള്‍ വലിയ കുട്ടിയായി! സാരിയൊന്നും ഉടുക്കണ്ട! ദീപ്തകീര്‍ത്തിയുടെ ഫോട്ടോ വൈറല്‍

കുടുംബത്തെക്കുറിച്ച് എപ്പോഴും വാചാലനാവാറുണ്ട് ഗിന്നസ് പക്രു. കലാജീവിതത്തില്‍ അമ്മയായിരുന്നു എല്ലാം. വേദികളിലേക്ക് കൊണ്ടുപോയിരുന്നതെല്ലാം അമ്മയായിരുന്നു. ചാനല്‍ പരിപാടികളിലും, സിനിമയിലുമൊക്കെയായി എന്നെ കാണുമ്പോഴും അമ്മയുടെ മനസില്‍ പരിഭവമാണ്. തന്നെയൊരു സര്‍ക്കാര്‍ ജോലിക്കാരനായി കാണാനായിരുന്നു അമ്മ ആഗ്രഹിച്ചത്. എന്നാല്‍ കുട്ടിക്കാലം മുതലേ തന്റെ മനസില്‍ മിമിക്രിയും, അഭിനയവുമായിരുന്നു. ആളുകള്‍ സ്‌നേഹത്തോടെ അടുത്ത് വരുന്നതും, ഫോട്ടോയെടുക്കുന്നതുമെല്ലാം കാണുമ്പോഴും അമ്മ മനസിലെ നിരാശ പങ്കുവെക്കാറുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇടയ്ക്ക് മകനൊപ്പമായി ചാനല്‍ പരിപാടിയിലേക്ക് അമ്മയും എത്തിയിരുന്നു. അമ്മ മാത്രമല്ല ഭാര്യ ഗായത്രിയും, മക്കളുമെല്ലാം എല്ലാ കാര്യത്തിലും പിന്തുണയുമായി കൂടെയുള്ളവരാണെന്നും പക്രു പറഞ്ഞിരുന്നു.

മകന് ചിരുവിന്റെ അതേ മനസ്, കൂട്ടുകാരെക്കുറിച്ച് പറഞ്ഞത്; ഇത്രയും അനുകമ്പ എനിക്കില്ല: മേഘ്ന രാജ്
മകന് ചിരുവിന്റെ അതേ മനസ്, കൂട്ടുകാരെക്കുറിച്ച് പറഞ്ഞത്; ഇത്രയും അനുകമ്പ എനിക്കില്ല: മേഘ്ന രാജ്

യൂട്യൂബ് ചാനലും, ഫേസ്ബുക്കിലൂടെയുമായി ഗായത്രിയും വിശേഷങ്ങള്‍ പങ്കുവെക്കാറുണ്ട്. വിവാഹത്തെക്കുറിച്ചും, കുഞ്ഞിനെ നഷ്ടമായതും, വീണ്ടും ഗര്‍ഭിണിയായതും, മക്കളോടൊപ്പമുള്ള ജീവിതത്തെക്കുറിച്ചുമൊക്കെ ഇരുവരും വാചാലരാവാറുണ്ട്. അച്ഛനൊപ്പം നിഴലായി എല്ലായിടത്തും ദീപ്തയും ഒപ്പമുണ്ടാവാറുണ്ട്. അഭിനയ മേഖലയിലേക്ക് വരുന്ന കാര്യത്തെക്കുറിച്ചൊന്നും മകള്‍ ഇതുവരെ പറഞ്ഞിട്ടില്ല. ഇപ്പോള്‍ പഠനത്തില്‍ ശ്രദ്ധിക്കാനാണ് ഞങ്ങളും അവളോട് പറഞ്ഞിട്ടുള്ളതെന്നും ഇരുവരും വ്യക്തമാക്കിയിരുന്നു. അടുത്തിടെയായിരുന്നു ദീപ്തയുടെ അരങ്ങേറ്റം. ചോറ്റാനിക്കര ക്ഷേത്രത്തിലെ അരങ്ങേറ്റത്തിന് മകള്‍ക്ക് ചിലങ്ക കെട്ടിക്കൊടുത്തത് അച്ഛനായിരുന്നു.

