twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    നീ കല്യാണം കഴിക്ക്, മക്കളുണ്ടാകുമെന്ന് എന്നോട് പറഞ്ഞത് ഒരു മഹാനടനാണെന്ന് ഗിന്നസ് പക്രു

    |

    ഗിന്നസ് പക്രു എല്ലാ കാലവും മലയാളികള്‍ക്ക് അഭിമാനിക്കാനുള്ള താരമാണ്. കഴിവുകള്‍ കൊണ്ട് വൈകല്യങ്ങളെ തോല്‍പ്പിച്ച താരം നടനായും സംവിധായകനായും നിര്‍മാതാവും തിരക്കഥാകൃത്തുമൊക്കെയായി തിളങ്ങിയിരുന്നു. സിനിമയില്‍ നായകനായിട്ടെത്തിയ ഏറ്റവും നീളം കുറഞ്ഞ നടന്‍, ഏറ്റവും നീളം കുറഞ്ഞ സംവിധായകന്‍ എന്നിങ്ങനെ പക്രുവിന് ഒരുപാട് വിശേഷണങ്ങളുണ്ട്.

    ഗിന്നസ് ബുക്കില്‍ ഇടം നേടി കൊടുത്തതും ഇതൊക്കെയായിരുന്നു. മിമിക്രി കലാകാരനില്‍ നിന്നുമാണ് സിനിമയിലേക്ക് താരമെത്തിയത്. അമ്പിളി അമ്മാവന്‍ എന്ന ചിത്രത്തിലൂടെ 1984 ലാണ് പക്രു എന്ന വിളിപ്പേരുള്ള അജയ് കുമാര്‍ വെള്ളിത്തിരയിലേക്ക് എത്തുന്നത്. ജോക്കര്‍ എന്ന സിനിമയിലൂടെ മുന്‍താരം ബഹദൂറുമായി ആരംഭിച്ച സൗഹൃദത്തെ കുറിച്ച് ഡേ വിത് എ സ്റ്റാർ എന്ന പരിപാടിയിലൂടെ മനസ തുറന്നിരിക്കുകയാണ് താരം.

     പക്രുവിന്റെ വാക്കുകളിലേക്ക്

    കുട്ടിക്കാലത്ത് സര്‍ക്കസ് വണ്ടി വരുമ്പോള്‍ ഞാന്‍ ഓടുമായിരുന്നു. എങ്ങാനും കിഡ്‌നാപ്പ് ചെയ്ത് കൊണ്ട് പോകുമോ എന്ന പേടിയായിരുന്നു. പക്ഷെ ജോക്കര്‍ എന്ന പടം കഴിഞ്ഞപ്പോള്‍ ഞാന്‍ സര്‍ക്കസ് ഭയങ്കരമായ എന്‍ജോയ് ചെയ്തു. കണ്ണീര്‍ മഴയത്ത് ഞാന്‍ ഒരു കുട ചൂടി എന്ന പോലെയായിരുന്നു സര്‍ക്കസും. അത് സര്‍ക്കസുകാരെ സംബന്ധിച്ച് ആപ്ട് ആണ്. രണ്ട് കാര്യങ്ങളാണ്. ഒന്ന് ചായം തേച്ച് ചിരിപ്പിക്കാന്‍ വേണ്ടി നമ്മള്‍ വരുന്നു.

    പക്രുവിന്റെ വാക്കുകളിലേക്ക്

    പക്ഷെ കൂടിനകത്ത് അതായത് കൂടാരത്തിനകത്ത് ജീവിതം എന്ന് പറയുന്നത് ഒരുപാട് കണ്ണീരുണ്ട്. ആ പടത്തില്‍ അഭിനയിച്ചപ്പോള്‍ ഡയറക്ട് മനസിലാക്കിയ കാര്യം അതാണ്. ആ പടത്തോടെ ബഹദൂര്‍ ഇക്കയോട് അടുത്തു. അത് വല്യയൊരു ഭാഗ്യമായിരുന്നു. പഴയ കഥകള്‍ പറഞ്ഞ് തന്നു. നസീര്‍ സാറിന്റെയും കാലത്തുള്ള അവരുടെ ആ ഒരു അനുഭവം ഈ സിനിമയുടെ ഇടയ്ക്ക് ഗ്യാപ്പ് കിട്ടുന്ന സമയത്ത് എന്നോട് പറയും. അതൊരു വല്യ കൗതുകമായിരുന്നു. ഭാരതപ്പുഴയിലെ മണല്‍ത്തരികളില്‍ നമുക്ക് കസേരയിട്ടിരിക്കാം.

