ദിലീപേട്ടന് പിടിക്കാന്‍ പറ്റിയില്ല, തെങ്ങിന് മുകളില്‍ നിന്നും താഴേക്ക് വീണു! ജോക്കര്‍ സിനിമയെ കുറിച്ച് പക്രു

മലയാള സിനിമയിലെ സംവിധായകന്‍, നടന്‍, നിര്‍മാതാവ് എന്നിങ്ങനെ പല മേഖലകളിലും പ്രവര്‍ത്തിച്ച് കഴിവ് തെളിയിച്ച താരമാണ് അജയകുമാര്‍. ഈ പേര് പറഞ്ഞാല്‍ അധികമാരും തിരിച്ചറിയില്ലെങ്കിലും ഗിന്നസ് പക്രു എന്ന പേരിലൂടെയാണ് താരം അറിയപ്പെടുന്നത്. പരിമിതികള്‍ക്ക് നടുവില്‍ നിന്നും ഉയരങ്ങള്‍ കീഴടക്കിയ താരമാണ് പക്രു.

രണ്ട് തവണ ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് വരെ സ്വന്തമാക്കിയ താരം മലയാള സിനിമയ്ക്കും അഭിമാനമായി നിലകൊള്ളുകയാണ്. ഇപ്പോഴിതാ തന്റെ സിനിമാ ജീവിതത്തെ കുറിച്ചടക്കമുള്ള വിശേഷങ്ങള്‍ ആരാധകരുമായി പങ്കുവെച്ചിരിക്കുകയാണ് താരം. സൈസ സൗത്ത് പ്ലസ്സിന് നല്‍കിയ അഭിമുഖത്തിലൂടെ സംസാരിക്കവേ ജോക്കര്‍ സിനിമയെ കുറിച്ചും തന്റെ വ്യക്തി ജീവിതത്തെ പറ്റിയുമൊക്കെ നടന്‍ സംസാരിച്ചു.

pakru

'ജോക്കര്‍ സിനിമ ഒരിക്കലും മറക്കാന്‍ പറ്റില്ല. കാരണം സര്‍ക്കസ് എനിക്ക് ഭയങ്കര പേടിയുള്ള കാര്യമായിരുന്നു. തട്ടിക്കൊണ്ട് പോയവരൊക്കെയാണ് സര്‍ക്കസിലെ കോമാളികളെന്ന തരത്തിലൊരു കഥ കേട്ടിട്ടുണ്ട്. ചെറിയ പ്രായത്തിലെ അതൊരു ഭയമുണ്ടായിരുന്നു. പക്ഷേ സര്‍ക്കസ് ഇഷ്ടപ്പെട്ട് തുടങ്ങിയത് ജോക്കര്‍ സിനിമയ്ക്ക് ശേഷമാണ്.

ആ സിനിമ ഒത്തിരി അനുഭവങ്ങള്‍ നല്‍കിയതാണ്. ജോക്കര്‍ മുതലാണ് ഞാനെന്ന അഭിനേതാവ് എല്ലാവരുടെയും മുന്നില്‍ ശ്രദ്ധിക്കപ്പെട്ട് തുടങ്ങിയതെന്ന് പറയാം. പിന്നെ ബഹുദൂര്‍ക്കയുമായി അടുക്കാന്‍ സാധിച്ചു. പിന്നെ ജോക്കര്‍ ഹിറ്റായപ്പോഴും ഒരു വേദന ഉണ്ടായിരുന്നത് ബഹദൂര്‍ക്കയുടെ വിയോഗം ആയിരുന്നു.

ആദ്യം എഴുതിയത് പ്രകാരം ജോക്കറില്‍ എന്റെ കഥാപാത്രത്തിന് കാര്യമായ സീനുകളൊന്നും ഇല്ലായിരുന്നു. അത് വളര്‍ത്തി വലുതാക്കിയത് ലോഹി സാറാണ്. ചൂണ്ടയിടുമ്പോള്‍ നീര്‍ക്കോലിയെ കിട്ടുന്നതും തെങ്ങിന്റെ മുകളില്‍ കയറി വീഴുന്നതുമായ നിരവധി സീനുകളുണ്ട്. ആ സീനില്‍ കാണിച്ച തെങ്ങ് ബാക്കിയെല്ലാവര്‍ക്കും അത് ചെറുതാണ്. പക്ഷേ എന്നെ സംബന്ധിച്ച് അത് പത്ത് നിലക്കെട്ടിടം പോലെയാണ്.

എനിക്കവിടെ നിന്നും താഴേക്ക് നോക്കുമ്പോള്‍ തലകറങ്ങുന്നുണ്ട്. കൈവിട്ട് താഴേക്ക് വീണതും ദിലീപേട്ടന്‍ പിടിക്കാന്‍ നോക്കി. പക്ഷേ എന്നെ കൈയ്യില്‍ കിട്ടിയില്ല. ദിലീപേട്ടനും ഞാനും മറിഞ്ഞ് വീണു. അത് തന്നെയാണ് സിനിമയില്‍ കാണിച്ചിരിക്കുന്ന സീനുമെന്ന്' താരം പറയുന്നു.

kunjikunan

കുഞ്ഞിക്കൂനനില്‍ പെണ്‍വേഷം കെട്ടി അഭിനയിച്ചതിനെ പറ്റിയും താരം പറഞ്ഞു. ദിലീപേട്ടനാണ് ആ സിനിമയിലേക്ക് എന്നെ ക്ഷണിക്കുന്നത്. ചെറിയൊരു പെണ്‍കുട്ടിയെ അവര്‍ കുറേ അന്വേഷിച്ചെങ്കിലും കിട്ടിയിരുന്നില്ല. ശേഷം ഞാന്‍ ആ വേഷം കെട്ടി വന്നപ്പോള്‍ എല്ലാവര്‍ക്കും ഇത് വര്‍ക്കാവുമോ എന്നൊരു സംശയം ഉണ്ടായിരുന്നു. കാരണം അതിന് മുന്‍പ് രണ്ട് തവണ പെണ്ണായി ഞാന്‍ സിനിമയില്‍ അഭിനയിച്ചിട്ടുണ്ട്.

അതുകൊണ്ട് തന്നെ ഞാന്‍ അഭിനയിച്ച സീന്‍ പെന്‍ഡിങ്ങില്‍ വച്ചിരിക്കുകയായിരുന്നു. എന്നാല്‍ എന്റെ കഥാപാത്രം ആ സിനിമയില്‍ ഉള്‍പ്പെടുത്തി. തീയേറ്ററില്‍ വന്നപ്പോള്‍ എനിക്ക് തന്നെ അത്ഭുതം തോന്നിയെന്നാണ് പക്രു പറയുന്നത്.

എന്റെ കഥാപാത്രത്തെ പെണ്ണ് കാണാനായി കുഞ്ഞക്കൂനന്‍ വരുന്നതും അതിന് വേണ്ടി ഒരുങ്ങുന്നതുമൊക്കെ വേറെ സീനുകളായി എടുത്ത് അത് വലിയൊരു രംഗമാക്കി. സത്യത്തില്‍ ആ സിനിമയില്‍ ദിലീപേട്ടന്‍ വേഷം മാറി വന്നപ്പോള്‍ എനിക്ക് ആളെ മനസിലായില്ല. ജോക്കര്‍ സിനിമ കണ്ടിട്ടുണ്ടെന്ന് ഒക്കെ പറഞ്ഞ് എനിക്ക് ഷേക്ക് ഹാന്‍ഡ് തന്നു. അപ്പോഴും ആളെ മനസിലായില്ല.

More from Filmibeat

Read more about: guiness pakru
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X