Guiness Pakru daughter new pic
Photo Credit: Gayathri Ajay / Facebook

സാരിയണിഞ്ഞുള്ള ഫോട്ടോയായിരുന്നു ഗായത്രി പോസ്റ്റ് ചെയ്തത്. ആദ്യം സ്‌നേഹം അറിയിച്ചെത്തിയത് അച്ഛനായിരുന്നു. സാരിയുടുത്ത ഫോട്ടോസൊന്നും ഇപ്പോള്‍ ഇടണ്ട. കുഞ്ഞായിരുന്നാല്‍ മതി. വെറുതെ മനുഷ്യരുടെ കണ്ണ് കിട്ടാന്‍ സാരിയൊന്നും ഇപ്പോള്‍ വേണ്ട. അച്ഛനെ പൊന്നുപോലെ നോക്കുന്ന മോളാണ്. എത്ര ഉയരങ്ങളില്‍ എത്തിയാലും വലം കൈയ്യില്‍ അച്ഛന്റെ കൈയ്യും ഉണ്ടാവണം. അച്ഛനോടുള്ള സ്‌നേഹവും, ബഹുമാനവും എന്നും നിലനിര്‍ത്തണം. വലിയ കുട്ടിയായത് പോലെ. കുട്ടിത്തം വിട്ടുമാറാത്ത മുഖം. സാരിയേക്കാളും ചേരുന്നത് മറ്റ് വസ്ത്രങ്ങളാണ്. ഒരുപാട് ഇഷ്ടമുള്ള കുടുംബമാണ്, തുടങ്ങി നിരവധി പേരായിരുന്നു പോസ്റ്റിന് താഴെയായി അഭിപ്രായങ്ങള്‍ രേഖപ്പെടുത്തിയത്.

25 ലക്ഷം വെച്ച് എന്തിനാണ് കുഞ്ഞുങ്ങളെ ഉണ്ടാക്കിയത്! ഒരമ്മയും ചോദിക്കാത്തത് ലല്ലുഷിനോട് അമ്മ ചോദിച്ചു
25 ലക്ഷം വെച്ച് എന്തിനാണ് കുഞ്ഞുങ്ങളെ ഉണ്ടാക്കിയത്! ഒരമ്മയും ചോദിക്കാത്തത് ലല്ലുഷിനോട് അമ്മ ചോദിച്ചു

തനിക്ക് കുടുംബ ജീവിതം സാധ്യമാവില്ലെന്നായിരുന്നു ചിലര്‍ പറഞ്ഞത്. കല്യാണം കഴിച്ചാലും ആ ബന്ധത്തിന് അധികം ആയുസുണ്ടാവില്ലെന്ന് പറഞ്ഞവര്‍ വരെയുണ്ടായിരുന്നു. അതൊന്നും ഞങ്ങളുടെ ജീവിതത്തെ ബാധിച്ചിട്ടില്ല. കല്യാണം കഴിക്കണമെന്നും, മക്കളുണ്ടാവുമെന്നും, അവരെ വലിയ നിലയില്‍ എത്തിക്കണമെന്നും ബഹദൂര്‍ക്ക പറഞ്ഞിരുന്നു. അദ്ദേഹത്തിന്റെ വാക്കുകള്‍ ഇപ്പോഴും ഓര്‍ക്കാറുണ്ടെന്നും മുന്‍പൊരിക്കല്‍ പക്രു പറഞ്ഞിരുന്നു. അന്നും, ഇന്നും സന്തോഷത്തോടെയുള്ള കുടുംബ ജീവിതമാണ് ഞങ്ങളുടേത്. പ്രതിസന്ധി ഘട്ടങ്ങളിലെല്ലാം നിഴലായി കൂടെ നിന്നത് ഗായത്രിയാണ്.

മൂത്ത ആള്‍ പാവമാണ്. രണ്ടാമത്തെ മോള്‍ അങ്ങനെയല്ല, കുറുമ്പിയാണ്. അവളോടൊപ്പം കൂടിയാല്‍ സമയം പോവുന്നത് പോലും അറിയില്ല. നേരത്തെ ദീത്തുവിനൊപ്പം എല്ലാത്തിനും കൂടുമായിരുന്നു. മക്കള്‍ തമ്മില്‍ ഗ്യാപ്പുള്ളത് കൊണ്ട് കളികളെല്ലാം മറന്നുപോയിരുന്നു. ഇളയ ആള്‍ വന്നതോടെ എല്ലാം വീണ്ടും പഠിച്ച് തുടങ്ങി. ഒരു ബേബി ഗേള്‍ വേണമെന്ന് ദീപ്ത നേരത്തെ പറയുന്നുണ്ടായിരുന്നു. ആഗ്രഹിച്ചത് പോലെ അനിയത്തി വന്നപ്പോള്‍, അവളുടെ എല്ലാ കാര്യങ്ങളും ചേച്ചി ഏറ്റെടുത്തു. നേരത്തെയൊക്കെ അച്ഛനേയും അമ്മയെയുമാണ് ഏറ്റവും ഇഷ്ടം എന്ന് പറഞ്ഞിരുന്നവള്‍ പിന്നീട് വാവയെയാണ് കൂടുതലിഷ്ടം എന്ന് പറഞ്ഞ് തുടങ്ങി.മക്കളാണ് ഇപ്പോള്‍ ഞങ്ങളുടെ ലോകം എന്നും ഗായത്രിയും പക്രുവും പറഞ്ഞിരുന്നു.

Read more about: guiness pakru
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X