    പക്രുവിന്റെ വാക്കുകളിലേക്ക്

    പുള്ളിയാണ് എന്നോട് പറഞ്ഞത് നീ കല്യാണം കഴിക്കണമെന്ന്. മകളുണ്ടാകും അല്ലെങ്കില്‍ മകന്‍. അവരെ പഠിപ്പിക്കണം. വലിയ നിലയിലെത്തിക്കണമെന്ന് എന്നോട് ഉപദേശിക്കും. തമിഴ് പടത്തില്‍ അഭിനയിക്കം. രജനികാന്തിനെ പരിചയപ്പെടുത്തിതരാം എന്നും പറഞ്ഞു. ബഹദൂര്‍ക്ക പറഞ്ഞ പോലെ തന്നെ കുറേ കാര്യങ്ങള്‍ അങ്ങനെയായി. ഇതൊക്കെ ആ സിനിമ റിലീസാകുന്നതിന് മുമ്പേ അദ്ദേഹം വിട പറഞ്ഞു എന്നും പക്രു പറയുന്നു.

    പക്രുവിന്റെ വാക്കുകളിലേക്ക്

    ഫാന്‍സി ഡ്രസ് എന്ന ചിത്രമായിരുന്നു പക്രുവിന്റേതായി അവസാനം തിയറ്ററുകളിലേക്ക് എത്തിയത്. ചിത്രത്തില്‍ നായകനായി എന്നതിനൊപ്പം പക്രു തന്നെയായിരുന്നു ഫാന്‍സി ഡ്രസ് നിര്‍മ്മിച്ചത്. ശ്വേത മേനോനും കലാഭവന്‍ ഷാജോണുമായിരുന്നു ഈ ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. മലയാളത്തിനൊപ്പം തമിഴിലും നല്ല കഥാപാത്രങ്ങളെ അവതരിപ്പിക്കാന്‍ പക്രുവിന് അവസരം ലഭിച്ചിരുന്നു. സൂര്യയ്‌ക്കൊപ്പം അഭിനയിച്ച ഏഴാം അറിവ് എന്ന ചിത്രത്തിലെ കഥാപാത്രം ശ്രദ്ധിക്കപ്പെട്ടിരുന്നു.

    പക്രുവിന്റെ വാക്കുകളിലേക്ക്

    രണ്ട് തവണ ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് സ്വന്തമാക്കിയിട്ടുണ്ട്. 2008 ല്‍ ഒരു സിനിമ മുഴുവനും അഭിനയിച്ച ഏറ്റവും നീളം കുറഞ്ഞ താരമായിട്ടും 2013 ല്‍ ഏറ്റവും നീളം കുറഞ്ഞ സംവിധായകനുള്ള ഗിന്നസ് റെക്കോര്‍ഡും താരത്തിന് ലഭിച്ചു. 2013 ല്‍ തിയറ്ററുകളിലേക്ക് എത്തിയ കുട്ടിയും കോലും എന്ന സിനിമ സംവിധാനം ചെയ്ത് കൊണ്ടാണ് പക്രു സംവിധാന രംഗത്തേക്ക് എത്തുന്നത്. അത്ഭുത ദ്വീപ് എന്ന ചിത്രത്തിലൂടെ കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തില്‍ പ്രത്യേക പരാമര്‍ശം താരത്തിന് ലഭിച്ചിരുന്നു. തമിഴ്‌നാട് സര്‍ക്കാരിന്റെ പുരസ്‌കാരവും പക്രുവിന് ലഭിച്ചിട്ടുണ്ട്.

    English summary
    Guiness Pakru Talks About Late Actor Bahadhoor
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X