ഭാര്യയ്ക്ക് ആശംസകളുമായി പക്രു! പ്രിയതമയ്‌ക്കൊപ്പമുള്ള ചിത്രവും, വിവാഹത്തെ കുറിച്ച് താരം പറഞ്ഞതിങ്ങനെ

മലയാളികള്‍ എല്ലാ കാലത്തും സ്‌നേഹ വാത്സല്യങ്ങളോടെ കരുതുന്ന താരമാണ് ഗിന്നസ് പക്രു. പൊക്കമില്ലായ്മയാണ് എന്റെ പൊക്കമെന്ന് ജീവിതത്തിലൂടെ തെളിയിക്കാന്‍ പക്രുവിന് സാധിച്ചിരുന്നു. അതാണ് പേരിനൊപ്പം ഗിന്നസ് ബുക്ക് ഓഫ് റെക്കോര്‍ഡ് ചേര്‍ക്കാന്‍ കഴിഞ്ഞതിന് പിന്നില്‍. സിനിമയില്‍ വലിയ ഉയരങ്ങളിലെത്തി നില്‍ക്കുന്ന താരം സന്തോഷവനാണ്.

സിനിമയില്‍ മാത്രമല്ല കുടുംബത്തിലും അങ്ങനെ തന്നെയാണ്. ഭാര്യയ്ക്കും മകള്‍ക്കുമൊപ്പം അതീവ സന്തോഷത്തില്‍ കഴിയുന്ന പക്രു ലോക് ഡൗണ്‍ ആയതോടെ നിരവധി പോസ്റ്റുകള്‍ പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ പ്രിയതമയ്ക്ക് ആശംസകളുമായി എത്തിയിരിക്കുകയാണ് താരം.

 ഭാര്യയ്ക്ക് ആശംസകളുമായി പക്രു

2006 ലായിരുന്നു അജയ്കുമാര്‍ എന്ന പക്രു ഗായത്രി മോഹനെ വിവാഹം കഴിക്കുന്നത്. 2009 ല്‍ ഇരുവര്‍ക്കും ഒരു പെണ്‍കുഞ്ഞ് പിറന്നു. ദീപ്ത കീര്‍ത്തി എന്നാണ് മകള്‍ക്ക് പേരിട്ടത്. ദീപ്തയ്ക്ക് മുന്‍പ് ഒരു കുഞ്ഞ് ഇരുവര്‍ക്കും പിറന്നെങ്കിലും ആ കുഞ്ഞ് രണ്ടാഴ്ച മാത്രമേ ജീവിച്ചിരുന്നുള്ളുവെന്ന് പക്രു പറഞ്ഞിട്ടുണ്ട്. ഇപ്പോള്‍ അച്ഛനെക്കാള്‍ വളര്‍ന്ന് മോളും സെലിബ്രിറ്റിയാണ്. മകള്‍ക്കൊപ്പമുള്ള പക്രുവിന്റെ ചില ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ നേരത്തെ വലിയ തരംഗമായിരുന്നു.

 ഭാര്യയ്ക്ക് ആശംസകളുമായി പക്രു

മുന്‍കാല നടന്‍ ബഹദൂര്‍ ആണ് തന്നോട് വിവാഹം കഴിക്കണമെന്ന് പറഞ്ഞതെന്ന് നേരത്തെ ഒരു അഭിമുഖത്തില്‍ പക്രു പറഞ്ഞിരുന്നു. ജോക്കര്‍ എന്ന സിനിമയില്‍ അഭിനയിച്ചപ്പോഴാണ് ബഹദൂര്‍ ഇക്കയോട് അടുത്തത്. അത് വല്യയൊരു ഭാഗ്യമായിരുന്നു. പഴയ കഥകള്‍ പറഞ്ഞ് തന്നു. നസീര്‍ സാറിന്റെയും കാലത്തുള്ള അവരുടെ ആ ഒരു അനുഭവം ഈ സിനിമയുടെ ഇടയ്ക്ക് ഗ്യാപ്പ് കിട്ടുന്ന സമയത്ത് എന്നോട് പറയും. അതൊരു വല്യ കൗതുകമായിരുന്നു. പുള്ളിയാണ് എന്നോട് പറഞ്ഞത് നീ കല്യാണം കഴിക്കണമെന്ന്. മകളുണ്ടാകും അല്ലെങ്കില്‍ മകന്‍. അവരെ പഠിപ്പിക്കണം. വലിയ നിലയിലെത്തിക്കണമെന്ന് എന്നോട് ഉപദേശിക്കും.

ഭാര്യയ്ക്ക് ആശംസകളുമായി പക്രു

തമിഴ് പടത്തില്‍ അഭിനയിക്കം. രജനികാന്തിനെ പരിചയപ്പെടുത്തിതരാം എന്നും പറഞ്ഞിരുന്നു. ബഹദൂര്‍ക്ക പറഞ്ഞ പോലെ തന്നെ കുറേ കാര്യങ്ങള്‍ എന്റെ ജീവിതത്തില്‍ കൃത്യമായി സംഭവിച്ചു. അമ്പിളി അമ്മാവന്‍ എന്ന ചിത്രത്തിലൂടെ 1984 ലാണ് അജയ് കുമാര്‍ വെള്ളിത്തിരയിലേക്ക് എത്തുന്നത്. അത്ഭുത ദ്വീപ് എന്ന ചിത്രത്തിലൂടെ കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തില്‍ പ്രത്യേക പരാമര്‍ശം താരത്തിന് ലഭിച്ചിരുന്നു. രണ്ട് തവണ ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് സ്വന്തമാക്കിയിട്ടുണ്ട്.

 ഭാര്യയ്ക്ക് ആശംസകളുമായി പക്രു

2008 ല്‍ ഒരു സിനിമ മുഴുവനും അഭിനയിച്ച ഏറ്റവും നീളം കുറഞ്ഞ താരമായിട്ടും 2013 ല്‍ ഏറ്റവും നീളം കുറഞ്ഞ സംവിധായകനുള്ള ഗിന്നസ് റെക്കോര്‍ഡും താരത്തിന് ലഭിച്ചു. കുട്ടിയും കോലും എന്ന സിനിമ സംവിധാനം ചെയ്ത് കൊണ്ട് പക്രു സംവിധാന രംഗത്തേക്ക് എത്തി. അതിനൊപ്പം നിര്‍മാണ രംഗത്തേക്ക് കൂടി ചുവടുവെച്ചിരുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X